ആരതി കല്യാണം 11 [അഭിമന്യു]
മറുപടി തന്നതും ഞാനൊന്ന് കൂളായി...! പക്ഷെ പിന്നെയാണ് എനിക്ക് ബോധം വന്നത്...! ശേഷം,
"" എടാ നായിന്റെമക്കളെ...! അപ്പോ എല്ലാരുങ്കൂടി എന്നെ ഒറ്റക്കാക്കീട്ട് മുങ്ങീലെ...! "" കലികയറിയ ഞാൻ ഫോണിലൂടെ ചീറി...!
"" കെടന്ന് കാറണ്ട...! ഞങ്ങള് ഇവടെ അടുത്ത് തന്നെണ്ട്...! "" നേർത്തത്തെ അതെ താളത്തിൽ അവൻ പറഞ്ഞു...!
അതിന് ശേഷം ഞാൻ നിക്കുന്ന സ്ഥലത്തേക്ക് അവര് വണ്ടിയുമായി വന്ന് എന്നേം പിക്ക് ചെയ്ത് സ്ഥലം വിട്ടു...!
പോവുന്ന വഴി ഞങ്ങള് ഒരു തട്ടുകടയിൽ നിന്ന് ചായേം വാങ്ങി സിഗരറ്റും കത്തിച്ച് നിക്കുന്നതിനിടെ ഞാൻ അവന്മാരെ എന്നെ അവടെ ഇട്ടിട്ട് പോയെന് കൊറേ തെറി വിളിച്ചു...! അതില് ആരതിക്ക് പണികൊടുക്കാൻ പറ്റാത്തെന്റെ ഒരു ഇതുകൂടി ഉണ്ടെന്ന് കൂട്ടിക്കോ...!
അന്ന് വീട്ടിലെത്തി ഉറങ്ങാൻ വേണ്ടി കിടന്നെങ്കിലും എന്താന്നറിയില്ല, എന്തോ ഒരു ബുദ്ധിമുട്ട്...! ഇന്ന് ആരതിയെന്നെ നോക്കിയ ആ നോട്ടം...! അതിലൊരു പുച്ഛമില്ലെന്നൊരു സംശയം...!
പക്ഷെ എന്നാലും അവള് കറക്റ്റ് സമയത്തെങ്ങനെ ജനല് തുറന്നു...? ഇനി അടർശേങ്ങാനും ഒറ്റിയതാവോ...? ഏയ്യ്...! ആളൊരു കാട്ടുകോഴിയാണേലും അമ്മാതിരി തന്തയില്ലാത്തരൊന്നും കാണിക്കില്ല...!
അങ്ങനെയൊരൊ ചിന്തയിൽ പൂണ്ട് എപ്പഴോ ഞാനുറങ്ങി പോയി...! പിറ്റേന്ന് കോളേജിലെത്തുമ്പോ ആരതിയെ ഫേസ് ചെയ്യാൻ ഒരു ബുദ്ധിമുട്ട് ഉള്ളിൽ തളംകെട്ടി നിക്കുന്നുണ്ടായിരുന്നു...!
അവളിനിയെന്നെ ഇന്നലെത്തേതിനെ പറ്റി ചോദിക്കോ...? ഇനിയതവ വല്ലോം പറഞ്ഞ് വന്ന അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലാന്ന മട്ടിൽ സംസാരിച്ച മതി...! അങ്ങനെയാവുമ്പോ അവളത് സ്വപ്നംകണ്ടതാന്ന് വിചാരിച്ചോളും...!
അന്നും ക്ലാസ്സിൽ ഞങ്ങള് ഉച്ചവരെ ഇരുന്നിട്ട് ഭക്ഷണം കഴിച്ചെന് ശേഷം നേരെ ഗ്രൗണ്ടിലേക്ക് വിട്ടു...! അടുത്താഴ്ച ഞങ്ങൾക്ക് കോളേജ് തല ഫുട്ബോൾ ടൂർണമെന്റുണ്ട്...! അതിന് വേണ്ടി മരിച്ച് പ്രാക്ടീസ് ചെയ്യലാണ് പരിപാടി...!
അങ്ങനെ ഒരു ഒന്നൊന്നര മണിക്കൂറ് പ്രാക്ടീസ് ചെയ്ത് നിക്കുമ്പഴാണ് പരിചയമുള്ള ഒരുത്തൻ അങ്ങോട്ടേക്ക് ഓടി വരുന്നത്...!
"" അഭി...! നീ ക്ലാസ്സിലേക്ക് ഒന്ന് ചെല്ല്...! അവടെ സാറുമാരും ടീച്ചർമാരും പിന്നെ കൊറേ പിള്ളാരൊക്കെ കൂടി നിപ്പുണ്ട്...! "" വെപ്രാളത്തോടെ അവനത് പറഞ്ഞപ്പോ ഞാളെല്ലാവരും മുഖത്തോട് മുഖം നോക്കി...! ഇനി ക്ലാസ്സില് വല്ലോരും പടായിക്കാണോ...?
പ്രശ്നം സീരിയസ്സാണെന്ന് തോന്നിയതും ഞങ്ങള് നേരെ ക്ലാസ്സിലേക്ക് വച്ചുപിടിച്ചു...! ക്ലാസ്സിന് മുന്നിൽ ഒരുപാട് പിള്ളാര് കൂടിനിക്കുന്നുണ്ട്...! അവരെയെല്ലാം തള്ളിമാറ്റി ഡോറിന്റെ ഫ്രോന്റിലെത്തിയതും ഞാൻ കാണുന്നത് ഒരു ബാഗും തൂക്കിപിടിച്ഛ് വരുന്ന അനിൽ സാറിനെയാണ്...! ഇതിപ്പ ആർടെ ബാഗാ...? ന്നും മനസ്സിൽ പറഞ്ഞ് സൂക്ഷിച്ചു നോക്കിയ ഞാൻ ഞെട്ടി...! അതെന്റെയായിരുന്നു...!
"" ഇതാ സാറെ ഇവനാ ആള്...! "" അനിൽ സാറിന്റെ ഒപ്പം തന്നെയുണ്ടായിരുന്ന ശാരി മിസ്സ് എന്നെ ചൂണ്ടി പറഞ്ഞതും അയാളെന്നെ ചൂഴ്ന്നൊന്ന് നോക്കിയെന്റെ കരണം നോക്കിയൊരു അടിയായിരുന്നു...!
സംഭവമെന്താന്ന് മനസിലാവാതെ പതറിയ ഞാൻ അടികിട്ടിയ കവിള് പൊത്തി അയാളെ നോക്കി...!
"" എടൊ താനൊക്കെ ഇത്രേം മുട്ടി നിക്കുവാണേൽ വല്ല മുള്ളുമുരിക്കിലും ചെന്ന് കേറണം...! "" എന്റെ കോളറിൽ പിടിച്ച് വലിച്ചയാൾ നിന്ന് തെറിച്ചതും യദു ഇടക്ക് കേറി...!
"" നിങ്ങളാദ്യം കാര്യംപറ സാറേ...! "" എന്റെ മേലുള്ള ആയാൾടെ പിടി വിടീപ്പിച്ഛ്
💬 Comments
View all comments