Chapter Title : ആരതി കല്യാണം ? 1 [അഭിമന്യു]
തോന്നാവുന്ന ന്യായമായ സംശയം എനിക്കും തോന്നിയത്,
""അല്ലളിയാ... ആർടെ കല്യാണത്തിനാ നമ്മളീ പോണേ...??"" പെട്ടന്ന് അഖിലിന്റെ കയ്യിന്ന് വണ്ടി ഒന്നുപാളി...
""നോക്കി ഓടിക്ക് മൈരേ... അല്ലെങ്കി എല്ലാംകൂടി ഇപ്പൊ തീരും..."" വണ്ടിപാളിയാ ഞെട്ടെല്ലിൽ ഞാൻ അഖിലിനെ നോക്കി ചീറി...
""എടാ അത്... അത് നമ്മടെ ആരതിയില്ലേ..?? അവള്ടെ ആണ് കല്യാണം... പത്തേ മുപ്പത്തിനാ താലിക്കെട്ട്... ഇപ്പൊ തന്നെ ഒൻപതാവാറായി , അതാ ഇങ്ങനെ ചവിട്ടി കേറ്റി പോണേ... ഇനി നിന്നെ കൊണ്ടോയി ഒരുക്കി എല്ലാം സെറ്റ് ആയിട്ട് വേണം അങ്ങോട്ട് പോവാൻ..."" തിരക്കിന്റെ പേരിൽ വണ്ടികൊണ്ടൊരു കുത്തികഴപ്പ് കാണിച്ചോണ്ട് അഖിൽ പറഞ്ഞതും,
""എന്നെ ഒരുക്കേ...??? എന്തിനു..???""
""അതൊന്നൂല്യ... കല്യാണല്ലേ അപ്പൊ നമ്മള് നാട്ടിലെ ചെക്കന്മാർക്ക് എല്ലാർക്കും കോസ്റ്റും ഒക്കെ ണ്ട്... അപ്പൊ.."" പറഞ്ഞുതീരും മുന്പേ അഖിലിന്റെ ഫോൺ അടിച്ചു... അവൻ ഞങ്ങളെത്താറയെന്നും ഇപ്പൊ എത്തൂന്നൊക്കെ പറയണൊണ്ട്... കാൾ കട്ടായതും എന്റെ വീട്ടിലെത്യേതും ഒരുമിച്ചായിരുന്നു....
""ഇതാ ചാവി... വേഗം പോയി റെഡിയായി വാ.... സമയല്ല്യ..."" ശ്രി എന്റെ കൈയിൽ ചാവിയും തന്ന് ഉന്തി തള്ളിക്കൊണ്ടിരുന്നു... ഞാൻ നേരെ വാതിലും തുറന്നു അകത്തു കേറി മോളിലെ എന്റെ റൂമിലേക്ക് പോയി... പിന്നെ ബാത്രൂം ചെന്ന് ഷവർ ഓണാക്കി അടിയിൽ നിന്നു....
എന്തൊക്കെയാ നടക്കണേ... ഇന്നലെ വൈകീട്ട് ചേച്ചി വിളിച് വേഗം വീട്ടിൽ വരാൻ ഒക്കെ പറയാ... ആദ്യം പറഞ്ഞു കല്യാണം ണ്ടെന്ന്... പിന്നെ പറഞ്ഞു അച്ഛമ്മക്ക് എന്നെ കാണണം എന്ന് പറഞ്ഞെന്നൊക്കെ... ചെലപ്പോ കല്യാണം കൂടാനാവില്ല്യ, അച്ഛമ്മക്ക് എന്നെ കാണണം എന്ന് പറഞ്ഞോണ്ടാവും... കുറ്റം പറയാൻ പറ്റില്ല, എട്ടുമാസം എങ്ങാണ്ടായി
💬 Comments
View all comments