0%

Chapter Title : ആരതി കല്യാണം 4 [അഭിമന്യു]

പിന്നെ...!! അതിന്റെ ഡാൻസ് കഴിയണവരെ കാവലുന്നിക്കാൻ ഞാനാര അവള്ടെ തന്തയോ...! നിനക്ക് വേണെങ്കി നീ നിക്കടാ...!!"" അവനെ നോക്കി ഞാൻ ചീറിയെങ്കിലും രണ്ടെണ്ണോം എന്നെ നോക്കി വാ പൊത്തി ചിരിക്കല്ലാതെ വേറെയൊന്നും പറഞ്ഞില്ല...! ഇവരെല്ലാരും കൂടിയെന്നെ ഇനി പ്ലാനിട്ട് ഊക്കുന്നതാവോ...?

ഇന്നത്തെ ദിവസം തന്നെ ശെരിയല്ല... ഒരു രസത്തിന് വേണ്ടി ആരതിനെ പിടിച്ചിടിച്ചാലോ... അല്ലെങ്കി ഇവള്ടെ വീട്ടിൽ വിളിച്ഛ് മോള് പെഴച്ചുപോയീന്ന് പറയാം... അത് വേണ്ട, ആ കാര്യം അവർക്കറിയുന്നതാവും...!

അവന്മാരുടെ പിന്നാലെ നടന്നു സ്റ്റേജിന്റെ മുന്നിൽ എത്തിയതും ഒരു കസേര എടുത്ത് അതിലിരുന്നു... പരിപാടിയൊക്കെ നേരത്തെ തന്നെ തുടങ്ങി... ആരതിടെ ഡാൻസ് ഉണ്ടെന്നല്ലേ ഹരി പറഞ്ഞെ...? പക്ഷെ അവളയല്ലേ മുന്നേ ഞാൻ ബേക്കറിയിൽ വച്ചു കണ്ടത്...? അപ്പൊ അവൾക് റെഡി ആവണ്ടേ...? അല്ലെങ്കിലും ഞാനെന്തിനാ അതൊക്കെ അന്വേഷിക്കണത്...!

എന്തൊക്കെ പറഞ്ഞാലും ആരതിക്ക് ഡാൻസ് ഒക്കെ അറിയാം... അവളും എന്റെ ചേച്ചിയും ഒരേ ഡാൻസ് സ്കൂളിലാണ് പഠിച്ചത്... പിന്നെ രണ്ടുപേരുടേം അരങ്ങേറ്റവും കഴിഞ്ഞതാ... ആദ്യം എന്റെ ചേച്ചിടെ ആയിരുന്നു അരങ്ങേറ്റം, രണ്ടുകൊല്ലത്തിനു ശേഷം ആരതിടേം...!

ഏകദേശം ഒരു മുക്കാമണികുറിനുശേഷം ആരതിടേ ടീമിന്റെ പേര് വിളിച്ചു... ആരതി ഒറ്റക്ക് ഗ്രൂപ്പ്‌ ഡാൻസ് കളിക്കും എന്ന് കരുതിയിരുന്നയെനിക് തെറ്റി, കൂടെ വേറെ ആരൊക്കെയോ ഉണ്ടായിരുന്നു...!

സ്റ്റേജിലേക്ക് കേറിയ ആരതിയെ കണ്ട് എല്ലാവരും വായും പൊളിച്ചുനിന്നു... ഒരു ബ്ലാക്ക് ഷോർട് ക്രോപ് ടോപ്പും ജീൻസ് പാന്റുമാണ് അവരുടെയെല്ലാം വേഷം... പൊക്കിളും കാണിച്ചോള്ള അവളുടെയാ ആട്ടം എനിക്കങ്ങ് പിടിക്കുന്നില്ല...! അശ്ലീലം...! പലരും അവളെ നോട്ടംകൊണ്ട് കൊത്തിവലിക്കുമ്പോഴും എന്റെ കൂട്ടത്തിൽ ആദർശ് ഒഴികെ ബാക്കി

💬 Comments

View all comments