0%

Chapter Title : ആരതി കല്യാണം 12 [അഭിമന്യു]

എം തലയിട്ടു തുടങ്ങി...!

അവർടെ ടീമിലെ മിക്കവരും ഞങ്ങടെ ഹാൾഫിലേക്ക് ഇറങ്ങിയതോടെ കൈയിലുണ്ടായിരുന്ന പന്ത് നമ്മുടെ ഡിഫെൻസിലെ അജ്മല് ലെഫ്റ്റ് ഫോർവേഡിൽ കളിക്കുന്ന വിച്ചൂനെ നേരെ ഉയർത്തിയടിച്ചതും അവൻ അതുമായി മുന്നോട്ട് പാഞ്ഞു...! അവന് ബേക്കപ്പ് കൊടുക്കാൻ ഞാനും പിന്നാലെ തന്നെ ഓടിയിരുന്നു...! ഓടി മുന്നിലെത്തിയ അവൻ ബോക്സിലേക്ക് നല്ലൊരു ക്രോസ്സ് തൊടുത്തു...! പക്ഷെ അതവർ ഹെഡ് ചെയ്തു ക്ലിയർ ചെയ്യ്തു...! എന്നാലാ പന്ത് ഉയർന്നുവന്നത് എന്റടുക്കിലേക്കും...!

മുന്നിലുണ്ടായിരുന്ന ഒരുത്തനെ ഡ്രിബ്ബിൾ ചെയ്ത് ഞാൻ ബോക്സിന്റെ തൊട്ടുവെളിയിൽ നിന്ന് പോസ്റ്റിലേക്കൊരു ഷോട്ട് പായിച്ചതും അവരുടെ ഗോളീടെ കൈയിൽ തട്ടി കോർണറായി...!

അത് കണ്ട ഗാലറിയിൽ ഞങ്ങൾക്ക് വേണ്ടി നല്ല കൈയടി കിട്ടി...! കുറച്ചുമുന്നേ വരെ തളം കെട്ടി നിന്ന ശോകാവസ്ഥ മാറി എല്ലാരും എഴുന്നേറ്റ് നിന്ന് ചീറാൻ തുടങ്ങി...!

ഇതാണ് പറ്റിയ അവസരം...! അതോടെ ഡിഫെൻസിലെ മൂന്നുപേരൊഴികെ ബാക്കി എല്ലാരും ബോക്സിനുള്ളിൽ കേറി...!

"" നമ്മടെ ആദ്യത്തെ കോർണറാട്ട...! "" എന്റെ തോളിൽ തട്ടികൊണ്ട് ഹരിയെന്നെ ചേർത്തുനിർത്തി...! അതിനവനെ നോക്കി ഞാൻ ആത്മാർതയോടെ ഒരു ചിരി ചിരിച്ചു...!

കോർണർ എടുക്കുന്നത് വിച്ചുവാണ്...! എ വി എമ്മിലെ എല്ലാവർക്കും ഒടുക്കത്ത ഹൈറ്റാണെങ്കിലും ഞാനും ഹരിയും അത്രയൊക്കെ തന്നെയുള്ളോഡ് അതൊരു പ്രേശ്നമായിരുന്നില്ല...!

റെഫറീടെ വിസിലിനു പിന്നാലെ വിച്ചു പന്ത് കൃത്യമായി ഞങ്ങക്ക് നേരെ പൊക്കിയടിച്ചതും ഉയർന്നുപോങ്ങിയ ഹരി അത് കൃത്യമായി ഹെഡ് ചെയ്ത് വലയിലാക്കി...!

എമ്പത്തിനാലാം മിനിറ്റിൽ ഞങ്ങടെ ആദ്യത്തെ ഗോൾ...!

ഗാലറിയിൽ നിന്ന് ഹരിക്ക്‌വേണ്ടി അർപ്പുവിളിയും കൈയ്യടിയും ഉയർന്നുവരുന്നുണ്ട്...!

ഗോളടിച്ച ഹരി നേരെ വന്നെന്നെ കെട്ടിപിടിക്കുവായിരുന്നു...! അവന് പിന്നാലെ

💬 Comments

View all comments