0%

Chapter Title : ആരതി കല്യാണം 12 [അഭിമന്യു]

ആണ്...! അതോണ്ട് ഈ കളി എങ്ങനേലും ജയിച്ചേ പറ്റൂന്ന അങ്ങേര് പറയണേ...! "" സംഭവത്തിന്റെ ഏകദേശംരൂപം അവനെനിക്ക് പറഞ്ഞുതന്നു...! അപ്പഴും ഇങ്ങേര് ഞാനിവടെ അടുത്തുണ്ടായിരുന്ന കാര്യം എങ്ങനെ അറിഞ്ഞൂന്ന് ഇപ്പഴും എനിക്ക് മനസ്സിലായില്ല...!

ബൂട്ടെല്ലാം കേട്ടി ഞാൻ ഞങ്ങടെ ഡഗ് ഔട്ടിലേക്ക് വന്നത് കണ്ട കോളേജിലെ മിക്കെണ്ണവും എന്നെ അത്ഭുതത്തോടെ നോക്കി...! നാടുവിട്ട മോൻ തിരിച്ചുവന്ന സന്തോഷോന്നും ഒരുത്തന്റേം മുഖത്തില്ലായിരുന്നു...!

ഗാലറിലിരിക്കുന്ന അധികമാരും ഞാൻ വന്നത് കണ്ടിട്ടില്ല...!

കെട്ടിയൊരുങ്ങി ഞാൻ സുരേഷ് സാറിന്റെ മുന്നില് പോയി നിന്നതും പെട്ടെന്ന് തന്നെ അങ്ങേരെന്നെ സബിറക്കാനുള്ള പരിപാടി തുടങ്ങി...!

ശേഷം അധികം വൈകാതെ എന്നോട് ടച്ച്ലൈന്റെ അങ്ങോട്ട് വരാൻ ആംഗ്യം കാണിച്ചു...! പിന്നാലെ വലിയ ഷോയൊന്നും കാണിക്കാതെ ഞാൻ ചെല്ലുവായിരുന്നു...! അതിന് മുന്നേ ഗ്രൗണ്ടിലിറങ്ങി എന്ത് ചെയ്യണം എങ്ങനെ ചെയ്യണമെന്നുള്ള നിർദേശം സുരേഷ് സർ തന്നിരുന്നു...!

ഗ്രൗണ്ടിലാണെങ്കി ചെറിയ ആർപ്പുവിളികൾ മാത്രേ കേക്കാനൊള്ളു...! അതും എ വി എമ്മിന്റെ പിള്ളാർടെ...!

തോറ്റുനിക്കുന്ന ടീമിനെ സബിറങ്ങി ജയിപ്പിക്കാൻ ഞാനാര് ബിഗിലിലെ വിജയ്യോ...? പൊതുവെ സിനിമേല് മാത്രം കണ്ടു വരുന്ന ഇമ്മാതിരി സംഭവൊക്കെ ജീവിതത്തില് കാണിക്കാൻ പറഞ്ഞ ഞാനെന്ത് മൈര് ചെയ്യാനാ...?

എങ്ങെനെന്നറിയില്ല, മനസ്സിലങ്ങനെ പലതും ചിന്തിച്ഛ് ടച്ച്ലൈനിൽ എത്തിയ എന്റെ നോട്ടം ആദ്യം പോയത് ഇടത്തെ സൈഡിൽ ഗാലറിയിൽ നഖം കടിച്ചിരിക്കുന്ന ആരതിയിലേക്കാണ്...! പർപ്പിൾ ചുരിദാറും, മാറ് അതേ നിറത്തിലുള്ള വലപോലത്തെ ഷാളുകൊണ്ട് മറച്ച അവളുടെ മുഖത്ത് വല്ലാത്ത ടെൻഷൻ നിഴലടിക്കുന്നത് വ്യക്തമായിക്കാണാം...!

അവളിതുവരെ എന്നെ കണ്ടിട്ടില്ല...! കണ്ടിരുന്നെങ്കി ആ മോന്തായം ചൊമന്ന് തുടുത്തേനേ...!

എന്നാൽ അടുത്ത സെക്കന്റ്‌ ഗാലറി നിശബ്ദമായി...!

💬 Comments

View all comments