Chapter Title : ആരതി കല്യാണം 10 [അഭിമന്യു]
കേറിനിന്നു...!
"" ദേ ആരതി, നീ കൊറേയായി ഇവനെയിട്ടിങ്ങനെ ഒണ്ടാക്കാൻ തൊടങ്ങീട്ട്...! ഇനീം അതുമിതൊക്കെ പറഞ്ഞ് ഇവനെ ദ്രോഹിക്കാനാണ് ഉദേശ്ശേങ്കി എന്റെ സ്വഭാവം മാറും, പറഞ്ഞേക്കാം...! "" അവൾക്ക് നേരെ വിരല് ചൂണ്ടി വിച്ചു പറഞ്ഞത് കേട്ട് ആരതി ഒന്ന് നിന്ന് അവനെയും പിന്നിലായി നിന്നിരുന്ന എന്നെയും മാറി മാറി നോക്കി...!
അവള് ചെറുതായൊന്ന് പതറിയോന്നൊരു സംശയം...! പക്ഷെ അപ്പഴും ദേഷ്യകൊണ്ടും സങ്കടംകൊണ്ടും കണ്ണെല്ലാം നിറഞ്ഞു വരുന്നുണ്ട്...! അത് കണ്ടെനിക്ക് എന്തെന്നില്ലാത്ത സന്തോഷന്തോന്നി...!
"" ദേ ചെക്കാ, നീയിതില് എടപെടാണ്ടിരിക്കണതാ നിനക്ക് നല്ലത്...! ഞാൻ പറഞ്ഞില്ലാന്ന് വേണ്ട...! എനിക്കേ, എനിക്ക് വേണ്ടത് നിന്റെ പിന്നിലൊളിച്ഛ് നിക്കണ ആ നാറീനെയാ...! "" ആദ്യത്തെ പതറിച്ചയിൽ നിന്ന് പുറത്തുചാടിയ അവൾ എന്നെ ചൂണ്ടി വീണ്ടും ചീറി...!
അതെനിക്ക് ഫീലായി...! ഞാൻ പിന്നിലോളിച്ച് നിന്നതൊന്നുവല്ല...! അവനെന്റെ മുന്നില് കേറിനിന്നപ്പോ അങ്ങനെ തോന്നണതാന്ന് ഈ മറ്റവളോടാരെങ്കിലൊന്ന് പറഞ്ഞുകൊടുക്ക്...!
വല്ലതും കേറി പറഞ്ഞാലോ...? അല്ലെങ്കി വേണ്ട...! അവന്തന്നെ പറഞ്ഞോളും...!
"" അങ്ങനപ്പോ ഒണ്ടാക്കണ്ട...! നീ കാരണം അവനൊന്ന് അനുഭവിച്ചതാ...! അതിന്റെ കെട്ട് ഇപ്പൊ മാറിട്ടൊള്ളു...! ഇനി മതി...! "" എന്നെ ഡിഫെൻറ്റു ചെയ്തുകൊണ്ട് വിച്ചു പറഞ്ഞു...! അതുകേട്ടനിക്ക് അവനോട് വല്ലാത്തൊരു ആരാധന തോന്നാതിരുന്നില്ല...! നിന്നക്കെന്നോട് ഇത്രേം സ്നേഹണ്ടെന്ന് ഞാനറിഞ്ഞില്ലടാ മാമന്റെ മോനെ...!
"" ആരു മതി...! ആൾക്കാരൊക്കെ നോക്കുന്നു...! "" ചുറ്റിനും പിള്ളാര് കൂടുന്നത് കണ്ടതും അതുവരെ ആരതിയെ പിടിച്ചുന്നിന്ന കല്യാണി ആ പിടിവിടാതെ തന്നെ അവളോട് പറഞ്ഞു...! പക്ഷെ,
"" ഇല്ല...! എന്നെ വിട്...! കൊല്ലും ഞാൻ ഇവനെ...! "" അമ്പിനും വില്ലിനും
💬 Comments
View all comments