Chapter Title : ആരതി കല്യാണം 10 [അഭിമന്യു]
നല്ലവനായ ഇങ്ങേരെ ഞാൻ വൃത്തിക്ക് പുച്ഛിച്ചു...! അത് കെട്ട് അങ്ങേരോന്ന് ചമ്മി...! അതാ മുഖത്തെ മ്ലേച്ചതാ കണ്ടാലറിയാം...! പക്ഷെ അപ്പഴും ഞാൻ വിട്ടില്ല...!
"" എന്റേയീ പ്രായത്തില് നിങ്ങള് കാണിച്ച തല്ല് കൊള്ളിതരൊക്കെ ഈ നാട്ടിലെ പട്ടിക്കും പൂച്ചക്കുപോലും അറിയണതാ...! അപ്പൊ ഒരു ശകലം ഉളുപ്പെങ്കിലും ആവാം...! "" ന്നും പറഞ്ഞ് ഞാൻ അങ്ങേർക്കുള്ള അവസാന ഡോസ്സും കൊടുത്തപ്പോ ഒരു ഓഞ്ഞ ചിരി തന്നതല്ലാതെ വേറൊന്നും പറഞ്ഞില്ല...!
"" ഇനി എന്തിനാ ഇവടെ നിക്കണേ...?പൊക്കൂടെ...! "" ഇത്രേം കേട്ടിട്ടും അവിടെത്തന്നെ നിന്ന അങ്ങേരെ ഞാൻ വീണ്ടും താളിച്ചപ്പോ മുഖത്തെ ചമ്മല് തുടച്ചുപോലും കളയാതെ വണ്ടിയെടുത്ത് വിടുവായിരുന്നു...! ഹല്ല പിന്നെ...! ദേഷ്യംവരാണ്ടിരിക്കോ...!
തെരക്കേടില്ലാൻഡ് തല്ല് കിട്ടിയ കാരണാന്നു തോന്നണു കുളിക്കണ സമയത്ത് നല്ല വേദന തോന്നി...!
അങ്ങനെ കുളിയും കഴിഞ്ഞ് കട്ടിലിൽ കെടന്ന ഓർമ മാത്രേ ഒള്ളു, വെക്കം ഒറങ്ങി പോയി...!
പിറ്റേന്ന് കോളേജിലെത്തിയപ്പോ ഞാൻ ആദ്യം തപ്പിയത് ആരതിയെ ആയിരുന്നു...! പക്ഷെ കോളേജു മൊത്തം അരിച്ചുപറക്കിട്ടും അവള്ടെ പൊടിപോലും കിട്ടിയില്ല...!
ഇവളിനി പഠിപ്പ് നിർത്തിയോ...? ഏയ്യ്...! അങ്ങനെ വരാൻ വഴിയില്ല...! തന്ത ചത്തൂന്നറിഞ്ഞാലും മേക്കപ്പിട്ട് നിക്കണവള...! അപ്പോ നിർത്തിപ്പൊവാനൊന്നും സാധ്യത ഇല്ല...! ഇനി നാളെ നോക്കാം...!
പക്ഷെ അത് കഴിഞ്ഞുള്ള പല ദിവസങ്ങളിലും ഞാൻ ആരതിയെ തപ്പി കോളേജ് മുഴുവൻ നടന്നെങ്കിലും അവളെ എങ്ങും കണ്ടില്ല...! എനിക്കാണേൽ അവളെ കണ്ട് നല്ല വാക്ക് വല്ലതും പറയാതെ ഒരു സമാധാനോം ഇല്ലായിരുന്നു...!
അങ്ങനെ ഇരിക്കെയാണ് ഒരു ദിവസം എനിക്കൊരു ഐഡിയ തോന്നിയത്...!
"" എടാ നിന്റെ ഫോണോന്ന് തന്നെ...!
💬 Comments
View all comments