Chapter Title : ആരതി കല്യാണം 12 [അഭിമന്യു]
സാറെ ഇവനാള് ശരിയല്ലാന്ന്...! ഞാൻ പറഞ്ഞത് പോട്ടെ, പക്ഷെ ഈ ശാരി മിസ്സ് പറഞ്ഞതെങ്കിലും സാറിന് മുഖവലെക്കെടുക്കായിരുന്നു...! "" എന്റെ ചിറിക്കടിച്ച സാറ് ഒപ്പമുണ്ടായിരുന്ന മിസ്സിനെ കൂട്ടുപിടിച്ഛ് പറഞ്ഞതും അവര് അതെറ്റുപിടിച്ചു...!
"" ഇവനെയൊക്കെ കാണുമ്പത്തന്നെ പേടിയാവും...! പോരാഞ്ഞിട്ട് എപ്പോ കണ്ടാലും ഒരു വൃത്തിക്കെട്ട നോട്ടോം...! "" ശാരി മിസ്സ് എന്നെ നോക്കി വെറുപ്പോടെ അതുപറയുമ്പോ അതിന് നീയെതാടീന്ന് ചോദിക്കാനാ എനിക്ക് തോന്നിയെ...! ശേഷം തുടർന്നു,
"" അന്നേ ആരതിയും പറഞ്ഞതാ ഇവനാള് ശെരിയല്ലാന്ന്...! ""
"" നിങ്ങള് പറയണപോലെ ഞാനൊന്നും ചെയ്തിട്ടില്ല...! വെറുതെ ഒരു തെളിവുല്ലാണ്ട് എല്ലാം എന്റെ മേല് ഇടാൻ നിക്കല്ലേ...! "" സഹിക്കെട്ട് ഞാൻ അവരെനോക്കി ഭീഷണിയെന്നപോലെ പറഞ്ഞു...! പ്രതീക്ഷിച്ചപോലെ അതാർക്കും പിടിച്ചില്ല...!
"" പിന്നെ ഒന്നും ചെയ്യണ്ടാണോടാ നീയിന്നലെ പെണ്ണുങ്ങള് മാത്രം താമസിക്കണ വീട്ടിൽ ഒളിഞ്ഞു നോക്കാൻ പോയെ...? "" ഞാനിതുവരെ കാണാത്തൊരു പെണ്ണുമ്പിള്ള എന്റെ ഭീഷണിയെ പുല്ല്‌പോലെ തള്ളിക്കളഞ്ഞ് ചോദിച്ചതും ഞാൻ ഞെട്ടിപ്പോയി...! അതിൽ ഓഫീസ്റൂമിലാകെ നിശബ്ദത പരന്നതോടെ എന്റെ മനസ്സിലോരോന്ന് കടന്നുവരാൻ തുടങ്ങി...!
ഇന്നലെ അവള്ടെ വീട്ടിൽ ചെന്നത് സത്യമാണെങ്കിലും ആ പാന്റീയൊന്നും എടുത്തതിൽ എനിക്കൊരു പങ്കൂലാന്ന് ആരതിക്ക് കൃത്യമായിട്ടറിയാം...! എന്നിട്ടും അവളിതിന് കൂട്ടുന്നിന്നിട്ടുണ്ടെങ്കി, അവൾടുദേശം എന്റെ അവസാനം തന്നെയാവണം...!
പലതും മനസ്സിൽ ചിന്തിച്ചിരിക്കെ അവരോരോന്ന് പറയുന്നുണ്ടായിരുന്നു...! ഭാവിയിൽ എനിക്കൊരു സി വിയുണ്ടാക്കുമ്പോ അതില് ചേർക്കാമ്പറ്റിയ പലതരത്തിലുള്ള സ്‌കില്ലും ക്വാളിറ്റിസുമൊക്കെ അവര് നിരത്തികൊണ്ടിരുന്നു...! അതിൽ തെമ്മാടി അനുസരണയില്ലാത്തവൻ തലതെറിച്ചവൻ എന്നതും പോരാഞ്ഞിട്ട് പെണ്ണുപിടിയനെന്നുകൂടി പറയുകയുണ്ടായി...!
സ്വന്തം നിരപരാദിത്വം തെളിയിക്കണ്ടതിനുവേണ്ടി എന്തെലൊക്കെയൊന്ന് പറയണോലോന്ന് തോന്നിയതും അതിനുവേണ്ടി ഞാൻ തൊള്ളതുറക്കാൻ നിന്ന
💬 Comments
View all comments