Chapter Title : ആരതി കല്യാണം 12 [അഭിമന്യു]
എന്റെ സർവ ഞാടിഞ്ഞേരമ്പുകളെയും തളർത്തി...! ഒരു മകൻ ഒരിക്കലും കാണാനോ കടന്നുപോവാനോ ആഗ്രഹിക്കാത്ത ഈ നിമിഷത്തെ ഞാനെന്റെയുള്ളിൽ കോറിയിട്ടു...!
സ്വന്തം ഭാഗം ജയിക്കാൻ എന്റെ അമ്മയെ ഇതിലേക്ക് വലിച്ചിഴച്ച ഓരോരുത്തരേം നോക്കിശേഷം ഞാൻ വാതിലും തുറന്ന് പുറത്തിറങ്ങുവാണ് ചെയ്തത്...!
ഓഫീസിനുമുന്നിൽ കൂടിനിന്നവരെ നേരിടാനുള്ള ത്രാണിയെനിക്കുണ്ടായിരുന്നില്ല...! അതില്ലങ്ങനെ പകച്ചു നിൽകുമ്പഴാണ് എവിടെന്നിന്നോ യദുവും വിച്ചൂവും ഹരിയുമെല്ലാം എന്റടുത്ത് വന്നേനെ അവിടെനിന്നും പുറത്തേക്ക് കൊണ്ടുപോവുന്നത്...!
വഴിയിലെ തടസങ്ങളെ വെട്ടിമാറ്റുന്നത്കണക്കെ അവന്മാരെല്ലാവരേം തട്ടിമാറ്റി എന്നേംകൊണ്ട് മുന്നോട്ട് നടന്നു...!
അവിടുന്ന് ഞങ്ങള് നേരെ ചെന്നത് യദുവിന്റെ വീട്ടിലേക്കായിരുന്നു...! എന്നെ സമാധാനിപ്പിക്കാൻ അവര് കൊറേ മെനകെട്ടെങ്കിലും അതിലുവലിയ കാര്യമുണ്ടായില്ല...! കാരണം എന്റെയുള്ളിൽ ആരതിയോട് കെഞ്ചുന്ന അമ്മയുടെ രൂപം മാത്രമായിരുന്നു...!
അധികം താമസിക്കാതെ ഓഫീസിനുള്ളിൽ നടന്നതെല്ലാം ഞാൻ അവന്മാരോട് പറഞ്ഞു...! പ്രേത്യേകിച്ച് ആ വീഡിയോയുടെ കാര്യം...!
"" അതിന് നമ്മള് അവള്ടെ വീട്ടിക്കേറിയത് ഏകദെശൊരു ഒന്നരയോക്കാവുമ്പഴല്ലേ...? "" വലിയ കാര്യായി ചിന്തിച്ച ശേഷം അജയ്യ് അവന് തോന്നിയത് ചോദിച്ചതിന്,
"" പൊന്നൂമൈരേ ആരാണാ ഹെൽമെറ്റിട്ടവൻന്ന് ചോയ്ക്കാണെന് പകരം നീയിതാണോ ചോയ്ക്കണേ...? "" അജയ്യേ പതിവുപോലെ യദുവൊന്ന് കൊട്ടി...!
"" ഇതവര് പ്ലാൻ ചെയ്തത് തന്നെയാണ്...! അല്ലാതെ നിന്നെ സ്റ്റാഫ്റൂമിൽക്ക് വിളിക്കണെന്നു മുന്നേ വീട്ടിലേക്ക് വിളിച്ച് പറയാൻ നിക്കോ...? "" ഹരിയുടെ അതെ ചോദ്യം തന്നെയാണെനിക്കും ചോദിക്കാനുണ്ടായിരുന്നത്...! ശേഷം അവൻ തുടർന്നു,
"" അറിയിക്കണ്ടതൊക്കെ അവര് ഇന്നലെ അല്ലങ്കി ഇന്ന് രാവിലെ നേരത്തെ തന്നെ അറിയിച്ചട്ടുണ്ടാവണം...! എല്ലാങ്കൂട്ടി നോക്കുമ്പോ അങ്ങനെത്തന്നെയാണെനിക്ക് തോന്നണേ...! ""
"" നീ ടെൻഷനാവണ്ട...! ഇത് ചെയ്തതേത് നായിന്റെമോനാണേലും അവനെ നമ്മള് പൊക്കിയിരിക്കും...! ""
💬 Comments
View all comments