0%

Chapter Title : ആരതി കല്യാണം 4 [അഭിമന്യു]

നന്നായി തന്നെ കളിക്കുന്നുണ്ട്... പക്ഷെ ആദർശിന് ഇതിനെ പറ്റി വലിയ ധാരണയിലാന്ന് അവന്റെ കളിക്കണ്ടപ്പോ തന്നെ മനസ്സിലായി...!!

അങ്ങനെ നല്ല രസത്തിൽ കളിച്ചോണ്ടിരിക്കുമ്പോഴാണ് മൂക്കിന്റെ മോളിൽ ബാൻഡ് എയ്ഡ് ഒട്ടിച്ചൊരുത്തനും വേറെ മൂന്നുപേരും ഗ്രൗണ്ടിലേക്ക് വരണ കണ്ടത്,

""അളിയാ, ആ വരണ മോണ്ണേനെ കണ്ട... അവനാണ് ഞാൻ അന്ന് പറഞ്ഞ സന്ദീപ്..."" മൂക്കിൽ ബാൻഡ് എയ്ഡ് ഇട്ടവനെ ചൂണ്ടി യദു പറഞ്ഞതും ഞാൻ അവനെ തന്നെ നോക്കി നിന്നു... ഇനി പ്രതികാരം വീട്ടാൻ വരണതാവോ..??

ഞങ്ങളെ കണ്ടാൽ അവരിങ്ങോട്ട് വരും എന്ന് പ്രതീക്ഷിച്ചെങ്കിലും പക്ഷെ കുറച്ചുനേരം എന്നെയൊക്കെ ഒന്ന് നോക്കി അവന്മാരുതമ്മിൽ എന്തൊക്കെയോ പറഞ്ഞതല്ലാതെ ഞങ്ങടടുത്തേക്ക് വന്നില്ല... പേടിത്തൊണ്ടന്മാർ...!!

ഇനിയിപ്പോ ഇവിടെവച്ചൊരു പ്രശ്നം ഉണ്ടാവിലാന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഈ കാലമാടാൻ യദു സന്ദീപിന്റെ അടുത്തേക്ക് ചെല്ലുന്നത് കണ്ടത്... ഈശ്വര ഇവനിതെന്തിന്റെ കടിയാണാവോ... അവന്റെ പിന്നാലെ ഞങ്ങളും ചെന്നു... ഞങ്ങള് വരുന്നത് കണ്ടതോണ്ടാണെന്ന് തോന്നുന്നു തിരിച്ചുപോവാൻ നിന്ന അവന്മാരും ഞങ്ങക്ക് നേരെ വന്നത്...

""അല്ലാരിത് സന്ദീപോ... എന്താ സന്ദീപേ മൂക്കിന് പറ്റിയെ...?? ആരോ നല്ല കുത്ത് കുത്തിയെ പോലണ്ടല്ലോ...!!"" അവനെ നോക്കി സൗണ്ട് തോമയിലെ ദിലീപിനെ പോലെ ശബ്ദം മാറ്റി യദു ചോദിച്ചതും ഞങ്ങക്ക് ചിരിപ്പൊട്ടി...

"" മോനെ യദൂട്ട, ഇപ്പൊ നീയൊക്കെ ഈ കാണിക്കണ പട്ടി ഷോണ്ടല്ലോ, അത് ഞാൻ മാറ്റിത്തരും... നോക്കിയിരുന്നോ നീ...!!"" ന്നുള്ള അവന്റെ ഭീഷണി കേട്ടതും എന്തോ പറയാൻ പോയ യദുവിനെ അജയ്യും ആദർശും കൂടി പിടിച്ചുവലിച്ചോണ്ടുപോയി...!! യദുവിനെ അജയ് കൊണ്ടുപോയെങ്കിലും ഞാനും വിച്ചൂവും ഹരിയും അവനെനോക്കി അവിടെത്തന്നെ നിന്നു... ഒന്നുകൂടി ഇവന്റെ മൂക്കിനിട്ടൊന്നു

💬 Comments

View all comments