Chapter Title : ആരതി കല്യാണം 12 [അഭിമന്യു]
കൊണ്ടൊന്നും കൂട്ടിയകൂടൂലന്ന മട്ടിൽ ഞങ്ങളെ പല്ലുകടിച്ചുനോക്കി...! ഇടക്ക് ആരതിയിലേക്ക് നോട്ടം പോയതും ഞാൻ കാണുന്നത് കൈത്തൊഴുതുപിടിച്ഛ് കണ്ണടച്ചിരിക്കുന്ന ആരതിയെയാണ്...! ഇനി ഞങ്ങള് പൊട്ടാൻ പ്രാർത്ഥികണതാണാവോ...?
റെഫെറീടെ വിസില് കേട്ട ഞാൻ ബോധത്തിലേക്ക് വന്നു...! ഇനി കളിവല്ലോം തീർന്നൊന്ന് പേടിച്ചെങ്കിലും അതല്ലായിരുന്നു...! അവര് ക്ലിയർ ചെയ്ത പന്ത് ത്രോ ആയതാണ്...!
കളി തോന്നൂറ്റിരണ്ടാം മിനിറ്റിലേക്ക്...! ത്രോയിൽ നിന്നും ഞങ്ങടെ ടീമിലെ അരുൺ പന്ത് നേരെ അനസിന് ഇട്ടുകൊടുത്തു...! അവനത് എതിർ ടീമിലെ ഒരുത്തനെ കടന്ന് മുന്നോട്ട് നീങ്ങിയശേഷം മുന്നിലുണ്ടായിരുന്ന ഹരിക്ക് നേരെ നീട്ടി...! ഹരിയതുമായി മുന്നോട്ട് നീങ്ങാൻ ശ്രേമിച്ചെങ്കിലും ഒരുപാട് പേര് അവന്റെ മുന്നിൽ ബ്ലോക്കിട്ട് നിക്കുന്നതോണ്ട് പന്ത് അവന്റെ തൊട്ടുപിന്നിൽ നിന്ന എനിക്ക് പാസ്സിട്ടു...!
ബോക്സിനു തൊട്ടുവെളിയിൽ നിന്ന് അവനെനിക്ക് നേരെ ഇട്ട ബോൾ ഇനിയെന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു...! ഈ ചാൻസ് ഞാൻ മിസ്സാക്കിയാൽ റെഫെറീ ഫൈനൽ വസിൽ വിളിക്കും...! അത് പാടില്ല...!
അതോടെ വേറെ വഴിയില്ലാതെ രണ്ടുകൽപ്പിച്ഛ് ബോക്സിനു തൊട്ടുവെളിയിൽ വച്ച് പോസ്റ്റിന്റെ ടോപ്പ് റൈറ്റ് കോൺറിലേക്ക് ഞാനൊരു ഷോട്ട് തൊടുത്തു...!
കളിയുടെ തോന്നൂറ്റിമൂന്നാം മിനിറ്റ്...! ഗാലറിയിൽ മുഴുവൻ പിൻ ഡ്രോപ്പ് സൈലെൻസ്...! ഞാൻ തൊടുത്ത പന്ത് വലതു ഭാഗത്തേക്ക് ചാടിയ അവരുടെ ഗോളിയുടെ ഗ്ലോവിൽ കൊണ്ടു...! പക്ഷെ അത് പുറത്തുപോവാതെ ബാറിൽ തട്ടി അകത്തേക്ക്...!
_...ഞങ്ങളുടെ അവർക്കെതിരെയുള്ള സമനില ഗോൾ...!
ഗാലറിയിൽ നിന്നും വല്ലാത്ത ശബ്ദത്തോടെ ആർപ്പുവിളികൾ ഉയർന്നു...! അവസാന നിമിഷം വരെ തോൽവിമുന്നിൽ കണ്ട എല്ലാവർക്കും ഇതൊരു ബിരിയാണി തന്നെയായിരുന്നു...!
ഒരു തരിപ്പിൽ നിന്നതോണ്ട് സെലിബ്രേറ്റ് ചെയ്യാൻ ഞാൻ മറന്നോയി...! പക്ഷെ കൂടെ
💬 Comments
View all comments