0%

Chapter Title : ആരതി കല്യാണം 12 [അഭിമന്യു]

"" ന്ന് ചോദിച്ചോണ്ട് ഞാൻ യദുവിനെ നോക്കിയപ്പോ അവൻ പോക്കറ്റിൽ നിന്ന് ആദർശിന്റെ ഫോണെടുത്ത് കാണിച്ചു...!

"" മോനെ ആദർശ്ശെ...! നിനക്ക് ഞാനൊരു ഓഫറ് തരാം...! "" അവന് അഭിമുഖമായി മുട്ടിലിരുന്നോണ്ട് ഞാൻ പറഞ്ഞതും അവനെന്നെ തലയുയർത്തി നോക്കി...!

"" വേറൊന്നൂല...! അന്ന് ആ പാന്റീസ്‌ എടുത്തത് നീയാന്നൊള്ള കാര്യം എന്തായാലും ഞങ്ങള് പ്രിൻസിപ്പാളെ അറിയിക്കും...! അയിന്റെ കൂടെ അന്ന് അവള്ടെ വീടിന്റെ ടെറസ്സില് കേറിയ കേസ്സൂടെ നീയേറ്റെടുക്കണം...! അല്ലെങ്കി മോന്റെയീ ഫോണ് ഞാൻ പോലീസിനും മീഡിയക്കും കൊടുക്കും...! എന്ത് പറയുന്നു...?"" അവന്റെ മുഖത്തെ പേടിയും പതറിച്ചയൊന്നും കണക്കിലെടുക്കാതെ ഞാൻ പറഞ്ഞു...!

"" ഞാനെന്ത് വേണേലും ചെയ്യാം, പക്ഷെ ആ വീഡിയോ ആർക്കും കാണിച്ച് കൊടുക്കരുത്...! "" അവൻ കൈകൂപ്പി കെഞ്ചിയപ്പോ ഞാനതിനു സമ്മതമെന്ന മട്ടിൽ മൂളി ചാടിയെഴുനേറ്റ് അവന്റെ തിരുമോന്തനോക്കി ഒരെണ്ണങ്കൂടി ഇട്ടുകൊടുത്ത്,

"" അപ്പോയെല്ലാം പറഞ്ഞപോലെ...! വിച്ചൂ നീയിവനെ കൂട്ടി നേരെ പ്രിൻസിടെ ഓഫീസിലേക്ക് ചെല്ല്...! ഞങ്ങള് പോയീ ഗിൽജിത്തിനെ പോക്കീട്ട് വരാം...! "" ന്നും പറഞ്ഞ് ഞാൻ യദൂനേം കൂട്ടി നേരെ പുറത്തോട്ടിറങ്ങി...!

ബാത്‌റൂമിന് മുന്നിൽ കൂടിനിന്ന ഏതാനും പിള്ളാരെ തള്ളിമാറ്റി ഞങ്ങള് നേരെ കോളേജ് മുഴുവൻ ഗിൽച്ചിത്തിനെ തപ്പിനടന്നു...! അപ്പഴാണ് അവൻ സ്റ്റേജിൽ കർട്ടൻ വലിക്കാൻ നിക്കുന്നുണ്ടെന്ന് ഞങ്ങളറിയുന്നത്...!

വേറാരേം കിട്ടീലാവോ ഇവർക്ക് ഈ പറിവലിക്കാൻ...?

അതോടെ ഞങ്ങള് നേരെ സ്റ്റേജിലോട്ട് നടന്നു...! അതിനിടക്ക് ഒരു സപ്പോർട്ടിനുവേണ്ടി ഞാൻ യദൂനെകൊണ്ട് സുരേഷ് സാറിനെ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞ ശേഷം ആ വിഡിയോയും അങ്ങ് അയച്ചുകൊടുത്തു...! പ്രതീക്ഷിച്ച പോലെ എല്ലാം കെട്ട് അങ്ങേര് ഞങ്ങടെ കൂടെയുണ്ടാവൂന്ന് വാക്കുതന്നു...!

തലമൂത്തൊരാൾടെ സപ്പോർട്ട് കിട്ടിയതും ഞങ്ങക്കുപിന്നെ ഒന്നും നോക്കാനുണ്ടായിരുന്നില്ല...!

സ്റ്റേജിന്റെ മുന്നിലായി ഒരുപാട്‌പേരുണ്ട്...! സ്പീക്കറിൽ നിന്നും ഉയർന്ന് കേൾക്കുന്ന പാട്ടിന്റെ താളത്തിനനുസരിച്ഛ് ഡാൻസ് കളിക്കുന്ന പിള്ളാരെ വായുംപൊളിച്ഛ് ഇരിക്കുവാണ് എല്ലാരും...!

ഇരുവശങ്ങളിലായി നിരത്തിയിട്ടിരുന്ന കസേരകൾക്കിടയിലൂടെ ഞാൻ സ്റ്റേജ് ലക്ഷ്യമാക്കി നടന്നു...! പോണവഴി ഒഴിഞ്ഞുകിടന്നൊരു പ്ലാസ്റ്റിക്കിന്റെ നീല കസേരയെടുത്ത് യദു കൈയിൽ പിടിക്കുന്നത് ഞാൻ കണ്ടു...! എന്തിനാണാവോ...!

ഒടുവിൽ മുന്നിലിരുന്ന എല്ലാരേം സാക്ഷിയാക്കി ഞാനും അവനും സ്റ്റേജിലേക്ക് കേറി...!

💬 Comments

View all comments