Chapter Title : ആരതി കല്യാണം 4 [അഭിമന്യു]
വരെ എന്നെ നോക്കിപേടിപ്പിച്ചിരുന്നവളാ... അതെനിക്ക് സഹിച്ചില്ല...
"" ഇതുമണ്ടെങ്കി ഇങ്ങളോട് ചോയ്ക്കോ...!!"" എന്റെ മറുപടിക്കെട്ട് അങ്ങേരോന്ന് ചൂളിയോ എന്നൊരു സംശയം...
"" ഈ വിചാരിച്ച സാനല്ല ട്ടാ... റെഡ്ബുൾ ആണത്...!!"" ഇതൊന്നും കുടിക്കാൻ മാത്രം നീ വളർന്നിട്ടിലാന്ന രീതിയിലുള്ള അങ്ങേരുടെ പറച്ചില് കേട്ടപ്പോ എനിക്കങ്ങ് കൊണ്ടു... ആരതികാണെങ്കി നല്ലോണം ചിരിവരുന്നുണ്ടെങ്കിലും അത് പുറത്തുവരാതിരിക്കാൻ നന്നായി ശ്രേമിക്കുന്നുണ്ട്...!
""അതെന്ത റെഡ്ബുള്ള് ഇന്നേ പിടിച്ച് കടിക്കോ...!!"" ഞാനത് പറഞ്ഞുതീർന്നതും ആരതി ഒറ്റ ചിരിയായിരുന്നു... അവള്ടെ ചിരിക്കെട്ട് അടുത്ത ടേബിളിൽ ഇരുന്നവരോന്ന് ഞെട്ടി... എന്തിന് പറയുന്നു ഈ ഞാൻ തന്നെ ഞെട്ടി... അവളെ എല്ലാരും ശ്രെദ്ധിക്കുന്നുണ്ടെന്ന് അരിഞ്ഞതും പുന്നാരമോള് വായപൊത്തിപിടിച്ചു... എന്നിട്ടും അവൾക് ചിരി നിർത്താൻ പറ്റണില്ല... പോരാത്തേന് എന്നെ നോക്കിയാണവൾ ചിരിക്കുന്നതും... കണ്ണിൽ നിന്നൊക്കെ വെള്ളം വരുന്നുണ്ട്... അല്ലെങ്കി തന്നെ ഇത്രേം ചിരിക്കാൻ മാത്രം എന്ത് മൈര ഇവടെ ണ്ടായേ...!! അവളെന്നെ നോക്കി വീണ്ടും ചിരിച്ചതും ഇനി ഇവടെ നിന്ന ശെരിയാവില്ലാന്ന് പറഞ്ഞോണ്ട് ഞാനൊരു ഇരുന്നൂർ രൂപ കടക്കാരനുകൊടുത്തു ബാക്കി വാങ്ങാതെ തിരിച്ചുപോന്നു... ഇതിപ്പോ ആളാവാൻ നോക്കിട്ട് മൂഞ്ചനായ പോലെണ്ട്...!!
എനിക്കെന്തിന്റെ കേടായിരുന്നു... അല്ലെങ്കിലും വാ വിട്ട വാക്കും കുണ്ടി വിട്ട വളിയും പിടിച്ചാകിട്ടില്ലല്ലോ...!
"" ഡാ...!!"" ന്നുള്ള യദുവിന്റെ വിളിക്കെട്ട് അങ്ങോട്ട് നോക്കിയപ്പോ അവനും ഹരിയും കൂടി എന്റടുത്തേക്ക് വരുന്നു... വല്ല തല്ലും വാങ്ങിക്കുട്ടിയിട്ട് വരുന്നതാണാവോ...!
"" അളിയാ ഇന്ന് ആ ആരതിടെ ഡാൻസ് ഉണ്ടത്രേ ...!! നീ കാണാൻ നിക്കണില്ലേ...? "" ഒരാക്കിയ രീതിയിൽ ഹരി എന്നോട് ചോദിച്ചപ്പോ ഞാനവനെ നോക്കി ഒന്ന് കണ്ണുരുട്ടി... ശേഷം,
""
💬 Comments
View all comments