0%

Chapter Title : ആരതി കല്യാണം 12 [അഭിമന്യു]

അതെ സെക്കന്റിൽ ഓഫീസിന്റെ വാതിലാരോ തള്ളി തുറന്നു...!

അതിനടുത്ത നിമിഷം സാരിയുടുത്തൊരു മിസ്സും പിന്നൊരു സാറും അകത്തേക്ക് കേറി...! കണ്ടിട്ട് പി ജികാരടെ അധ്യാപകരാവണം...!

"" അവരെവഡ്രോ...? "" അതിലെ സാറിനോടായി പ്രിൻസിപ്പള് തിരക്കിയതും അതിന് മറുപടിയായി,

"" വരുന്നുണ്ട്...! "" ന്ന് മാത്രം പറഞ്ഞയാൾ വാതിലിലേക്ക് കൈകാണിച്ച് രണ്ട് സെക്കന്റിന് ശേഷം ആരതിയും പിന്നെ ഒരു എഴുപേരും കേറിവന്നു...!

അവളുമാർടെയെല്ലാം മുഖത്ത് എന്നോടുള്ള വെറുപ്പല്ല, പകരം ഒരുമാതിരി അറപ്പ് നല്ല വൃത്തിക്ക് ഞാൻ കണ്ടു...! എന്നാൽ ആരതിടെ മുഖത്ത് ബൊണസ്സായി കുറച്ച് പുച്ഛംകൂടിയുണ്ടായിരുന്നു...!

"" എന്താകുട്ടി ഇന്നലെ നടന്നെ...? "" പ്രിൻസിപ്പാള് അയാൾടെ കണ്ണടയൂരി കൈയിൽപിടിച്ച് ആരതിയോട് കാര്യം തിരക്കി...!

"" ഇന്നലെ...! ഇന്നലെ ഒരു പതിനൊന്നു പതിനൊന്നരമണിക്ക് പുറത്തൊരു ശബ്ദം കേട്ടപ്പഴാ ഞാൻ എണീച്ചത്...! ആദ്യം വല്ല പട്ടിയോ പൂച്ചയോ വല്ലോം ആവൂന്ന വിചാരിച്ചേ...! പക്ഷെ ജനലിക്കൂടെ പൊറത്തിക്ക് നോക്കിയപ്പോണ്ട് ഇവൻ അഴയിൽന്ന് എന്തൊക്കെയോ എടുത്ത് പോക്കറ്റിലിടുന്നു...! അത്കഴിഞ്ഞ് ബാക്കിലുള്ള മരത്തീ കൊത്തിപിടിച്ഛ് കേറി ജനലീക്കൂടെ ഞങ്ങളെ ഒളിഞ്ഞുനോക്കി...! "" ഒന്ന് നിർത്തി ശ്വാസം നീട്ടിയെടുത്ത് തുടർന്നു...!

"" പക്ഷെ...! പക്ഷെ പേടികാരണം വിളിച്ചുകൂവാനോ ഒന്നിനും പറ്റീല...! "" സിനിമേടെ ഓഡിഷന് വന്ന് അഭിനയിച്ചു തകർക്കണപോലെ ഞങ്ങടെ എല്ലാർടേം മുന്നിൽ കണ്ണീരോഴുക്കികൊണ്ട് അവള് പറഞ്ഞുതീർത്തു...! അത് ശെരിവെക്കുമ്പോലെ അവള്ടെ കൂട്ടുകാരികളും അതേറ്റു പിടിച്ചു...!

"" ഇതുപോലെ കഴിഞ്ഞപ്രവിശ്യോം ഞങ്ങള് പറഞ്ഞതല്ലേ സാർ ഇവനിവൾടെ ഫോട്ടോ നോട്ടീസ് ബോർഡിലോട്ടിച്ചുന്നും മോശായിട്ട് സംസാരിച്ചൂന്നൊക്കെ...! അതുംപോരാഞ്ഞിട്ട് ശാരി മിസ്സിനോട് ഇന്നലെ നടന്നതൊക്കെ പറഞ്ഞതല്ലേ...! പിന്നെന്തിനാ ഇവന്റെ മുമ്പിലോട്ട് ഇവളെ

💬 Comments

View all comments