Chapter Title : ആരതി കല്യാണം 11 [അഭിമന്യു]
നിന്നിട്ട് കാര്യല്ലല്ലോ...! അതോണ്ട് ആ റൂമിൽ നിന്ന എല്ലാവരേം നോക്കി തൊണ്ണൂറെ തൊണ്ണുറ്റിപത്തിലൊരു ചിരിയും ചിരിച്ച് ഞാൻ ഡോറു ലക്ഷ്യമാക്കി നീങ്ങി...! അപ്പഴും തേങ്ങിക്കൊണ്ടിരിക്കുന്ന ആരതിയെ നോക്കാനും ഞാൻ മറന്നില്ല...!
പോണേനു മുന്നേ അണ്ടി പോയ അണ്ണാന്റെ ആ അണ്ടിയെടുത്ത് വായെലിട്ട് നിക്കണ ആദർശിനെ പുച്ഛത്തോടെ ഒന്ന് നോക്കി ഞാൻ വാതില് തുറന്നു...!
ഒരു കാര്യോം കൂടി പറഞ്ഞിട്ട് പോവാം...!
"" പിന്നെ ആ പെണ്ണിനെ ചികിൽസിക്കാൻ കാശ് വല്ലോം വേണെങ്കി പറഞ്ഞ മതി...! "" കൈയില് അഞ്ചിന്റെ പൈസ ഇല്ലെങ്കിലും അഹങ്കാരത്തിനൊരു കുറവും ഇല്ലാത്ത ഞാൻ വലിയ ആളെപ്പോലെ പറഞ്ഞ് ഇറങ്ങി നടന്നതും,
"" അളിയ നിക്കട...! ഞാൻ പറയണതൊന്ന് കേക്ക്...! "" ആദർശ് കെഞ്ചി പറഞ്ഞെങ്കിലും ഞാൻ കേട്ട ഭാവം നടിച്ചില്ല...! എന്നാൽ ഞാനിറങ്ങിയ പിന്നാലെ അവനും ഇറങ്ങിയിരുന്നു...! ശേഷം നടന്നു നീങ്ങിക്കൊണ്ടിരുന്ന എന്റെ മുന്നിലേക്ക് കേറി നിന്നു...!
"" എടാ എനിക്കൊന്നും അറിയില്ലാർന്നട...! വണ്ടിയൊടിച്ചോണ്ടിരിക്കുമ്പോ കല്യാണിടെ വായേന്ന് ചോരവരുന്നൂന്നും പിന്നെ ഐ സി യൂ വില് കേറ്റി അവര് ct സ്കാനിങ് ചെയ്യാണൊന്നുമൊക്കെ പറഞ്ഞപ്പോ ഞാൻ എല്ലാം വിശ്വസിച്ച് പോയി...! "" ഒരു നിരപരാതിയെ പോലെ അവനെന്റെ മുന്നിൽ കെഞ്ചിയപ്പോ എനിക്കും അതിലെന്തോ ശെരിയുണ്ടെന്ന് തോന്നി...! ആ തന്തയില്ലാത്തവള് ഇവനേ ഇറക്കി കളിച്ചതാവും...! എന്നാലും അവൻ പറഞ്ഞത് കെട്ട് നീട്ടിയൊന്ന് മൂളിയതല്ലാതെ ഞാനൊന്നും പറഞ്ഞില്ല...! ശേഷം പുറത്തോട്ട് ലക്ഷ്യം വച്ച് നടന്നു...!
ആരതിടെ പ്ലാൻ പൊളിച്ചെടുത്ത സന്തോഷത്തിലായിരുന്നു ഞാൻ...! എന്നാലും അവള് എന്നെ അത്രേം വലിയൊരു പൊട്ടനായിട്ടാണോ കണ്ടേ...? ഈ ശ്രുതീന്ന് പറയണ
💬 Comments
View all comments