0%

Chapter Title : ആരതി കല്യാണം 12 [അഭിമന്യു]

തലയിടാൻ താല്പര്യമില്ലാത്തോണ്ട് ഞാനത് വിട്ടുകളയുവായിരുന്നു...!

ആദർശിനെ പൊക്കാനും ഞാനല്ല അത് ചെയ്തേതെന്ന് തെളിയിക്കാനൊക്കെ യദുവും അജയ്യും കുറെ മേനെക്കെട്ടിട്ടുണ്ട്...! അതിന്റെ ഭാഗമായിട്ടാണ് ആർക്കും സംശയം തോന്നാത്തരീതിയിൽ കണ്ണനെ ആദർശിന്റെകൂടെ വിട്ടത്...! അവനെയായിട്ട് കൂടുതൽ അടുക്കാനൊക്കെ വേണ്ടി...!

ആദർശിന്റെ പെരുമാറ്റത്തിൽ യദുവിന് എന്തോ ഒരു പന്തികേട് തോന്നിയിരുന്നു...! അന്ന് രാത്രി ഞാൻ ആരതി താമസിക്കുന്ന വീട്ടിൽ പടക്കം പൊട്ടിക്കാൻ കേറിയത് മൂഞ്ചിയപ്പോ തന്നെ അവന് ഡൌട്ട് തോന്നിയതാണ്...! അല്ലാതെ ഞാൻ വരുന്ന വിവരം അവളറിയാൻ വേറൊരു വഴിയുമില്ല...! അവസാനം അവൻ വിചാരിച്ചത് പോലെ തന്നെയായിരുന്നു കാര്യങ്ങള്...!

എല്ലാത്തിന്റേം ആനന്ദരഫലമെന്നോണം ഞാൻ പിന്നെ ആരതിയുമായിട്ട് വള്ളിപിടിക്കാൻ പോയില്ല...! ആരതി അതിന് ശേഷവും ഓരോന്ന് പറഞ്ഞ് ചൊറിയാൻ വന്നുകൊണ്ടിരുന്നെങ്കിലും അതിനൊന്നും വലിയ ഡോസ്സില്ലായിരുന്നു...!

കഥയെല്ലാം പറഞ്ഞ് തീർത്ത് ഞാൻ ശരത്തേട്ടനെ നോക്കി...!

"" നീ പറഞ്ഞത് ശെരിയാ...! എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് പോലെ...! "" അമ്മേടെ തല്ലുകിട്ടി എന്റെ മുഖത്ത് വന്ന പാടിലേക്ക് നോക്കി ശരത്തേട്ടൻ മറുപടിപറഞ്ഞു...! എന്നാലതിനെനിക്ക് ഉത്തരമില്ലായിരുന്നു...! അടുത്തിരുന്ന അജയ്ക്കും...!

തുടരും...!

ഇതോടുകൂടി ഫ്ലാഷ്ബാക്ക് അവസാനിക്കുയാണ്...! അടുത്ത പാർട്ട്‌ മുതൽ പ്രേസേന്റ് ആയിരിക്കും...! 🙂🙂

നിങ്ങൾക്കുള്ള സംശയങ്ങളെല്ലാം കഥ മുന്നോട്ട് പോവുമ്പോ മാറിക്കിട്ടും...! ❤️❤️

💬 Comments

View all comments