0%

Chapter Title : ആരതി കല്യാണം 11 [അഭിമന്യു]

യൂ വിനു മുന്നിൽ നിക്കുന്നുണ്ടായിരുന്നു...! ഇതിനി ആ പെണ്ണിന്റെ വീട്ടുകാരെങ്ങാനും ആയിരിക്കോ...? ആണെങ്കി തല്ലുറപ്പായി...! പക്ഷെ അവിടെ ആരതിയെ കാണാത്തതിനാൽ ഞാൻ ഫോണെടുത്ത് ആദർശിനെ വിളിച്ചു...!

"" നിങ്ങളെ ഇവടെ ഐ സി യൂ വിന്റെ മുന്നിലൊന്നും കാണാല്ല്യല്ലോ...! "" ഫോണെടുത്തതും ഞാൻ ആദർശിനോട് ചോദിച്ചു...! അതിന് മറുപടിയായി ഡോക്ടർ ശ്രുതി ടേ റൂമിലേക്ക് ചെല്ലാനാണ് അവൻ പറഞ്ഞത്...!

അങ്ങനെ ഒരു വിധത്തിൽ ഞാൻ അവൻ പറഞ്ഞ ഡോക്ടറുടെ റൂമിന്റെ ഫ്രോന്റിലെത്തി...! പിന്നെ വാതില് മുട്ടി അകത്തേക്ക് കടന്നോട്ടെന്ന് ചോദിക്കാനൊന്നും നിന്നില്ല, നേരെയങ്ങു കേറി...!

അതിനുള്ളിൽ പ്രതീക്ഷിച്ചപോലെ ആരതിയും പിന്നെ വേറൊരു ചെറുപ്പകാരനും ചെയറിൽ ഇരിക്കുന്നുണ്ടായിരുന്നു, ഒപ്പം അവരടെ സൈഡിലായി ആദർശും പിന്നെ വേറെ രണ്ട് പെണ്ണുങ്ങളും നിക്കുന്നുണ്ട്...! അപ്പഴാണ് ഞാൻ ഡോക്ടറെയും അവരടെ നെയിം ബോർഡും ശ്രേദ്ധിച്ചത്...! Dr ശ്രുതി എൻ ഗണേഷ്...!

"" ഇയാളാണോ...? "" കറങ്ങുന്ന ചെയറിൽ ഇരുന്ന് ഡോക്ടർ തന്റെ വൈറ്റ് കോട്ട് ശെരിയാക്കികൊണ്ട് ആരതിയോട് ചോദിച്ചതും അവളെന്നെയൊന്ന് നോക്കി കണ്ണുരുട്ടിയ ശേഷം ആതേന്ന് നീട്ടി മൂളി...! അത് കേക്കേണ്ട താമസം ആരതിടെ അടുത്തിരുന്ന ആൾ ചെയ്റും തട്ടി തെറുപ്പിച്ഛ് എനിക്ക് നേരെ പാഞ്ഞു...!

"" ബ്ലഡി റാസ്ക്കൽ...! ഓരോരുത്തർടെ ജീവൻ വച്ചാണോടാ നിന്റയൊക്കെ കളി...! "" എന്റെ കോളറിൽ പിടിച്ച് പിന്നിലേക്ക് തള്ളിക്കൊണ്ട് അയാൾ ചീറിയതും ഞാൻ ചെറുതായോന്ന് വച്ചുപോയി...! അപ്പോഴാണ് അയാൾടെ വേഷം ശ്രെദ്ധിക്കുന്നത്...! ഒരു പ്ലെയിൻ ആഷ് ഷർട്ടും കാക്കി പാന്റും അതെ നിറത്തിലുള്ള ഷൂവും പോലീസുകാരുടേതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു...!

എന്റെ മേലുള്ള അവന്റെ പിടി മുറുകിയതും അതോടെയെന്റെ

💬 Comments

View all comments