0%

Chapter Title : ആരതി കല്യാണം 12 [അഭിമന്യു]

അതെന്താന്ന് ഞാൻ മനസ്സിലാക്കും മുന്നേ ആരതിടെ നോട്ടം എന്നിക്കുനേരെയെത്തി...! അതോടെ ആദിനിറഞ്ഞ കണ്ണുകളിൽ വല്ലാത്തൊരു തിളക്കവും സന്തോഷമെല്ലാം മിനിമറയുന്നത് ഞാൻ കണ്ടു...!

ഞാൻ കരുതിയിരുന്നപോലെ അരതീടെ നോട്ടം മാത്രമായിരുന്നില്ല എന്നെ തേടിയെത്തിയത്...! ഗാലറിയിലെ ഒരുരുത്തർടേം പെഴച്ചനോട്ടം എന്നിൽത്തന്നെയായിരുന്നു...!

ഒന്നും മനസിലാവാതെ അതേ നിൽപ്പ് നിൽക്കെയാണ് ഒരുത്തൻ വന്നെന്റെ തോളിൽ തട്ടി ഡഗ് ഔട്ടിലേക്ക് ഓടുന്നത്...! അടുത്തു നിന്ന റെഫെറീ എന്റെ നമ്പറും അവന്റെ നമ്പറും എഴുതിയ ബോർഡ്‌ പൊക്കി പിടിച്ചിട്ടുണ്ട്...!

ശേഷം അധികം താമസിക്കാതെ ഞാൻ നേരെ ഗ്രൗണ്ടിലേക്കിറങ്ങി...! യദുവും വിച്ചൂവും എല്ലാം വിയർത്ത് കുളിച്ചിട്ടുണ്ട്...! പക്ഷെ എന്റെ ശ്രെദ്ധപോയത് എതിർടീമിലെ അജാനുബാഹുവായ ഓരോരുത്തർടേം അടുത്തേക്കാണ്...! ഇവനൊക്കെ ആ കോളേജില്ത്തന്നെ പഠിക്കാണോരാണോ ആവോ...! അതോ വല്ല വാർപ്പിനും തേപ്പിനൊക്കെ പോണോരെ പിടിച്ച് കളിക്കാൻ ഇട്ടതാണോ...?

ഗോൾ നിലക്ക് നീതിപുലർത്തുന്ന രീതിയിൽ തന്നാർന്നു അവരടെ കളി...! ഇങ്ങനെപോയാ ഞങ്ങക്ക് ഈ കളി പിടിക്കാൻപറ്റൂന്ന് എനിക്ക് തോന്നണില്ല...!

ചെലപ്പോ അവന്മാര് രണ്ടുമൂന്നെണ്ണം ഇങ്ങോട്ടിട്ടാലേ ഒള്ളു...! പക്ഷെ അങ്ങനെയങ്ങ് വിട്ടുകൊടുക്കാൻ എനിക്ക് മനസ്സിലായിരുന്നു...!

എന്നാൽ കഷ്ട്ടകാലന്ന് പറയട്ടെ, എന്റെ ഫസ്റ്റ് ടച്ച്‌ തന്നെ മൂഞ്ചിപോയി...! ഡിഫെൻസിൽ നിന്ന് യദു എനിക്കുനേരെ നീട്ടിയ പന്ത് ഹോൾഡ് ചെയ്യാൻ പറ്റീല...! എന്റെ കാലിൽ തട്ടിയത് എതിർടീമിലെ ഒരുത്തന്റെ അടുത്തേക്ക് പോയി...!

അതോടെ ഗാലറിയിലിരിക്കുന്ന സ്വന്തം പിള്ളാര് തന്നെ എന്നെ നോക്കി കൂവാൻ തുടങ്ങി...!

ശേഷം വീണ്ടും അവരോരു മുന്നേറ്റം നടത്തിയെങ്കിലും എന്തോഭാഗ്യത്തിന് അത് ഗോൾ കിക്ക് ആവുകയാരുന്നു...!

കളിക്കാൻ ഇറങ്ങാണെന് തൊട്ടുമുൻപേ സുരേഷ് സർ പറഞ്ഞത് എന്റെ തലേലൂടെ ഞാൻ റെവൈൻഡ് ചെയ്തു...!

""

💬 Comments

View all comments