0%

Chapter Title : ആരതി കല്യാണം 12 [അഭിമന്യു]

നമ്മടെ പിള്ളാര് നിന്നെ ഫോക്കസ് ചെയ്താണ് കളിക്ക...! നീ പന്ത് മാക്സിമം ഹോൾഡ് ചെയ്ത് ഫോർവേഡിലെ ഹരിക്കും വിഷ്ണൂനും സ്പേസ് ക്രീയേറ്റ് ചെയ്യണം...! "" വളരെ നിസ്സാരമായി അങ്ങേര് പറഞ്ഞതോർക്കുമ്പോ എന്റെമേലുള്ള പ്രഷറ് കൂടുവായിരുന്നു...!

അങ്ങനെ വന്നതും ഞാൻ സ്വയമൊരു മെസ്സിയാണെന്ന് മനസ്സിനെ പറഞ്ഞുപഠിപ്പിക്കാൻ തീരുമാനിച്ചു...! നടന്നാ മതിയാർന്നു...! അതിത്തിരി ഓവറാണെങ്കി പോലും...!

കളി പിന്നേം തുടർന്നു...! മനസ്സ് കല്ലാക്കി ഞാൻ കളിയിൽ എന്റെ പൂർണ ശ്രെദ്ധയും പുലർത്താൻ തുടങ്ങീ...!

യദു, വിച്ചു, ഹരി, അജയ്...! അതുവരെ ടീമിന്റെ മൊത്തം ഭാരവും ചുമ്മന്നിരുന്ന അവന്മാർടെ കൂടെ കളിച്ചുപരിചയമുള്ള ഞാനും കൂടെ കൂടിയതോടെ കളിയിൽ കൊറേശെയായി ഞങ്ങള് കേറി തുടങ്ങി...!

അപ്പഴും ഞങ്ങടെ മുന്നേറ്റം പൂർണമായും എതിർ ടീം തകർക്കുന്നുണ്ടായിരുന്നു...!

എനിക്ക് വാശിക്കൂടി...! സുരേഷ് സർ പറഞ്ഞപോലെ ഞാൻ പന്ത് ഹോൾഡ് ചെയ്ത് മിഡ്‌ മുഴുവനും ഓടി നടന്നു...! പണ്ടുമുതലേ ഓടിച്ചാടി നടക്കുന്നതൊണ്ടും നാട്ടിലെ ക്ലബ്ബിലൊക്കെ കളിക്കുമ്പോ കഠിനമായ ട്രെയിനിങ് ചെയ്തിട്ടുള്ളതൊണ്ടും സ്റ്റാമിന എനിക്കൊരു പ്രേശ്നമായിരുന്നില്ല...!

ശേഷം ബാക്കിയുള്ളവരോന്ന് ഫ്രീയായതോടെ ഇനി നല്ല സ്പേസ് കണ്ടുപിടിക്കലായിരുന്നു എനിക്കുള്ള അടുത്ത വെല്ലുവിളി...!

എ വി എമ്മിലെ പിള്ളാര് നന്നായി ഡിഫെൻഡ് ചെയ്യുമായിരുന്നു...! അതുകാരണം ഒരു ത്രൂ ബോൾ ഇട്ടുകൊടുക്കാനുള്ള സ്പെയിസൊന്നും അവന്മാര് ഒഴിച്ചൂട്ടിരുന്നില്ല...!

പിന്നെ വേറൊരു വഴിയെന്ന് പറയുന്നത് അവന്മാരെ ഞങ്ങടെ ഹാൾഫിലേക്ക് ഇറക്കികൊണ്ടുവരുന്നതായിരുന്നു...! അതിന് വേണ്ടി ഞാൻ പന്ത് ഞങ്ങടെ ഡിഫെൻസിൽ കളിച്ചിരുന്നു യദുനും അജയ്ക്കും പാസ്സിട്ടോണ്ടിരുന്നു...! അത് അവന്മാർക്കും മനസ്സിലായതോടെ ഞാൻ പ്ലാൻ ചെയ്തപോലെ കാര്യങ്ങള് നീങ്ങിതുടങ്ങി...!

കളി എഴുപത്തിയാറാം മിനിറ്റിലേക്ക്...! ഞങ്ങളൊരുക്കിയ കെണിയിൽ എ വി

💬 Comments

View all comments