Chapter Title : ആരതി കല്യാണം ? 1 [അഭിമന്യു]
സെക്കന്റ് കഴിഞ്ഞിട്ടും അടികിട്ടാത്തോണ്ട് ഞാൻ തുറന്നോക്കി... ചേച്ചിടെ കൈ അളിയൻ പിടിച്ചു വെച്ചിരിക്കുന്നു... അവളുടെ കണ്ണെല്ലാം ചുവന്നിട്ടുണ്ട്.... മുഖം ദേഷ്യംകൊണ്ട് കത്തിന്നിക്കുന്നു...
"" നീ ഇപ്പൊ പറഞ്ഞത് പറഞ്ഞു, ഇനി മേലാൽ അങ്ങനെ വല്ലതും പറഞ്ഞ... "" വേറെന്തൊക്കെയോ പറയാൻ വരുന്നതിനു മുന്പേ അവളെ അളിയൻ പിടിച്ച് പിന്നിലേക്ക് കൊണ്ടുപോയി.... അല്ലെങ്കി ഞാൻ ഇന്ന് കൊറേ കൊണ്ടെനെ....
""നീയെന്തൊക്കെയാ അഭി ഈ പറയണേ... നിനക്കെന്താ ഒരു കുറവ്വ്... കുറച്ച് നിറം കുറഞ്ഞതാണോ... മോനെ ചേർച്ച വേണ്ടത് ശരീരങ്ങൾ തമ്മിലല്ല, രണ്ട് പേരുടേം മനസ്സുകൾ തമ്മിലാണ്..."" എന്തോ വലിയ സംഭവം പറഞ്ഞപോലെ അവരെന്നെ നോക്കിയെപ്പോ, ഉഫ് മാസ്സ് തന്നെ!!! എന്ന് ഞാൻ പറയാൻ വന്നതാ, അപ്പോഴേക്കും ചേച്ചിയെ സമാധാനിപ്പിച്ചു അളിയൻ പിന്നേം എന്റടുത്തേക് വന്നു.... പിന്നെ എന്നേം വലിച്ചോണ്ട് കൂടി നിന്ന എല്ലാവരേം തട്ടിമാറ്റി,
""നിനക്ക് ചോദിക്കാൻ ഉള്ളത് ചോദിക്ക്..."" ന്നും പറഞ്ഞെന്നെ അവളുടെ മുമ്പിൽ കൊണ്ടുവന്നു നിറുത്തി... ആദ്യം ഒന്ന് പകച്ചെങ്കിലും ഞാൻ പിടിച്ചുനിന്നു... എന്തായാലും എന്റെ മോന്തകണ്ട അവള് ഇത് സമ്മതിക്കില്ല എന്നാ നല്ല വിശ്വാസം എനിക്കുണ്ടായിരുന്നു... പിന്നെ ഒന്നും നോക്കീല... തല താഴ്ത്തി കസേരയിലിരിക്കുന്ന അവളോട് ഞാൻ,
""ആരതി... നീ ഇവര് പറയുന്നതൊന്നും നോക്കണ്ട... നിനക്കി കല്യാണത്തിന് സമ്മതമല്ലല്ലോ...???"" എന്ന് പറഞ്ഞു ഇപ്പൊ കേട്ടോ എന്നാ മട്ടിൽ ഞാൻ ചുറ്റും നിന്ന എല്ലാവരേം ഒന്നുനോക്കി...
""സമ്മതമാണ്....!!!! ""
""ഏഹ് എന്താ???"" അവള് പറഞ്ഞത് ഞാൻ ശെരിക്കും കേട്ടെങ്കിലും അപ്പോഴത്തെ ഞെട്ടലിൽ ഞാൻ ഒന്നും കൂടി ചോദിച്ചു...
""എനിക്ക് സമ്മതമാണ്..."" അങ്ങനെപറഞ്ഞ എങ്ങനാ... ഞാൻ കേട്ടത്
💬 Comments
View all comments