0%

Chapter Title : ആരതി കല്യാണം 12 [അഭിമന്യു]

സർ എന്താ വരാമ്പറഞ്ഞെ...? "" ആദർശിന്റെ കോലം കണ്ട അവൾ അതിന്റെ അമ്പരപ്പ് മാറുന്നതിനുമുന്നേ കാര്യം തിരക്കി...!

നായിന്റെ മോൾടെ അഭിനയം കണ്ടില്ലേ, ഒന്നും അറിയാത്തപോലെ...! ഉള്ളിൽ തോന്നിയ കലി തല്ലിതീർക്കാൻ പറ്റാത്ത അവസ്ഥയിൽ ഞാനങ്ങനെ നിന്നു...!

ആരതിടെ സംശയം അധികം വൈകാതെ പ്രിൻസിപ്പാള് തീർത്തുകൊടുത്തെങ്കിലും അവളതെല്ലാം തള്ളിക്കളഞ്ഞ്,

"" നോ...! അതിവൻ തന്നെയാണ്...! ഞാനെന്റെ കണ്ണുകൊണ്ട് കണ്ടതാ...! "" അവളതേ നിൽപ്പിൽ എന്നെ ചൂണ്ടി അലറി...!

"" നോക്ക് കുട്ടി...! എല്ലാം ഇവൻ ഏറ്റതാണ്...! അതിന്റെ തെളിവുകൂടി ഇവരുടെ പക്കലുണ്ട്...! "" അതും പറഞ്ഞ് പ്രിൻസി സുരേഷ് സാറിന്റെ ഫോണ് വാങ്ങി ആ വീഡിയോ പ്ലേ ചെയ്യാൻ നിന്നതും ആദർശ് ഇടയ്ക്കുകേറി,

"" അവര് പറഞ്ഞതൊക്കെ സത്യാ...! ഞാനാണ് അതൊക്കെ എടുത്തതും പിന്നെ നിന്റെ മുറീല് ഒളിഞ്ഞുനോക്കീതും ഒക്കെ...! "" ആരതിടെ കണ്ണിൽ നോക്കി ആദർശ് വല്ലാത്ത ഭാവത്തോടെ പറഞ്ഞപ്പോ ഇനിയെന്ത് ചെയ്യൂന്ന അവസ്ഥയായി ആരതിടെ...!

അവന്റെ മുഖത്തുനിന്ന് നോട്ടം മാറ്റാതെ ആരതി നിക്കുന്നത് കണ്ടപ്പോ ഇവള്ക്ക് എന്നെ പെടുത്തിയതിൽ പങ്കുണ്ടെന്ന് എനിക്കുറപ്പായി...! പോരാത്തേന് അതിന് ശേഷം അവളൊന്നും എന്തിർത്തുപറഞ്ഞില്ലാന്നുള്ളത് വേറെ കാര്യം...!

അന്നത്തോടെ ആ വിഷയത്തിൽ തീരുമാനം ആവുകയായിരുന്നു...! ആദർശും ഗിൽജിത്തും കൂടി എന്നെ പെടുത്തിയാതാന്നുള്ള രീതിയിൽ കോളേജിൽ ആ വിഷയം പാട്ടായി...! അതിന് ശേഷം അവരെ രണ്ടുപ്പേരേം കോളേജിൽ നിന്ന് പുറത്താക്കി...!

പക്ഷെ അപ്പഴും ആരൊക്കെയോ എന്തോ ഒളിക്കുന്നത്പോലെ ഉള്ളിലൊരു തോന്നൽ ബാക്കിയായി...!

ഈ വിഷയത്തിൽ അനിൽ സാറിനും പിന്നെ ശാരി മിസ്സിനും പങ്കുണ്ടാവുമെന്ന സംശയം യദു പലപ്രാവിശ്യം പ്രകടിപ്പിച്ചെങ്കിലും ഇനിയൊരു പ്രേശ്നത്തിനും

💬 Comments

View all comments