Chapter Title : ആരതി കല്യാണം 12 [അഭിമന്യു]
മനസിലാവാതെ നിന്ന അമ്മയോട് ഇരിക്കാൻ പറഞ്ഞ് പ്രിൻസിപ്പാൾ അധികം വളച്ചുക്കെട്ടില്ലാതെ കാര്യങ്ങളിലേക്ക് കടന്നു...!
എല്ലാം കെട്ട് വിങ്ങിപൊട്ടിയ അമ്മയെ ചേർത്തു പിടിച്ച് ചേച്ചിയെന്നെ നോക്കിയ നോട്ടം എന്നെ കിറിമുറിച്ചില്ലാതെയാക്കി...!
അത് കണ്ട് ഹരം കേറിയ അനിൽ സാർ അയാളുടെ ഫോണെടുത്തൊരു വീഡിയോ പ്ലേ ചെയ്ത് അമ്മയ്ക്കും ചേച്ചിക്കും നേരെ നീട്ടി...!
"" ഇത് ഇവരിന്നലേ എടുത്ത വീഡിയോയാണ്...! "" ന്നും പറഞ്ഞോണ്ട് അയാൾ എന്നെ കൂർപ്പിച്ചോന്ന് നോക്കി...!
രക്ഷപെടാനുള്ള എല്ലാം പഴുതും കൊട്ടിയടഞ്ഞവനെപോലെ നിന്ന ഞാൻ ആ വീഡിയോയിലേക്ക് നോട്ടം പായിച്ചു...! അതിൽ ഒരുത്തനൊരു ഹെൽമെറ്റുമിട്ട് അഴയിൽ നിന്നെന്തോ പോക്കറ്റിൽ തിരുകി തിരിച്ച് മതില് ചാടിപ്പോവുന്നതാണ് രംഗം...! ഞാൻ ഇന്നലെയിട്ടതുപോലത്തെ ബ്ലാക്ക് ഷർട്ട് തന്നെയായിരുന്നു അവനും ഇട്ടിട്ടുള്ളത്...!
"" ഇത്...! ഇത് ഞാനല്ല...! "" വേറാരോ ചെയ്ത കുറ്റം എന്റെമേല് ചാർത്താനുള്ള അവരുടെ ശ്രേമത്തെ ഞാൻ അപ്പാടെ നിഷേധിച്ചതും അമ്മയുടെ കൈ എന്റെ കവിളിൽ പതിഞ്ഞു...!
അപമാനംകൊണ്ടും അതിനുപുറമേ ദേഷ്യകൊണ്ടും നിന്നുവിറച്ച അമ്മയെ കവിളും പൊത്തി നോക്കിനിൽക്കവേ ഇരു കൈയും പൊക്കി അമ്മയെന്നെ തൊഴുതു...! അതിന് ശേഷം ആരതിയുടെ അടുത്തേക്ക് നടന്ന അമ്മ അവളുടെ മുന്നിലും തൊഴുകൈയോടെ നിന്ന്,
"" മാപ്പ്...! "" കരഞ്ഞുകൊണ്ട് അമ്മയത് പറഞ്ഞ ആ നിമിഷം ആരതി,
"" അയ്യോ...! എന്തായിത്...? "" അത് സഹിക്കാതെ അമ്മേടെ കൈ ചേർത്ത് പിടിച്ച് പറഞ്ഞതും അവര് രണ്ടുപേരും വീണ്ടും വിങ്ങിപൊട്ടി...!
"" ആണായിട്ട് ഒന്നേ ഒള്ളു...! മോള് ക്ഷെമിക്കണം...! അവനിനി നിങ്ങടെ ആർടേം മുന്നില് വരില്ല...! "" അരതീടെ മുന്നിൽ കെഞ്ചി അമ്മയത് പറഞ്ഞത്
💬 Comments
View all comments