0%

Chapter Title : ആരതി കല്യാണം 13 [അഭിമന്യു]

മോളിലെ വാതിലൊന്ന് തൊറക്കാൻ...! അപ്പൊ വന്നതാ...! "" സംശയത്തോടെ എന്നെ അടിമുടി നോക്കി അവള് പറഞ്ഞു...!

ഓഹോ...! നേരിട്ട് വരാൻ പേടിച്ചിട്ട് നായിന്റെ മോള് വേറാളെ പറഞ്ഞായചതാണല്ലേ...! ശെരിയാക്കി തരാട്ടാ...! എന്ത് വന്നാലും അവൾക്കിട്ട് നല്ലൊരു പണികൊടുക്കണം ന്ന് മനസ്സിലുറപ്പിച്ഛ് ഞാൻ എന്റെ ഫ്ലാറ്റിലോട്ട് ചെന്നു...! നിമ്മിയാണെങ്കി ഒന്നും വിശ്വാസവരാത്ത മട്ടിലാണ് നോക്കണത്...!

റൂമിൽ കേറിയ ഞാൻ ആദ്യം നോക്കിയത് എന്റെ ഫോണാണ്...! ശരത്തേട്ടന്റെ രണ്ട് മൂന്ന് മിസ്സ്‌ കാള് കെടപ്പുണ്ട്...! വല്ല ഉപദേശോം തരാനാവുംന്ന് വിചാരിച്ച് ഞാൻ തിരിച്ച് വിളിക്കണോന്ന് ഒന്ന് ശങ്കിച്ചെങ്കിലും ഇനി ചെലപ്പോ വേറെവല്ലോം പറയാനാവൂന്ന് തോന്നിയോണ്ട് തിരിച്ച് വിളിച്ചു...!

"" ഉപദേശിച്ഛ് വെറുപ്പിക്കാനാണെങ്കി വേണ്ടാ...! "" ഫോണെടുത്ത വഴിയേ ഞാൻ പറഞ്ഞു...!

"" നീയെന്ത് മൈര പറയണേ...! ഞാൻ വേറൊരു കാര്യം ചോയ്ക്കാൻ വിളിച്ചതാണ്...! നീ ആരതിയോട് അവൾടെ അച്ഛന് അറ്റാക്ക് വന്ന കാര്യൊക്കെ പറഞ്ഞാ...? "" ഈയൊരു ചോദ്യം ഞാൻ പ്രധീക്ഷിച്ചിരുന്നു...! അതോണ്ട് തന്നെ എനിക്കിതൊരു പുത്തരിയായി തോന്നീല...!

"" ആ പറഞ്ഞു...! അയിനിപ്പെന്താ...? ""

"" നിന്നോടന്നവൾടമ്മ പറഞ്ഞതല്ലേ അവളോട് അതൊന്നും പോയി കിണിപ്പിക്കാണ്ടാന്ന്...! "" ശബ്ദം ചെറുതായോന്ന് കടുപ്പിച്ഛ് അങ്ങേര് കലിപ്പായ്യപ്പോ എനിക്കും അങ്ങ് കേറി...! ശേഷം ഞാനും,

"" അയിനിപ്പെന്തുണ്ടായി...? സൊന്തം തന്തക്ക് അറ്റാക്ക് വന്നത് അവളുങ്കൂടി അറിയട്ടെ...! എന്റെ ഭാര്യയോട് ഒന്നും മറച്ഛ് വെക്കാൻ എന്നെകൊണ്ട് പറ്റില്ല...! "" കലിപ്പും കൂടെ ചെറിയൊരു പുച്ഛവും ചേർത്തങ്ങ് പറഞ്ഞു...! ശേഷം വീണ്ടും തുടർന്നു,

"" അത് പോട്ടെ, എല്ലാങ്കൂടി എന്ത്യേ ഇന്നെലെന്നെ പെട്ടീം കെടേക്കേം എടുത്ത്

💬 Comments

View all comments