Chapter Title : ആരതി കല്യാണം 12 [അഭിമന്യു]
ചിന്തിച്ച് ഞങ്ങള് ഓഫീസിലെത്തി...! അജയ്യും ഹരിയുമെല്ലാം ആദർശിനെയായിട്ട് നേരത്തെ എത്തിയിരുന്നു...! തലതാഴ്ത്തിയുള്ള അവന്റെ നിപ്പ് കണ്ടെനിക്ക് വീണ്ടും ഉരുണ്ട് കേറീതാണ്...! പൂണ്ടച്ചിമോൻ...!
അവിടെ ചെയറിൽ തലക്ക് കൈകൊടുത്തിരുന്ന പ്രിൻസിപ്പാളെ കണ്ടതും ഞാൻ,
"" നിങ്ങളൊക്കെയാ വീഡിയോ കണ്ടൂന്ന് വിചാരിക്കുന്നു...! ഇപ്പൊ മനസ്സിലായില്ലേ...? ഞാനല്ല അവളുമാർടെ ഷഡീം ബോടീയൊക്കെ അടിച്ച് മാറ്റീത്...! "" ന്നും പറഞ്ഞ് ആദർശിനെ വലിച്ഛ് പ്രിൻസിപ്പൾടെ മുന്നിലേക്കിട്ട ശേഷം തുടർന്നു,
"" അതും ആരതി പറഞ്ഞിട്ട്...! സംശയൊണ്ടെങ്കി ഇവനോടെന്നെ ചോദിച്ചോക്ക്...! "" അതോടൊപ്പം അവന്റെ തലക്കിട്ടൊന്ന് കൊടുത്തതും അവൻ എല്ലാമേറ്റപോലെ തലതാഴ്ത്തിത്തന്നെ നിന്നു...!
"" എടൊ തനിക്കൊന്നും പറയാനില്ലേ...? "" ആദർശിന്റെ അപ്പം വിഴുങ്ങിയപ്പോലുള്ള നിൽപ്പ് കണ്ട് സുരേഷ് സർ ചോദിച്ചതും അവൻ എല്ലാമേറ്റുപറയാൻ തുടങ്ങി...! കൂടെ ഗിൽജിത്തുമുണ്ടായിരുന്നു...! അതിൽ ആ കഞ്ചാവിന്റെ കാര്യമൊഴികെ ബാക്കിമൊത്തം പറഞ്ഞതിന് അവസാനമായി,
"" എല്ലാം ചെയ്തത് ഞാനാണ്...! അതിൽ വേറാർക്കും പങ്കില്ല...! "" ന്നു കൂടി പറഞ്ഞതോടെ ഞാനവനെ പല്ലുകടിച്ചു നോക്കിയെങ്കിലും അതിന് പ്രത്യേകിച്ച് കാര്യമുണ്ടായില്ല...!
നായിന്റെമോൻ ആ മറ്റവളെ രക്ഷിക്കാൻ നോക്കുവാണ്...!
നന്മമരം കളിക്കാൻ നിക്കുന്ന അവനിട്ടൊന്ന് കൊടുക്കാൻ നിന്നെ എന്നെ യദു വിലക്കികൊണ്ട് പിന്നിലേക്ക് വലിക്കുവായിരുന്നു...! ആ സമയത്ത് അവന്റെ ഫോണിലൂതെല്ലാം അങ്ങ് കാട്ടികൊടുത്താലോന്ന് വരെ ഞാൻ ചിന്തിച്ചതാ...! പക്ഷെ നേരത്തെ ആ വിഡിയോയും പിന്നെ അവന്റെ ഫോണിലൂള്ളതെല്ലാം പ്രിൻസിയേ വേറാരേം കാണിക്കില്ലാന്ന് ഞാൻ വാക്കുകൊടുത്തുപോയി...!
അപ്പഴാണ് ഓഫീസിലേക്ക് ആരതി കേറി വരുന്നത്...! അതും ഒറ്റക്ക്...! പച്ചയിൽ ഗോൾഡൻ ഡിസൈനുള്ള സൽവാറോക്കെയിട്ട് ഒരുങ്ങിവന്ന അവള്ടെ നോട്ടം ആദ്യമേ ചെന്നത് അടികിട്ടി ഞെളുങ്ങിയ ആദർശിലേക്കാണ്...!
""
💬 Comments
View all comments