0%

Chapter Title : ആരതി കല്യാണം 12 [അഭിമന്യു]

കിരണായിരുന്നു...!

"" നീയെന്താ ഇവടെ...? "" പാസ്സ് ഔട്ടായി പോയ അവനെ കണ്ട അങ്കലാപ്പിൽ ഞാനവനോട് ചോദിച്ചതും,

"" അതൊക്കെ പറയാ...! നീയാദ്യം വാ...! "" ന്നും പറഞ്ഞവനെന്നെ വലിച്ഛ് ഗ്രൗണ്ടിലേക്ക് നടന്നു...!

അങ്ങോട്ടെത്തിയ ഞാൻ കാണുന്നത് ഗ്രൗണ്ട് മൊത്തം കൂടി നിക്കുന്ന പിള്ളാരെയാണ്...! ആർപ്പുവിളിയും റെഫറീടെ വിസിലിന്റെ ശബ്ദൊക്കെ നല്ല രീതിക്ക് കേക്കാൻ പറ്റുന്നുണ്ട്...!

കാര്യമെന്താണെന്നറിയാൻ ഞാനവനെ ഇടക്കിടക്ക് നോക്കുന്നുണ്ടെങ്കിലും വലിയ കാര്യമുണ്ടായില്ല...!

കിരണുമായി ഗ്രൗണ്ടിലേത്തിയ എന്നെ അവിടെ കളിയിൽ ശ്രദ്ധിച്ചുന്നിന്നിരുന്ന സുരേഷ് സർ കണ്ടു,

"" എവിടായിര്ന്നാടാ...? കിരൺ...! ഇവന് ജേഴ്സിയും ബൂട്ടൊക്കെ എടുത്ത് കൊട്...! "" ന്നും പറഞ്ഞ് അങ്ങേര് എന്നെ അവന്റെകൂടെ പറഞ്ഞ് വിട്ടു...!

"" എന്റെ പൊന്ന് കിരണേ എനിക്കൊന്നും മനസ്സിലാവണില്ലട്ട...! "" സഹിക്കെട്ട് ഞാൻ അവനെ പിടിച്ചുവച്ച് ചോദിച്ചതും,

"" അയിനുമാത്രം മനസിലാക്കാനൊന്നൂല്ല...! നമ്മടെ ടീമില് മിഡ്‌ കളിച്ചിരുന്നു സനലില്ലേ...? അവന്റെ കാല് ചെറുതായോന്ന് ഉളുക്കി...! പകരായിട്ട് ഏറക്കാൻ വേണ്ടി നല്ലൊരുത്തനും ഇവിടില്ല...! അപ്പൊ സുരേഷ് സാറാ പറഞ്ഞെ നിന്നെ വിളിക്കാൻ...! "" ഒരു ബാഗിൽ നിന്ന് ജേഴ്സിയൊക്കെ എടുത്ത് തരുന്നതിനിടെ അവൻ അവൻ തുടർന്നു...!

"" അവന്മാര് പറഞ്ഞ് നീ ആര് വിളിച്ചാലും വരൂലന്നൊക്കെ...! അതാ വിഷ്ണുന്റെ ഫോണിന്ന് അങ്ങേരെന്നെ നിന്നെ വിളിച്ചേ...! ""

"" എന്നെക്കൊണ്ടൊന്നും പറ്റില്ല...! തൽകാലം ഇങ്ങനെ തന്നെ കളിച്ചാതി...! "" കാര്യം മനസ്സിലായ ഞാൻ എടുത്തവഴിക്കെ മൊടക്കുവർത്താമാനം പറഞ്ഞു...! അല്ലെങ്കി തന്നെ പിള്ളാർക്കെന്നെ കണ്ടൂടാ...! ഇനി ഞാനെങ്ങാനും ഗ്രൗണ്ടിലേറങ്ങീട്ട് വേണം എല്ലാരും എന്നെ പൊതിയാൻ...!

"" ദേ സുരേഷ് സാറ് വരുന്നു...!

💬 Comments

View all comments