Chapter Title : ആരതി കല്യാണം ? 1 [അഭിമന്യു]
തന്നെയാണോ എല്ലാരും കേട്ടത് എന്നറിയാൻ ഞാൻ അളിയനെ ഒന്ന് നോക്കിയപ്പോ കരയണോ ചിരിക്കണോ എന്ന ഭാവായിരുന്നു കണ്ടത്... തിരിച്ച് ആരതിയെ നോക്കിയപ്പോ അവൾ എന്നെ തന്നെ നോക്കിയിരിക്കുന്നു, ആ മുഖത്ത് ദേഷ്യമാണോ സങ്കടമാണോ എന്ന് മനസിലാവുന്നില്ല... എന്തായാലും സന്തോഷമല്ല, ഒരുതരം നിർവികാരതാ....
പിന്നെ എല്ലാം പെട്ടന്നായിരുന്നു... എന്നെ വേറെ മുറിയിൽ കൊണ്ടുപോയതും ഒരു മുണ്ടെടുത്ത പാന്റിന്റെ മോളിലൂടെ ചുറ്റി നേരെ മണ്ഡഭത്തിൽ ചെന്നിരുത്തി... നേരത്തെ എന്റെ ഷർട്ട് മാറ്റാൻ നോക്കിയെങ്കിലും ഞാൻ സഹകരിക്കാത്തൊണ്ട് നടന്നില്ല... മുമ്പിലിരിക്കുന്ന ചിലർ ഏതാ ഈ മൈരൻ എന്ന രീതിയിൽ എന്നെ നോക്കിയപ്പോ പോയിനെടാ മയിരുകളെ എന്ന മട്ടിൽ ഞാൻ തിരിച്ചും നോക്കി...
കാര്യേങ്ങളെല്ലാം കൈ വിട്ടു പോയല്ലോ ഈശ്വര... ഇത് മുടക്കാൻ ഞാൻ ആവുന്നതും നോക്കിയതാ, പക്ഷെ വിജയിച്ചില്ല... ഞാൻ ഒരു ആഭാസൻ ആണ് ന്ന് പറഞ്ഞാലോ... എനിക്ക് പലസ്ത്രീ ബന്ധമുണ്ടെന്നൊക്കെ അങ്ങ് പറയാം, അല്ലെങ്കി വേണ്ട എന്റെ തള്ള എന്നേം കൊന്ന് ജയിലിൽ പോവും... തലേടെ മേളിൽ പൂവും പറിയും ഒക്കെ വീഴുന്നത് കണ്ട് സൈഡിൽ നോക്കിയെപ്പോ പൂജാരി എന്തോ രഹസ്യം പറയുന്നുണ്ട്... അടുത്ത് ചെന്നു നോക്കിയെപ്പോഴാ അത് രഹസ്യം പറയുന്നതല്ല മന്ത്രങ്ങൾ ചൊല്ലുന്നതാന്ന് മനസ്സിലായത്...
""കുട്ടിയോട് വരാൻ പറഞ്ഞോളു "" ന്ന് പൂജാരി പറഞ്ഞപ്പോ അത് വേണ്ട അവളവിടെ തന്നെ ഇരുന്നോട്ടെ എന്ന് പറയണം എന്നുണ്ടായിരുന്നു, അങ്ങേര്ടെ വായെലിരിക്കണത് കേൾക്കണ്ടാന്ന് വിചാരിച്ച് മിണ്ടാണ്ടിരുന്നു....
ആരൊക്കെയോ ചേർന്ന് ആരതിയെ എന്റടുത്തു ഇരുത്തി... തിരിഞ്ഞു നോക്കണ്ടിരിക്കാൻ ഞാൻ ആവുന്നത് നോക്കി എങ്കിലും വിജയിച്ചില്ല... ഇപ്പഴും തല താഴ്ത്തി തന്നെയാണ് ഇരിപ്പ്... ആ
💬 Comments
View all comments