Chapter Title : ആരതി കല്യാണം 4 [അഭിമന്യു]
മോങ്ങിക്കൊണ്ടിരിക്കും... എന്ത് ചെയ്യാനാ പഴയെ ടീംസ് അല്ലെ, അതൊക്കെ പ്രതീക്ഷിക്കാം...!! പണ്ട് ആഷിഖ്ബനായ പാട്ട് ടീവിയിൽ വന്നപ്പോ അറിയാതെ ഒന്ന് കണ്ടെന് എനിക്കിങ്ങനൊരു മോനില്ലാന്ന് വരെ ആ തള്ള പറഞ്ഞിട്ടുണ്ട്...!!
"" എന്റെ പൊന്ന് ചേച്ചി, കാസർഗോടൊരു ടൂർണമെന്റ് കളിക്കാൻ പോയത് സത്യ...!! എന്തായാലും അത് വരെ പോയതല്ലേ, എന്ന പിന്നെ ഗോവ ഒന്ന് കണ്ടിട്ട് വരാം ന്ന് കരുതി.. അല്ലെങ്കിലും ഇതൊക്കെ ഇപ്പോഴല്ലേ പറ്റു, പിന്നെ പറ്റിയില്ലെങ്കിലോ..!! അടുത്ത പ്രാവിശ്യം പോവുമ്പോ ഞാൻ ചേച്ചിയേം കൊണ്ടോവാ...!! അമ്മയോട് പറയല്ലേ പ്ലീസ്... "" ഞാൻവൾടെ കൈചേർത്ത് പിടിച്ച് കെഞ്ചി പറഞ്ഞതും എന്റെ മുഖഭാവം കണ്ടിട്ടാണെന്ന് തോന്നുന്നു പെട്ടന്നവൾടെ ചുണ്ടിൽ ഒരു ചിരി വന്നപോലെ തോന്നി...!! ഇത് തന്നെ പറ്റിയ അവസരം എന്ന് മനസിലാക്കിയ ഞാൻ എന്റെ പരമാവധി കെഞ്ചൽ പുറത്തെടുത്ത് അവളെ ഒരുവിതം പറഞ്ഞ് കോമ്പ്ളിമെന്റക്കി പറഞ്ഞുവിട്ടു...!!
അപ്പോഴും ചേച്ചിയെങ്ങനെ ഇതറിഞ്ഞു എന്നുള്ള ചിന്ത എന്റെയുള്ളിൽ നിറഞ്ഞിരുന്നു... എന്തായാലും വിച്ചു അത് പറയില്ലെന്നെനിക്ക് ഉറപ്പായിരുന്നു... പിന്നെ ഉള്ളത് ശരത്തേട്ടൻ, സംഭവം ആളൊരു മണ്ടനാണെങ്കിലും ഗോവക്ക് പോണകാര്യം ചേച്ചിയോട് പറയരുതെന്ന് മുൻപേ തന്നെ അങ്ങേരോട് ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു...!! പിന്നെ ആര്...??? 'ആരതി'...!! അവളായിരിക്കോ...?? അവളാണെങ്കി അന്ന് ക്ലാസ്സിൽ വച്ചുണ്ടായതൊക്കെ അവൾ ചേച്ചിയോട് പറഞ്ഞിട്ടുണ്ടാവില്ലേ...?? ആങ്ങനെ വെച്ചുന്നോക്കുമ്പോ നേരത്തെ ചേച്ചി അതിനെ പറ്റി ചോദിക്കേണ്ടതുമാണ്...!! ആ എന്തേലും ആവട്ടെ മൈര്...!!!
ഓരോന്നാലോയിച്ചു കട്ടിലിൽ കെടന്ന് ഞാൻ കുറച്ച് നേരം ഇൻസ്റ്റയിൽ തോണ്ടി കളിച്ചോണ്ടിരിക്കെയാണ് ശരത്തേട്ടൻ എന്തോ സ്റ്റോറി ഇട്ടിരിക്കുന്നത് കണ്ടത്...! എന്തായിരിക്കും എന്നറിയാൻ അതോപ്പണാക്കിയ ഞാൻ തലയിൽ കൈവെച്ചുപോയി...!!! അങ്ങേരോരു
💬 Comments
View all comments