0%

Chapter Title : ആരതി കല്യാണം 4 [അഭിമന്യു]

ടൂർണമെന്റ് ഉണ്ടായിരുന്നു, അതിന് വേണ്ടി പോയതാ... ഞാൻ അമ്മയോടെക്കെ പറഞ്ഞിട്ടാണല്ലോ പോയെ..."" എല്ലാം കൈവിട്ട് പോവാനുള്ള സാധ്യത മുന്നിൽ കണ്ട ഞാൻ അത് പറയുന്നതിനൊപ്പം അവള്ടെ രണ്ടുകൈയും കൈപിടിയിൽ ഒതുക്കി...! ഇനി എങ്ങാനും എന്നെ തല്ലാൻ തോന്നിയാലോ..?? റിസ്ക് എടുക്കണ്ട...!!

""ഓഹോ...!! കാസർഗോഡ് എന്നാടാ ഗോവയിലേക് മാറ്റിയെ...??"" ആ ഊമ്പി...!!! ഞാൻ ഓടാണ്ടിരിക്കാൻ വേണ്ടി അവളൊന്നുംകൂടി അടുത്തേക്ക് നിന്ന് നീ ഇനി ഓടുന്നതെനിക്കൊന്ന് കാണണം എന്ന മട്ടിൽ എന്നെ നോക്കി പുരികം പൊക്കികൊണ്ട് ചോദിച്ചതിന്,

""ഗോവയോ...?? ഏത് ഗോവ..??"" അങ്ങനൊരു സ്ഥലം തന്നെ ഞാൻ ആദ്യായിട്ട കേൾക്കണേ, ഈ സ്ഥലം ഇന്ത്യയിലാണോ എന്ന് കൂടി ഒരു ബലത്തിനു വേണ്ടി ചോദിക്കണം എന്നുണ്ടായിരുന്നു...!! പക്ഷെ കിട്ടാബോണ അടിയുടെ എണ്ണം കൊറക്കാൻ വേണ്ടി ഞാൻ ചോദിച്ചില്ല...!! എന്നാലും ഇവളിതെങ്ങനെ അറിഞ്ഞു, ശരത്തേട്ടനെങ്ങാനും..?? ഏയ്യ്...!!!

"" നിനക്കറിയില്ലല്ലേ...!! ശെരിയാക്കിത്തരാ, അമ്മ ഇങ്ങ് വരട്ടെ...!!"" ചേച്ചി അത് പറഞ്ഞപ്പോ വേണ്ട ന്ന ഭാവത്തിൽ ഞാനവളെ ഒന്ന് നോക്കി... പക്ഷെ എന്റെ നോട്ടത്തെ നിഷ്ക്കൂർണ്ണം തള്ളിക്കളഞ്ഞ് ഞാൻ മറുപടിയൊന്നും പറയുന്നിലാന്ന് കണ്ട അവൾ തുടർന്നു,

"" സത്യം പറ അഭി, നിങ്ങള് ടൂർണമെന്റാണ് എന്നും പറഞ്ഞെങ്ങോട്ടാ പോയെ...?? "" പഴം വിഴുങ്ങിയപോലെ നിന്നെനോട് പിന്നെയും അവളത് ചോദിച്ചപ്പോ എല്ലാം കുറ്റവും ശരത്തേട്ടന്റെ മെലിട്ടാലോ എന്ന് ഞാൻ ആലോചിച്ചെങ്കിലും ജന്മനാ പൊട്ടനായ അങ്ങേർക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്യാനുള്ള ബുദ്ധിപോലും ഇല്ലാന്നുള്ള തിരിച്ചറിവ് എന്നെ അതിൽ നിന്ന് വിലക്കി...!! കരഞ്ഞുകാലിൽ വീണ് അമ്മയോട് പറയല്ലേന്ന് പറഞ്ഞാലോ..?? തള്ള അറിഞ്ഞ പിന്നെ മോൻ പെഴച്ചുപോയി എന്നും പറഞ്ഞ്

💬 Comments

View all comments