Chapter Title : ആരതി കല്യാണം 3 [അഭിമന്യു]
അവന്മാരും യെസ് മൂളി...!!
ഒരു പെണ്ണിനെ പേടിച്ഛ് ട്രിപ്പ് പോവാൻ മാത്രം ഞാനൊരു ഭീരുവായിട്ടല്ല, അവളെ കൊണ്ടുപോവാൻ സൗകര്യം തീരെ ഇല്ലാഞ്ഞിട്ട... അങ്ങനെ ഞാൻ കൊണ്ടുപോയാൽ അത് ഞാൻ തോൽവി സമ്മതിക്കുന്നതിന് തുല്യമാവും, അത് വേണ്ട... ഞാൻ സമ്മതിക്കില്ല എന്ന് അറിയാവുന്നോണ്ടവൾ ചേച്ചിയെയും കൂട്ടുപിടിച്ചു... ചേച്ചിക്കാണെങ്കി ഈ നായിന്റെ മോളെ നല്ല കാര്യോം ആണ്, ഇനി ഞാനവളെ കൊണ്ടോവില്ലാന്ന് അറിഞ്ഞ പിന്നെ മനസമാധാനം തരില്ല...!! അപ്പോ ഞാൻ നോക്കിട്ട് ഈ ഒരു വഴി മാത്രേ കാണുന്നൊള്ളു...!!
അന്നത്തെ ക്ലാസ്സ് കഴിഞ്ഞ് അവന്മാരോട് സെറ്റ് ആയി ഇരിക്കാനും ഒരു എട്ടുമണിക്ക് മുന്നേ ഞങ്ങൾ കാർ ആയി വരാന്നും പറഞ്ഞിറങ്ങി...!!
വീട്ടിലെത്തി അമ്മയോടും അച്ഛനോടും ഞങ്ങക്ക് കാസർഗോടൊരു ഫുട്ബോൾ ടൂർണമെന്റ് ഉണ്ടെന്നും അഞ്ചു ദിവസം കഴിഞ്ഞേ വരൂ അച്ഛന്റെ ഇനോവ എനിക്ക് വേണം ന്നൊക്കെ പറഞ്ഞു... നാട്ടിൽ അത്യാവിശ്യം നന്നായി ഫുട്ബോൾ കളിക്കുന്ന ഞങ്ങൾ ഇടക്ക് ഇങ്ങനെ ഓരോ ടൂർണമെന്റ് കളിക്കാൻ പോവാറുള്ളതോണ്ട് അവർകതിലൊരു ആസ്വഭാവികത തോന്നില്ല എന്നെനിക്കുറപ്പായിരുന്നു...!! സാധാരണ ഇങ്ങനെ പോവുമ്പോ ശരത്തേട്ടനും ഞങ്ങൾടെ കൂടെ വരാറുണ്ട്, അത് കാരണം ഒരുറപ്പിനു വേണ്ടി അങ്ങേരേം വിളിച്ചു... ഗോവ ന്ന് കേട്ടപ്പോ ഫെനിന്നും പറഞ്ഞ് അങ്ങേരും ഞങ്ങടെ കൂടെ പൊന്നു...!!
പിന്നെയാ നാല് ദേവസം ഒരേ പൊളിയായിരുന്നു...!! എല്ലാരുമായി പെട്ടന്ന് കമ്പനി ആവുന്ന ശരത്തേട്ടനെ ഹരിക്കും യദുവിനും അജയികുമൊക്കെ വല്ലാണ്ട് ഇഷ്ടായി... പോവുന്ന വഴി കുപ്പിയും എടുത്ത് ഒരു മയോം ഇല്ലാതെ അടിതുടങ്ങിയിരുന്നു... ഗോവയിൽ എത്തി ഞങ്ങടെ മെയിൻ ഉദ്ദേശം മദ്യപാനം തന്നെയായിരുന്നു... സാധാരണപോലെ ഒതുങ്ങികൂടി ഇരിക്കും എന്ന് വിചാരിച്ച
💬 Comments
View all comments