Chapter Title : ആരതി കല്യാണം 10 [അഭിമന്യു]
തെളിവൊന്നുല്ലല്ലോ...! "" അവനെന്നെ വീണ്ടുമിട്ട് താളിച്ചതും ഞാനെന്റെ ഭാഗം ക്ലിയറാക്കികൊണ്ട് പറഞ്ഞു...!
"" അത് വിട്...! ഇനിമുതലൊരു കാര്യം ചെയ്യാം, ഇവറ്റകളെ രണ്ടിനേം മാത്രായിട്ട് ഇനി ഒറ്റക്കെങ്ങോട്ടും വിടണ്ട...! വിട്ടാ ചെലപ്പോ ആരതിക്ക് പണികൊടുക്കാനാന്നും പറഞ്ഞ് കോളേജിന് തീയിട്ടേന്നും വരും...! "" യദുന്റെ കൈയിൽ നിന്ന് സിഗരറ്റ് വാങ്ങി കത്തിച്ചുകൊണ്ട് വിച്ചൂനെ സപ്പോർട് ചെയ്ത് ഹരികൂടി അങ്ങനെ പറഞ്ഞതോടെ ഞങ്ങൾക്ക് പിന്നൊന്നും മിണ്ടാനുണ്ടായിരുന്നില്ല...!
ഇതെല്ലാം കണ്ട് ചിരികടിച്ചുപിടിച്ചു നിക്കുന്ന അജയ്യേ കണ്ടതും ഞാൻ അവനെ നോക്കി കണ്ണുരുട്ടി...! വേണ്ട മൈരേ...! കൊല്ലും ഞാൻ...!
മനസ്സിലവനെ തെറിയും പറഞ്ഞ് കോളേജ് ഗേറ്റിന്റെ മുന്നിലേക്ക് നോക്കിയ ഞാൻ കാണുന്നത് ഒരു ലോഡ് തേർഡ് ഇയർസ് ഞങ്ങക്ക് നേരെ നടന്നുവരുന്നതാണ്...! അതിനൊപ്പം റോഡിനപ്പുറത്തായി മൂന്ന് നാല് ബൈക്കും കൂടി വന്നുനിർത്തിയതോടെ രംഗമത്ര പന്തിയല്ലാന്നുള്ള ചിന്ത ഞങ്ങക്കു വന്നുതുടങ്ങി...!
മുന്നിലായി സന്ദീപും ആൽബിയുമുണ്ട്...!
മുട്ടനൊരു പണി വരുന്നുണ്ടെന്നെന്റെ മനസ്സിലാരോ പറഞ്ഞു...! ഈശ്വര ഇത്രേം കാലം സസ്‌പെൻഷനായിരുന്നു, അത് കഴിഞ്ഞ് ആക്സിഡന്റും...! ഇനി ഇവന്മാരുടെ തല്ലുംകൊണ്ട് പിന്നേം കെടുപ്പിലാവോ ആവോ...!
അധികം സ്ലോമോഷൻ കളിക്കാൻ നിക്കാതെ അവന്മാര് ശടേന്നും പറഞ്ഞ് ഞങ്ങടെ അടുത്തെത്തി...!
സാധാരണപോലെ തല്ലിന് മുൻപ് ഉണ്ടാവാറുള്ള ഡയലോഗടി ഇന്നും ഉണ്ടാവൂന്ന് വിചാരിച്ച എനിക്കു തെറ്റിപ്പോയി...!
കാരണം വന്നുകേറിയ പാടെ ബെസ്റ്റോപ്പിന്റെ മുന്നിലായിനിന്നിരുന്ന യദുവിനെ അവരുടെ കൂട്ടത്തിലൊരുത്തൻ ചവിട്ടി വീഴ്ത്തിയിരുന്നു...! ചവിട്ട് കിട്ടിയ അവൻ ബസ്റ്റോപ്പിന്റെ താറയിലേക്ക് വീണു...!
അതുകണ്ട എന്റെ പെരുവിരലിലേക്ക് ചോരയരിച്ചെത്തുന്നതറിഞ്ഞ ആ സെക്കന്റ് ഞാൻ യദുവിനെ ചവിട്ടിയവന് നേരെ ചാടാൻ നിന്നതും അതിന് മുന്നേ തന്നെ അജയ്യ് അവന്റെ
💬 Comments
View all comments