0%

Chapter Title : ആരതി കല്യാണം 12 [അഭിമന്യു]

വരുന്നത്...! പ്രതീക്ഷിച്ചപോലെ വിച്ചുവാണ്...! ഫോണെടുത്ത വഴിക്കെ ഞാൻ,

"" കഴിഞ്ഞ...? "" ന്ന് ചോദിച്ചതും,

"" അഭിറാം ഇത് ഞാനാ, സുരേഷ്...! "" വിച്ചുവിന്റെ സൗണ്ട് വരേണ്ടടത്ത് വേറെയാൾടെ ശബ്ദം കേട്ടതും ഞാനൊന്ന് ഞെട്ടി...! ഈ സുരേഷ് സർ ഞങ്ങടെ സ്പോർട്സിന്റെ ഇൻചാർജാണ്...! അവനിനി കളിക്കണെനിടക്കെങ്ങാനും വടിയായോന്നൊരു പേടിയെനിക്ക് വന്നുതുടങ്ങി...!

"" പറ സർ, എന്തേലും പ്രശ്നം...? ""

"" തനിക്ക് പെട്ടന്ന് കോളേജിൽക്കൊന്ന് വരാൻ പറ്റോ...? "" സാറ് വളരെ സീരിയസായി ചോദിച്ചതോടെ എന്റെ പേടിയങ്ങ്കൂടി...!

"" ഞാ...! ഞാൻ വരാം സർ...! "" ന്നും പറഞ്ഞ് കാള് കട്ട്‌ ചെയ്തു...!

അവിടുന്ന് ബൈക്ക് പാർക്കിങ്ങിലേക്ക് നടക്കുമ്പോ കാര്യമെന്താന്നറിയാനുള്ള എന്റെ തോര വർധിച്ചുതുടങ്ങി...!

ഇപ്പൊ എന്റെ ജീവിതാണെങ്കി ടേപ്പ് റെക്കോർഡറിൽ കാസറ്റ് കുടുങ്ങിയപോലാണ്...! എന്താ നടക്കണെന്ന് എനിക്കുപോലും പറയമ്പറ്റാത്തവസ്ഥ...! അത് ശെരിവെക്കുമ്പോലെ ബൈക്ക് വച്ചോടത്ത് എത്തിയതും ഇടിവെട്ടിയവന്റെ അണ്ടിയിൽ ഉറുമ്പുകടിച്ചപോലെ പഞ്ചറായ ടയറും നോക്കി ഞാൻ തലക്ക് കൈവച്ച് നിലത്തിരുന്നു...!

വേറൊരുവഴിയും മുന്നിൽ കാണാതെ വന്നതോടെ ഞാൻ റോട്ടിലേക്കിറങ്ങി അതിലൂടെ വന്നൊരു ഓട്ടോക്ക് കൈകാണിച്ഛ് അതില് കേറി...!

എന്നാൽ നീ അനുഭവിച്ചതൊന്നും പോരാന്ന് തോന്നിയ ദൈവം എനിക്കുള്ള കാലമാടനെ ഈ ഓട്ടോക്കാരന്റെ രൂപത്തിലായച്ചത് അറിയാൻ ഞാൻ വൈകിപ്പോയി...!

ലെഫ്റ്റിലേക്ക് ഇൻഡിക്കേറ്ററിറ്റ് റൈറ്റിലേക്ക് തിരിച്ച ഓട്ടോക്കാരന്റെ അപാരകഴിവ് തൊട്ടുപ്പിന്നാലേ വന്ന ബൈക്ക്കാരന് മനസ്സിലാക്കാൻ പറ്റീല...! അതോടെ ഓട്ടോ ഓവർറ്റേക്ക് ചെയ്യാൻ നിന്നിരുന്ന ബൈക്ക്കാരനെ തട്ടിയിട്ടു...!

പിന്നെപറയണോ...! എന്റെ ജീവിതത്തില് ഞാൻ കേക്കാത്ത തെറിയൊക്കെ രണ്ടുകൂട്ടരും വിളിക്കുന്നത് കേട്ടൂ...! ചെലതൊക്കെ കെട്ട് 'ഇതേതാ ചേട്ടാ പുതിയതാണോ' ന്ന് ചോദിക്കാൻ നാവ് തരിച്ചത...! പക്ഷെ ആ നാവ് അവര് വലിച്ച് പൊറത്തിട്ടാലോന്ന് തോന്നിയതോണ്ട് ചോദിച്ചില്ല...!

ഒരു വിതത്തിലവിടന്ന് എസ്‌കേപ്പടിച്ഛ് ഞാൻ വേറൊരു ഓട്ടോക്ക്‌ നേരെ കോളേജിലേക്ക് വിട്ടു...! ഇവർക്കൊക്കെ ഇങ്ങനെ വണ്ടിയൊടിക്കാൻ ഇനി പ്രത്യേക ട്രെയിനിങ് വല്ലോം കൊടുക്കണുണ്ടോ ആവോ...! അമ്മാതിരിയാണ് പോക്ക്...! അങ്ങനേലും വേഗോന്ന് എത്തിയമതീന്ന് വിചാരിച്ചിരിക്കുമ്പതാ മുന്നില് വല്ലാത്തൊരു ബ്ലോക്ക്...!

എല്ലാം കഴിഞ്ഞ് കോളേജിലെത്തുമ്പോ ഒന്നര രണ്ട് മണിക്കൂറായി...! ഓട്ടോക്കാരന് പൈസേം കൊടുത്ത് ബാക്കിവാങ്ങാതെ ഞാൻ കോളേജിന്റെ അകത്തേക്കോടി...!

💬 Comments

View all comments