Chapter Title : ആരതി കല്യാണം 10 [അഭിമന്യു]
കഴിഞ്ഞ് നീയിപ്പോ ഹോസ്പിറ്റലീന്ന് ഇറങ്ങീട്ടല്ലേള്ളൂ...! അപ്പഴക്കും പിന്നേം അടുത്ത വള്ളിപ്പിടിക്കാൻ ബോധല്ല്യേ...? "" സ്റ്റേഷന്റെ കവാടം കഴിഞ്ഞ് പുറത്തിറങ്ങിയപാടെ ശരത്തേട്ടൻ ചോദിച്ചപ്പോ മനസ്സിനൊരു മടുപ്പ് ഫീൽ തോന്നുന്നതോണ്ട് ഞാൻ മറുപടിയൊന്നും പറഞ്ഞില്ല, പകരം പുറത്തോട്ട് തന്നെ നോക്കിയിരുന്നു...!
സന്ദീപും ടീംസും ഇന്ന് പിന്നേം മൂഞ്ചാൻ വന്നത് ആ മറ്റവള് പറഞ്ഞിട്ടാവും...! അവറ്റകൾടെ ഒരേയൊരു ഗേൾഫ്രണ്ട് പറഞ്ഞാ പിന്നെ കേക്കാണ്ടിരിക്കാൻ പറ്റോ...!
പെലയാടി മോള്...!
അവന്മാരെ കോളേജിന്റെ ഫ്രോന്റില് ഇറക്കിവിട്ടപ്പോ ഞാനും ഇറങ്ങാൻ നിന്നതാ...! പക്ഷെ ശരത്തേട്ടൻ സമ്മതിച്ചില്ല...!
"" അപ്പൊ വണ്ടി ആര് എടുക്കും...? "" എന്നെ ഇവടെ വിട്ടിട്ട് പോവാൻ പറ്റില്ലാന്ന് വാശിയിൽ നിന്ന ശരത്തേട്ടനോട് ഞാൻ ചോദിച്ചു...!
"" അത് വിച്ചു എടുത്തോളും...! നീയിപ്പോ എന്റെകൂടെ വാ...! "" എന്നെ കാറിന്റെ പുറത്തിറങ്ങാൻ സമ്മതിക്കാതെ ശരത്തേട്ടൻ മറുപടി തന്നപ്പോ എന്തേലും മൈര് ചെയ്യ് ന്നും മനസ്സിൽ പറഞ്ഞ് ഞാൻ സീറ്റ് പിന്നിലേക്കാക്കി കിടന്നു...!
തിരിച്ച് വീട്ടിൽ പോവുന്ന വഴി ശരത്തേട്ടനോട് ഞാൻ കാര്യങ്ങളൊക്കെ ഒന്ന് ചുരുക്കി പറഞ്ഞതല്ലാതെ കൂടുതലൊന്നും വിളമ്പാൻ നിന്നില്ല...!
കാരണം ചേച്ചി ഇപ്പൊ ഇങ്ങേര്ടെ കൂടെ ആണല്ലോ...! അതോണ്ട് ഇവടെ എന്ത് പറഞ്ഞാലും അത് അപ്പാടെ അവടെ എത്താനും സാധ്യതയുണ്ട്...! റിസ്ക് എടുക്കുന്നത് ശരീരത്തിനും മനഃസമാധാനത്തിനും നല്ലതല്ല...!
എന്നെ വീട്ടിലാക്കുമ്പോ ഇനി തല്ലിനൊന്നും നിക്കരുത് നല്ലമ്പോലെ നടക്കണം എന്നൊക്കെ കൊറച്ച് ഉപദേശൊക്കെ കിട്ടിയതും ഞാൻ വിട്ടില്ല...!
"" പിന്നെ...! വല്ല്യൊരാള്...! എടൊ നാണാവാണില്ലെടോ തനിക്ക്...! കല്യാണം കഴിഞ്ഞൂന്നും പറഞ്ഞ് ഒരുമാതിരി തന്തമാരെ പോലെ ഉപദേശായിട്ട് വരാൻ...! പൊങ്ങൻ...! "" പെട്ടന്നൊരു ദിവസം
💬 Comments
View all comments