0%

Chapter Title : ആരതി കല്യാണം 4 [അഭിമന്യു]

അങ്ങനെ കൊറേപ്പേരുണ്ടായിരുന്നു... എന്നെ കണ്ട ആരതിടെ മുഖം ദേഷ്യം കൊണ്ടു വിറച്ചു...! എന്നാൽ ഞാനതിനു പട്ടിവിലകൊടുത്തു...

""എന്താ വാവേ കരയണേ...? ആൾകാരടെ മുന്നിൽ ചമ്മി നാറി പണ്ടാറടങ്ങിയോണ്ടാണോ...? മതി സാരല്യ, കരയണ്ട... ബാക്കി പിന്നെ കരയാം...!!"" ന്നും പറഞ്ഞ് അവളെയങ്ങു താങ്ങിയതും ആരതിയെന്നെ ഒന്ന് തുറിച്ചു നോക്കി... ആ കരഞ്ഞുകലങ്ങിയ കണ്ണുകൊണ്ട് എന്നെ അവൾ വലിച്ചുകിറുന്നത് എനിക്ക് കാണാം...!

ഒന്നുകൂടി ഊക്കാൻ വേണ്ടി നിക്കുമ്പോഴാണ് ക്ലാസ്സിലേക്ക് ഏതോ ഒരു മിസ്സ്‌ കേറിവരുന്നത്... ആരതിയെ കാണാൻ വേണ്ടി വന്നതാന്ന് തോന്നുന്നു... ഇനി ഇവിടെ നിന്നാൽ ശെരിയാവില്ല മുങ്ങി കളയാം...!!

പുറത്തിറങ്ങി ഞങ്ങള് വിച്ചൂനെയെല്ലാം തിരക്കി കുറച്ചു നടന്നു... കോളേജിൽ ഇപ്പഴും പരിപാടി നടക്കുന്നുണ്ട്... അതൊന്നും കാണാൻ മൂഡിലാത്തോണ്ട് ഞാൻ വിച്ചൂനേം വിളിച്ഛ് വണ്ടിയുമെടുത്ത് വീട്ടിലേക്ക് വിട്ടു...!!

വീട്ടിലെത്തി പതിവുപോലെ ജിമ്മിലും പോയി ശേഷം തിരിച്ചു വന്ന് ഫുഡും കഴിച്ഛ് കിടന്നു... എന്നാലും അവളെന്താവും കോളേജിലെ കാര്യങ്ങളൊന്നും വീട്ടി പറയാത്തെ...?

ആഹ്..! എന്തേലും മലരാവട്ടെ...!!

പിന്നെ രണ്ടുമൂന്നു ദിവസങ്ങളിൽ പ്രേത്യേകിച്ചൊന്നും സംഭവിക്കാതെ പോയെങ്കിലും കോളേജിൽ ഓരോ നിമിഷവും ഞാൻ ജാഗരൂതനായിരുന്നു...!! എപ്പഴാ പണികിട്ടാന്നു പറയാൻ പറ്റില്ല... ശത്രുക്കളുടെ എണ്ണം ദിനംപ്രതി വർധിച്ചോണ്ടിരിക്കുവാണേ... ഈ ദിവസമൊന്നും ഞാൻ ആരതിയെ കണ്ടിരുന്നില്ല... ചെലപ്പോ ചമ്മലായൊണ്ട് വന്നുകാണില്ല...

ആരതിയെ ഊക്കാൻ പറ്റാത്ത വിഷമത്തിലിരികുമ്പഴാണ് കോളേജിൽ ഇയർ ബേസ് ഫുട്ബോൾ ടൂർണമെന്റ് നടത്താൻപോണ കാര്യം ഞങ്ങളെയൊരു സൂപ്പർ സീനിയർ അറിയിക്കുന്നത്...അങ്ങേരെ പരിചയപ്പെടാനും ഞങ്ങൾ മറന്നില്ല... പേര് കിരൺ, സ്ഥലം ഞാൻ മറന്നോയി... തേർഡ് ഇയർ ആണെങ്കിലും ആളൊരു പാവം ആണ്... ഞങ്ങടെ കോളേജിന്റെ ഫുട്ബോൾ ടീം

💬 Comments

View all comments