Chapter Title : ആരതി കല്യാണം 11 [അഭിമന്യു]
കുലുക്കി പറഞ്ഞതും ഞാനവനെ ഇതൊക്കെ ഞാൻ മുന്നേ അറിഞ്ഞതാന്ന മട്ടിൽ നോക്കുവാണ് ചെയ്തത്...!
"" നീയെന്ത്ര ഞെട്ടാത്തെ...? ഏഹ്...? എന്താ സംഭവം...! "" എന്റെ പെരുമാറ്റത്തിൽ സംതിങ് ഫിഷി അടിച്ച അവൻ കുത്തി കുത്തി ചോദിച്ചതും നീണ്ടൊരു നെടുവീർപ്പിട്ട് ഇതുവരെ നടന്നതൊക്കെ ഞാനവന്മാരോട് പറഞ്ഞു...!
"" അവൾക്ക് നല്ലൊരു പണികൊടുക്കണം...! "" എല്ലാം കെട്ട് വായും പൊളിച്ചുനിന്ന അവരോട് ഞാൻ പറഞ്ഞതും,
"" നീയിപ്പഴല്ലേ അവളെ കരയിപ്പിച്ച് വിട്ടേ...? ഇനിയെന്തിനാ...? "" വിച്ചൂവതിനൊരു താല്പര്യമില്ലാത്ത മട്ടിൽ മറുപടിയെന്നോണം പറഞ്ഞപ്പോ എന്റെ വാശിക്കൂടി...!
"" അതൊന്നും പറഞ്ഞാ പറ്റില്ല...! അവൾക്കിട്ട് ഒന്നുങ്കൂടി പണിഞ്ഞില്ലെങ്കി എനിക്കൊരു സമാധാനം കിട്ടൂല...! "" ഒട്ടും വിട്ടുകൊടുക്കാതെ ഞാൻ കടുംപിടുത്തം പിടിച്ചപ്പോ വിച്ചു പിന്നൊന്നും മിണ്ടീല...! വേറൊരു നിവൃത്തിയും ഇല്ലാതെ വന്നതോടെ അവന്മാര് എന്റെ വാശിടെ മുന്നിൽ തോറ്റു...!
പിന്നത്തെ ചർച്ച മുഴുവൻ ആരതിക്കിനി എന്ത് പണികൊടുക്കാം ന്നായിരുന്നു...! തുടക്കം മൊത്തം വയലൻസ് ആയിരുന്നെങ്കിലും ഞങ്ങൾക്കാർക്കും അതില് വലിയ താല്പര്യമില്ലാത്ത കാരണത്താൽ ചെറുതും എന്നാൽ ഡോസ്സ് കൂടിയതുമായ പല തരം ആശയങ്ങൾ ഓരോരുത്തരയായി പറഞ്ഞുതുടങ്ങി...! ഒടുവിൽ നല്ലൊരു ഐഡിയ പറയാൻ ഞാൻ തന്നെ വേണ്ടി വന്നു...!
"" നമ്മക്ക് അവള്ടെ റൂമില് പടക്കം പൊട്ടിച്ചാലോ...? "" ഇത്രേം ബഡ്ജറ്റ് ഫ്രണ്ട്‌ലിയായ പണി അവൾക്കിനി വേറെ കൊടുക്കാനില്ല...! അത് മനസ്സിലാക്കിയ ഞാൻ അങ്ങനൊരു ആശയം അവരോട് പറഞ്ഞപ്പോ തുടക്കംതന്നെ എതിർപ്പായിരുന്നു...!
"" എന്റെ പൊന്നൂമൈരേ നീ വേറെ വല്ല ഐഡിയയും പറ...! പടക്കെങ്ങാനും പൊട്ടി ആ പെണ്ണ് ചത്താലേ നമ്മളെല്ലാം തൂങ്ങും...! "" തലയിൽ കൈവച്ച്
💬 Comments
View all comments