Chapter Title : ആരതി കല്യാണം 12 [അഭിമന്യു]
നീയെന്നെ അങ്ങേരോട് പറഞ്ഞോ...! "" മറുപടിയായി അവൻ പറഞ്ഞു നിർത്തിയതും അങ്ങേരിങ്ങെത്തി...!
"" ഒന്ന് വേഗം നോക്കടോ...! ഇപ്പൊ തന്നെ അമ്പത് മിനിട്ടായി...! "" അങ്ങേര് വന്ന് കലിപ്പിലത് പറഞ്ഞപ്പോ എന്താന്നറിയില്ല, ഞാൻ വേഗം കിരൺ തന്ന ജേഴ്‌സി എടുത്തിട്ടു...! ശേഷം,
"" അത് സർ, ഞാൻ...! ഞാൻ എറങ്ങിയ ശെരിയാവില്ല...! പ്രിൻസിപ്പാളൊക്കെ സീനാക്കും...! "" ഉള്ളിലെന്തൊരു പേടിക്കേറിയതോടെ ഞാൻ അങ്ങേരെ നോക്കി...!
"" അതൊന്നും താൻ നോക്കണ്ട...! അവരോടൊക്കെ ഞാൻ പറഞ്ഞോളാം...! താൻ സമയംകളയാതെ വേഗം വാ...! "" അതോടെ എനിക്ക് വേറെ വഴിയില്ലാതായി...! ഗ്രൗണ്ടിലിറങ്ങി എല്ലാരേം ഫേസ് ചെയ്യുന്നതാലോചിക്കുന്തോറും എന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു...! പലരും എന്നെ തന്നെ നോക്കിനിക്കുന്നുണ്ട്...!
എന്റെ പേടിച്ച മുഖം കണ്ടിട്ടാന്ന് തോന്നണു, കിരൺ എന്റെ തോളിൽ കൈയിട്ടു...!
"" എടാ...! കാര്യങ്ങളൊക്കെ ഞാനറിഞ്ഞു...! നീയത് വിട്...! എന്തായാലും നീയങ്ങനെ ചെയൂലാന്ന് ഞങ്ങക്കുറപ്പുണ്ട്...! "" എന്നെ സമാധാനിപ്പിക്കാനെന്നോണം അവനത് പറഞ്ഞപ്പോ ചെറിയൊരു ആശ്വാസം തോന്നി...! പക്ഷെ അപ്പഴും ഉള്ളിലെന്തോ ഒരു ബുദ്ധിമുട്ട്...!
"" പോരാത്തേനിത് ഫൈനലാ...! ഇതുവരെ മുക്കിമൂളി എങ്ങനൊക്കയോ എത്തി...! പക്ഷെ ഇപ്പൊ കൊറച്ഛ് സീന...! രണ്ട് ഗോളാ അണ്ണാക്കില് കിട്ട്യേ...! "" നടന്നുനിങ്ങുന്നതിനിടെ സ്കോർ ബോർഡിലേക്ക് ചൂണ്ടി അവൻ പറഞ്ഞു...! 0-2 എന്ന നിലയിലാണിപ്പോ...! എതിർ ടീമാണെങ്കി എ വി എം കോളേജും...! കഴിഞ്ഞ നാല് വർഷം അടുപ്പിച്ച് ഫൈനല് കേറിയ ടീമാണ്...! അതിൽ രണ്ടുപ്രാവിശ്യം കപ്പും കൊണ്ടോയി...!
"" വേറൊരു കാര്യങ്കൂടീണ്ട്...! എ വി എമ്മിന്റെ കോച്ചായിട്ട് നമ്മടെ സുരേഷ് സാറിന്റെ പഴേ ശത്രുവെങ്ങാനും
💬 Comments
View all comments