0%

Chapter Title : ആരതി കല്യാണം 12 [അഭിമന്യു]

തളർന്നിരുന്നിരുന്ന എന്റെ തോളിൽ കൈവച്ച് യദു അത് പറഞ്ഞപ്പോ മനസ്സിൽ ചെറിയൊരാശ്വാസം എനിക്ക് തോന്നാതിരുന്നില്ല...!

അന്ന് അവിടന്ന് വീട്ടിപോവുമ്പോ അമ്മയേം ചേച്ചിയേം എങ്ങനെ ഫെയ്സുചെയ്യും എന്നാലോയ്ച്ഛ് എനിക്കൊരു സമാധാനോം ഇല്ലായിരുന്നു...! എല്ലാമറിഞ്ഞാൽ അച്ഛനെങ്ങനെ പ്രതികരിക്കും...? അറിയില്ല...!

വീട്ടിലെത്തുമ്പോ ഞാൻ മനസ്സിൽ വിചാരിച്ചത് പോലെത്തന്നെയായിരുന്നു കാര്യങ്ങൾ...! ഞാൻ എത്തുന്നതുവരെ വീട്ടിലുണ്ടായിരുന്ന ചേച്ചി ഇറങ്ങാൻ നിന്നതും അമ്മ,

"" നീ പോവല്ലേ...! എനിക്ക് ഇവന്റുടെ ഒറ്റക്ക് നിക്കാൻ പേടിയാ...! "" ന്ന് പറഞ്ഞത് കെട്ട് ആ നിമിഷം ഞാൻ അനുഭവിച്ചൊരു അവസ്ഥയുണ്ട്...! എന്നെ പച്ചക്ക് പെട്രോളോഴിച്ഛ് കത്തിച്ചാപോലും ഇത്രേം വേദനയുണ്ടാവില്ല...! അതിനുപുറമേ നെഞ്ചിലാരോ കല്ല് കേറ്റിവച്ചപ്പോലുള്ളൊരു കനവും...!

അന്ന് ശെരിക്കും നടന്നതുപോലും അവരോട് പറയാൻപറ്റാത്തൊരവസ്ഥയായിരുന്നു എനിക്ക്...!

അന്ന് രാത്രി ഭക്ഷണൊന്നും കഴിക്കാതെ കേറി കിടന്നു...! എന്തേലും കഴിക്കണത് അലോയ്ക്കുമ്പോതന്നെ ശർദ്ധിക്കാൻ വരുന്നത് പോലെ...! ഇങ്ങനൊരു അനുഭവം ഇതാദ്യായിട്ടാണ്...!

പിറ്റേന്ന് കോളേജിൽ പോവുന്നില്ലാന്ന് തീരുമാനിച്ചതാണ്...! ഇനിയത് വേണ്ടിവരില്ലല്ലോ...!

എന്നാൽ അങ്ങനെയല്ലായിരുന്നു കാര്യങ്ങൾ...! ഇന്നലെ ഞാൻ പ്രിൻസിടെ ഓഫീസിൽ നിന്നിറങ്ങിയതിന് ശേഷം എന്റെ ട്ടി സി വാങ്ങാൻ നിന്നതാണത്രേ അമ്മ...! പക്ഷെ ആരതിയത് വേണ്ടാന്ന് പറഞ്ഞുപോലും...!

ആരതി വാശിപിടിച്ചതോടെ പ്രിൻസി എന്നെ കുറെ നിബന്ധനകളോടെ കോളേജിലേക്ക് വരാൻ സമ്മതം മൂളുവായിരുന്നു...! ഞാൻ കാരണം ഇനിയെന്തേലും ഉണ്ടായാൽ അതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കൂടെ പറയുകയുണ്ടായി...! ഇത് ഞാൻ വിച്ചു വഴിയറിഞ്ഞതാണ്...!

അപ്പഴും എനിക്ക് ഇനിയങ്ങോട്ട് ചെല്ലാൻ താല്പര്യമുണ്ടായിരുന്നില്ല...! പക്ഷെ യദുവും വിച്ചൂവും വിളിച്ഛ് സ്വയിര്യം തരാതെ വന്നതോടെ ഞാൻ വരാമെന്നേറ്റു...!

കോളേജിൽ ചെന്നപ്പോ പതിവുപോലെയായിരുന്നില്ല കാര്യങ്ങൾ...! സാധാരണ എനിക്ക് കിട്ടിയിരുന്ന ഹീറോ ഇമേജിന് പകരം

💬 Comments

View all comments