Chapter Title : ആരതി കല്യാണം 11 [അഭിമന്യു]
"" ഗോളടിക്കാൻ കിട്ടിയ നല്ലൊരു ചാൻസ് മിസ്സാക്കിയ കലികാരനെപോലെ ഞാൻ നിരാശനായി പറഞ്ഞതും അരതീടെ മുഖമങ്ങു മാറി...! കുറച്ച് മുന്നേവരെ ദേഷ്യം നിറഞ്ഞ് നിന്ന അവളുടെ കണ്ണുകളിൽ കണ്ണിരു നിറഞ്ഞു വരുന്നത് ഞാൻ കൃത്യമായി കണ്ടു...! ഇത്രേം നേരം ഞാനീ കാണിച്ച ഷോ മുഴുവനും ഇതിന് വേണ്ടിയായിരുന്നു...! എന്റെ മുന്നിലവൾ വിങ്ങി പൊട്ടുമ്പോ ഒരു വിജയിയെപോലെ എല്ലാവരേം നോക്കി വെളുക്കനെ ചിരിച്ചു...!
"" ആഹ് പിന്നെ ഡോക്ടറെ...! "" പ്രധാനപ്പെട്ടൊരു കാര്യം ഞാൻ വിട്ടുപോയിരുന്നു...! അത് പറയാനെന്ന മട്ടിൽ ഇതെല്ലാം നോക്കിനിന്ന ശ്രുതിയുടെ അടുത്തേക്ക് ചെന്നു...!
"" പണ്ട് ഡോക്ടർടെ തന്ത അറ്റാക്കും വന്ന് നെഞ്ചും പൊത്തി വീണപ്പോ ഹോസ്പിറ്റലിൽ കൊണ്ടോയത് ഞാനും പിന്നെ നാട്ടിലെ രണ്ടുമൂന്ന് പിള്ളാരും കൂടിട്ടാ...! അതിന്റെ നന്നിയെങ്കിലും കാണിക്കായിരുന്നു...! "" ഈ ശ്രുതിടെ തന്തക്ക് സ്വന്തായിട്ട് കുറെ മരമില്ലോക്കെയുണ്ട്...! അതുകൊണ്ട് നാട്ടുകാരെല്ലാരും അയാളെ മരപ്പട്ടി ഗണേശൻ ന്നാണ് വിളിക്കാറ്...! പോരാത്തേന് അങ്ങേര് ആരതിടെ അച്ചാച്ചന്റെ ചേട്ടന്റെയോ അനിയന്റെയോ അങ്ങനാർടോ മോനുംകൂടിയാണ്...!
പണ്ടൊരു ദിവസം കൂട്ടുകാരന്റെ കൂടെ അവള്ടെ തന്തേടെ മില്ലിൽ പോയപ്പോ ഒരു ആൾക്കൂട്ടം...! അടുത്ത് ചെന്ന് നോക്കുമ്പഴാണ് നെഞ്ചും പൊത്തി കിടക്കുന്ന ഇവൾടെ തന്തയെ കാണുന്നത്...! പിന്നെ അങ്ങേരേം വാരി ഹോസ്പിറ്റലിലേക്ക് ഒരു പോക്കായിരുന്നു...! പക്ഷെ ഇപ്പൊ വേണ്ടായിരുന്നൂന്ന് തോന്നണു...!
എന്തായാലും ഞാൻ ശ്രുതിയെ കൊള്ളിച്ഛ് പറഞ്ഞത് അവൾക്ക് കൊള്ളണ്ടപോലെ കൊണ്ടു...! കാരണം അവള്ടെ കണ്ണും നിറഞ്ഞു വരുന്നുണ്ട്...! മതി...! ഇത്രേം മതി...! ഞാൻ കൃതാർത്താനായി...!
ഇനിയും എന്തൊക്കെയോ പറയണംന്ന് ഞാൻ വിചാരിച്ചതാ...! പക്ഷെ മറന്നുപോയി...! ആ സ്ഥിതിക്ക് പിന്നവടെ
💬 Comments
View all comments