Chapter Title : ആരതി കല്യാണം 12 [അഭിമന്യു]
നിന്നവരാരും മറന്നില്ല...! അവന്മാരെന്റെ ചുറ്റിനും വളഞ്ഞു...!
ആദ്യമെന്റെ അടുത്തെത്തിയ അജയ്യ് എന്റെ മോളിൽ കേറുന്നതിന് പകരം പണ്ടുകാലങ്ങളിൽ പ്രജകൾ രാജമാക്കന്മാരോട് ബഹുമാനം സൂചകം ചെയ്തിരുന്ന പോലെ അവൻ വലത്തേ കാൽമുട്ട് നിലത്തുകുത്തി തലകുനിച്ച് എന്റെ മുന്നിൽ നിന്നു (kneeling)...! അതുകണ്ട് എല്ലാരും അങ്ങനെ ചെയ്തതോടെ ഗാലറിയിലെ ആർപ്പുവിളിയും കൂടി...!
എല്ലാവരേം തിരിഞ്ഞുമറിഞ്ഞും ഒരു പൊട്ടനെപോലെ ഞാൻ നോക്കി...! കുറച്ച് നേരം കഴിഞ്ഞ് അവന്മാരെല്ലാവരും എണീറ്റെന്നെ കെട്ടിപിടിച്ചു...!
പിന്നെയെല്ലാം പെട്ടന്നായിരുന്നു...! ഇഞ്ചുറി ടൈമും കഴിഞ്ഞ് ഞങ്ങള് നേരെ ഡഗ് ഔട്ടിലേക്ക് ചെന്നു...! അവിടെ എല്ലാരും ഭയങ്കര സന്തോഷത്തിലാണ്...! പക്ഷെ സുരേഷ് സാറിന്റെ മുഖത്ത് മാത്രം പ്രേത്യേകിച്ച് ഭാവമൊന്നും കണ്ടില്ല...!
ഡഗ് ഔട്ടിൽ ചെന്ന് ഞങ്ങൾ ഇനിയെങ്ങനെ കളിക്കണമെന്ന് പ്ലാൻ ചെയ്യാൻവേണ്ടി സുരേഷ് സർ എല്ലാവരേം വിളിച്ച് ചുറ്റിനും നിർത്തി...!
"" well played boys...! ഈ ടൂർണമെന്റ് ഇത് വരെ കളിച്ചകളിയെല്ലാം നമ്മൾക്കൊരു പ്ലേ മേക്കറിന്റെ കുറവുണ്ടായിരുന്നു...! അത് നിങ്ങൾക്കും മനസ്സിലായിട്ടുണ്ടാവും...! മുമ്പത്തെ ഓരോ കളിയും നമ്മള് ജയിച്ചത് വെറും ലക്കാണ്...! പൊസ്സഷനും ഷോട്ട് ഓൺ ടാർഗറ്റ്റും പാസ്സസും എല്ലാം നമ്മടെ ഓപോണേന്റിനെയായിട്ട് കമ്പയർ ചെയ്യുമ്പോ നമ്മള് വളരെ പിന്നിലായിരുന്നു എന്ന് തന്നെ പറയാം...! "" എല്ലാരോടുമായി അങ്ങേരത് പറഞ്ഞതും അവന്മാരെല്ലാം തലതാഴ്ത്തി നിലത്ത് നോക്കി നിന്നു...! ശേഷം തുടർന്നു,
"" അതിനർത്ഥം നിങ്ങള് മോശകാരാന്നല്ല...! നിങ്ങള് തമ്മിൽ ഒരു സിനർജി ഉണ്ടായിരുന്നില്ല...! പക്ഷെ ഇപ്പൊ അഭിറാം വന്നോടുക്കൂടി നമ്മടെ ടീം സെറ്റാണ്...! ഇനി നമ്മൾ ഇത്രേം കാലം ട്രെയിനിങ് ചെയ്തപോലെ, അതായത് ടോട്ടൽ ഫുട്ബോൾ നമ്മക്ക് ധൈര്യമായി
💬 Comments
View all comments