0%

Chapter Title : ആരതി കല്യാണം 11 [അഭിമന്യു]

വിചാരിക്ക...! ഇതിപ്പോ അല്ലാണ്ട് പോവണ്ടി വരൂലോന്നാലോയിക്കുമ്പഴാ സങ്കടം...!

"" ഒന്ന് പോയി നോക്കിയാലോ...? എന്തായാലും നമ്മള് കാരണല്ലേ...! "" എല്ലാം കെട്ട് ഹരി അഭിപ്രായം പറഞ്ഞപ്പോ എല്ലാർക്കും അത് ശെരിയാണെന്ന് തോന്നി...! ശേഷം വണ്ടിയെടുത്ത് ഹോസ്പിറ്റലിലേക്ക് വിട്ടു...!

അവിടെ എത്തി ആവരുള്ള സ്ഥലം ചോദിച്ച് ചെല്ലുമ്പോഴേക്കും ct സ്കാനിങ് കഴിഞ്ഞ് കല്യാണിയെ ഐ സി യൂവിലേക്ക് മാറ്റി എന്നാണ് അറിയാൻ കഴിഞ്ഞത്...! അതനുസരിച്ഛ് ഞങ്ങള് നേരെ അവിടേക്ക് ചെന്നു...!

"" എന്നാലും ഒരു ബോള് തലേൽകൊണ്ട ഇത്രേം വള്ളിയൊക്കെയാവോ...? അങ്ങനാണേൽ നമ്മളൊക്കെ ഹോസ്പിറ്റലില് റ്റെന്റടിച്ചു കെടക്കണ്ടതല്ലേ...! "" ഒരുപാട് നേരത്തെ മൗനത്തിന് ശേഷം എന്റെ വായിൽ നിന്നും വന്നു...! പോരാത്തേന് എന്റെ സംശയവും ന്യായമാണല്ലോ...!

"" അവന്റെ തൊള്ളേലെന്തെങ്കിലും തിരുകിക്കേറ്റാടാ...! അല്ലെങ്കില് അവന് ഇതുപോലെള്ള സംശയങ്ങള് ഇനീം തോന്നും...! "" അതിനുള്ള വിച്ചൂന്റെ മറുപടി എനിക്കത്ര സുഖിച്ചില്ല...! ഈ മൈരന്റെ തലക്കും ബോളടിച് കേറ്റി കോമെലാക്കിയാലോ...? മനസ്സിൽ തോന്നിയ ആശയം പുറത്ത് പറയാതെ ഞാനവർക്ക് പിന്നാലെ നടന്നു...!

ഐ സി യുവിന്റെ അടുത്തിയ എന്റെ നോട്ടം ആദ്യം പോയത് അതിന്റെ മുന്നിലായി തല താഴ്ത്തിയിരുന്ന ആരതിയിലേക്കാണ്...! അതിന്റെ അപ്പുറത്തായി ആദർശും പിന്നെ വേറാരോക്കെയോ ഉണ്ട്...!

"" നിങ്ങളിങ്ങു പൊന്നോ...? "" അരതീടെ തോളിൽ കൈവച്ചിരുന്ന ആദർശ് ഞങ്ങളെ കണ്ട് ചോദിച്ചതും അവന്റെ അടുത്തിരുന്ന ആ പിശാശ് പറന്നെന്റെ കൊങ്ങക്ക് പിടിച്ചതും ഒരുമിച്ചായിരുന്നു...!

എന്താ സംഭവിച്ചെന്ന് മനസ്സിലാവുന്നതിനു മുന്നേ ബാലൻസ് തെറ്റി ഞാൻ പിന്നിലേക്ക് വീണു...! അപ്പഴും ആരതി കഴുത്തിലെ പിടി വീട്ടിരുന്നില്ല...!

അതോടെ എന്റെ നെഞ്ചത്ത് കേറിയിരുന്നവൾ

💬 Comments

View all comments