Chapter Title : ആരതി കല്യാണം 4 [അഭിമന്യു]
ചെറുതായോ...? ഈ ബൂർഷകളുടെ ഒരു കാര്യം...! അപ്പോഴാണ് അവടെ ഡെയിനിങ് ഏരിയയിൽ നിന്ന് പരിജയം ഉള്ളൊരു ശബ്ദം കേൾക്കണേ...!!തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് എന്റെ പിന്നിലായി തന്നെയുള്ള ഡെയിനിങ് ഏരിയയിൽ ആരതിയും കല്യാണിയും ഒപ്പം വേറെ ഒരു പെണ്ണും കൂടി ഇരുന്ന് ഷേക്ക് കൂടിക്കുന്നു...! കടേടെ മൊതലാളി ആണെന്ന് തോന്നിക്കുന്ന ഒരു പെട്ടത്തലയൻ അവളുമാരുമായി വൻ കുറുകലിലാണ്...! ഈ നായിന്റെ മോള് എല്ലാടത്തുണ്ടല്ലോ...! ഇവൾക്കുവല്ല വെള്ളോം വാങ്ങിക്കുടിച്ചപോരെ...!
അവളേം കൂടെയുള്ളോരേം മാറി മാറി ഞാൻ നോക്കികൊണ്ടിരിക്കുമ്പോ ആരതി പെട്ടന്നെനിക്കു നേരെ നോക്കി...! എന്നെ അവടെ കണ്ടതവൾക്ക് തീരെ പിടിച്ചിട്ടിലാന്നവൾടെ മുഖം കണ്ടാലറിയാം...! ആ ഉണ്ടക്കണ്ണ് തുറുപ്പിച്ചെന്നെ നോക്കിയപ്പോ തിരിച്ചൊന്നു പുച്ഛിച്ചതല്ലാതെ ഞാനൊന്നും പറഞ്ഞില്ല...! എനിക്കാണേൽ നന്നായി ദാഹിന്നുമുണ്ട്... അവള്ടെ മുന്നിൽ ഈ ഫ്രൂട്ടി ആയിട്ടുപോയ നാണം കെടും... ഞാൻ ഫ്രിഡ്ജിന്റെയുള്ളിൽ തലയിട്ട് മുന്തിയ സാനം വല്ലോം ഉണ്ടോന്ന് നോക്കുമ്പോഴാണ് റെഡ്ബുൾ എന്റെ കണ്ണിൽ പെട്ടത്... ഒട്ടും കുറക്കണ്ട ഇത് തന്നെ ആവാം...! ഇതിന് അത്യാവിശ്യം വിലയുണ്ടെന്നുള്ള കാര്യം എനിക്കറിയ... പക്ഷെ കറക്റ്റ് അറിയാൻ വേണ്ടി അങ്ങേരോട് ചോദിക്കാം... അത് മാത്രല്ല, അയാളിതിന്റെ വില പറയുമ്പോ ആരതി അത് കേൾകുവേം ചെയ്യും...! കൊള്ളാം...! നല്ല ഐഡിയ...!
""ചേട്ട... ഇതിനെത്രയാ റേറ്റ്...?"" അവള് കേൾക്കാൻ വേണ്ടി കുറച്ചുറക്കെ വിളിച്ചുപറഞ്ഞു ഞാൻ ആരതിയെ ഒന്ന് ഇടംകണ്ണിട്ട് നോക്കി... കക്ഷിയെന്നെ ദേഷ്യത്തോടെ നോക്കുന്നുണ്ട്... ആ നോക്കട്ടെ...!!
""അതുമ്മേ ണ്ടാവോലോ റേറ്റ്...!!"" അവളുമാരോട് കുറുകിക്കൊണ്ടിരുന്ന അങ്ങേർക്ക് ഞാൻ വിളിച്ചതിഷ്ടപ്പെട്ടില്ലാന്ന് തോന്നണു... അതുപോലെയായിരുന്നു മറുപടി...! അത് കേട്ട് ആരതി എന്നെ നോക്കി ചിരികടിച്ചുപിടിച്ഛ് ഇരിക്കുന്നുണ്ട്...! ഇത്
💬 Comments
View all comments