0%

Chapter Title : ആരതി കല്യാണം 12 [അഭിമന്യു]

ഇപ്പൊ എല്ലാരുമെന്നേ ഒരുമാതിരി പീഡനവീരനെപോലെയാണ് കാണുന്നത്...! പലർടേം നോട്ടം അത്രക്കും മടുപ്പുളവാക്കുന്നതായിരുന്നു...!

അന്ന് ഉച്ചക്കുശേഷം പ്രാക്ടിസിന് പോവാൻ നിക്കുമ്പഴാണ് എനിക്കിനി ഫുട്ബാൾ ടീമിൽ കളിക്കാൻ പറ്റില്ലാന്നുള്ള കാര്യം ഞാനറിയുന്നത്...! പ്രിൻസിപ്പാള് നിരത്തിയ കണ്ടിഷനുകളിൽ ഒന്ന് ഇതായിരുന്നു...!

"" ആ കേളവനെ ഞാപ്പിടിച്ചിടിക്കും...! "" ആ കാര്യമറിഞ്ഞ യദു അവന്റെ കലിപ്പ് ബെഞ്ചിൽ തള്ളിതീർത്തോണ്ട് പറഞ്ഞു...!

"" അയാൾടെ തീരുമാനം അതാണെങ്കി നമ്മളും ഈ പൂറ്റിലേ ടീമിൽ കളിക്കൂല...! "" അതെ അവസ്ഥയിലായിരുന്ന ഹരിയും കലിപ്പിൽ പറഞ്ഞതും ഞാൻ,

"" അതൊന്നും വേണ്ടാ...! നിങ്ങള് കളിക്കണം...! കളിച്ചേ പറ്റു...! "" എനിക്ക് വേണ്ടി അവര് കളിക്കാണ്ടിരിക്കണത് ശെരിയല്ല...! ഫുട്ബോലിനോട് എനിക്കത്രേം ഇമോഷണൽ അറ്റാച്ച്മെന്റുള്ളത...!

കളിക്കില്ലാന്ന് അവര് കൊറേ വാശിപിടിച്ചെങ്കിലും അവസാനം എന്റെ നിർബന്ധത്തിന് വഴങ്ങുവായിരുന്നു...!

അന്ന് അവര് പ്രാക്ടീസ് ചെയ്യുന്നത് നോക്കിനിക്കലായിരുന്നു എന്റെ പണി...! അങ്ങനെയിരിക്കെയാണ് ഗ്രൗണ്ടിന്റെ ഓപ്പോസിറ്റുള്ള ഇരിപ്പിടത്തിൽ ഇങ്ങോട്ട് നോക്കിയിരിക്കുന്ന ആരതിയെ ഞാൻ കാണുന്നത്...!

നായിന്റെമോൾടെ മൂട്ടില് കൃമികടി തുടങ്ങിയതിന്റെ സൂചനയെന്നോണം അവളെന്നെ ചൊറിഞ്ഞുക്കൊണ്ട് നോക്കി...!

അമ്മയോട് എന്റെ ടിസി വാങ്ങരുതെന്ന് ഇവള് വാശിപിടിക്കാൻ കാരണം ഇതിനുത്തന്നാവണം...!

ഈ മൈരിന് ക്ലാസ്സീ കേറീക്കൂടെ...?

ഉരുണ്ടുകേറീതെല്ലാം കടിച്ചുപിടിച്ഛ് ഞാൻ അവളിൽ നിന്നും നോട്ടം മാറ്റി...!

കുറച്ച് കഴിഞ്ഞപ്പോ അവള് എണീറ്റുപോയീന്ന തോന്നണേ...! കാരണം പിന്നെ നോക്കിയപ്പോ നാശത്തിനെ അവടെ കണ്ടില്ല...!

അവന്മാർടെ അന്നത്തെ പ്രാക്ടിസിയും കഴിഞ്ഞ് ഞങ്ങള് ബൈക്ക് പാർക്കിങ്ങിലേക്ക് നടക്കുമ്പോ ഞാൻ ഒരിക്കപ്പോലും വിചാരിച്ചില്ല അവള് അവടെ എനിക്കൊരു വമ്പൻ സ്വീകരണം തന്നെ ഒരുക്കീട്ടുണ്ടാവുന്ന്...! കാരണം, അങ്ങോട്ട് നടക്കുന്നവഴി രണ്ടു സൈഡിലുമായി ഒരുപാട് പിള്ളാര് നിന്നെന്നേ

💬 Comments

View all comments