0%

Chapter Title : ആരതി കല്യാണം 11 [അഭിമന്യു]

പെണ്ണിനെ ഞാൻ മുന്നേ കണ്ടിട്ടൊന്നൂല്ല...! അവള്ടെ പേരിൽ എൻ ഗണേഷ് എന്ന് കണ്ടപ്പോ തോന്നിയ സംശയം ഞാനൊന്ന് ചോരണ്ടിനോക്കീന്നൊള്ളു...! അതിലാ ഡോക്ടറ് പെണ്ണ് കേറി കൊത്തുവേം ചെയ്തു...! പിന്നെ ബാക്കി ഞാനവടെ കാണിച്ച ഷോ മൊത്തം എവിടന്നോ കിട്ടിയ ധൈര്യത്തിന്റെ പുറത്ത് മാത്രമായിരുന്നു...! അതില് അരതീം കേറി കൊതിയതോടെ കാര്യേങ്ങളെളുപ്പായി...!

ഞാനത്ര വലിയ പൊട്ടാനൊന്നുമല്ലാന്ന് ഇപ്പവൾക്ക് മനസ്സിലായി കാണും...! ഇനിയ കാക്കിയിട്ടവൻ ശെരിക്കും പോലീസാന്നൊരു ഡൌട്ട് മാത്രേ എനിക്കോള്ളു...!

അങ്ങനെ സ്വയം പുളകംകൊണ്ട് നടക്കുന്നതിനിടെ വെറുതെ സമയം നോക്കാൻ ഫോണെടുത്ത് നോക്കിയ ഞാൻ വിച്ചൂന്റേം യദുന്റേം കൊറേ മിസ്സ്‌ കാള് കണ്ടതും തിരിച്ചു...!

"" നിന്റെ ഫോണെത് പൂറ്റിലായിരുന്നു മൈരേ...? "" ഫോണെടുത്ത വഴിയേ യദു എന്നെ പച്ച തെറിയോടെ അഭിസംബോധന ചെയ്തു...!

"" ഞാൻ പൊറത്തോട്ട് വന്നോണ്ടിരിക്ക...! നിങ്ങളെവടെ...? ""

"" അയിന് ഞങ്ങള് ഐ സി യൂന്റെ മുന്നിലൊണ്ടല്ലോ...! നീയെപ്പോ പൊറത്തിറങ്ങി...? ""

"" ഞാൻ വേറെ സ്ഥലത്തായിരുന്നു...! നിങ്ങളെന്തായാലും പൊറത്തോട്ട് വാ...! "" ന്നും പറഞ്ഞ് ഞാൻ ഫോൺ കട്ടാക്കി...! അപ്പോഴേക്കും ഞാൻ ബൈക്ക് വച്ച സ്ഥലത്തെയിരുന്നു...!

അധികം താമസിക്കാതെ അവന്മാരും അങ്ങോട്ടെത്തി...!

"" എടാ നേരത്തെ നമ്മള് വിളിച്ചില്ലേ ഒരു ഡോക്ടറ്...! അങ്ങേര് തിരിച്ച് വിളിച്ചിരുന്നു...! "" ബൈക്കിന്റെ മോളിലിരുന്ന് ഫോണിൽ തൊണ്ടികൊണ്ടിരുന്ന എന്നോട് യദു പറഞ്ഞതും ഞാൻ,

"" എന്നിട്ടങ്ങേരെന്ത് പറഞ്ഞു...! "" ന്ന് ചോദിച്ചതും,

"" ആ പെണ്ണിന് തലച്ചോറിനൊന്നും പറ്റീട്ടില്ലാന്ന്...! അവൾക്ക് അപസ്മാരം എളകീതാണെത്രെ...! "" എന്തോ വലിയ സസ്പെൻസ് പൊളിച്ചപോലെ അവനെന്റെ രണ്ട് തോളിലും പിടിച്ച്

💬 Comments

View all comments