0%

Chapter Title : ആരതി കല്യാണം 4 [അഭിമന്യു]

ഇവിടത്തെ രാജാവാണെന്ന് പറഞ്ഞത് അവള്ടെ അന്നേരത്തെ വർത്താനം കേട്ടോണ്ട് മാത്രമാണ്... അല്ലെങ്കിലും ഞാൻ എല്ലാരെക്കാളും വലിയവനാണെന്ന് എനികുതോന്നീട്ടില്ല, എന്തിന് പറയുന്നു ഞങ്ങളാറ് പേരടെ കൂട്ടത്തിൽപോലും ഞാൻ വലിയ സംഭവമാണെന്നെനിക്ക് തോന്നണില്ല...!!

കോളേജിന്റെ പുറത്തിറങ്ങി ഞങ്ങള് നേരെ ബസ്റ്റോപ്പിൽ ഇരുന്നു... വായന്നോട്ടംമാണ് അവരടെ ലക്ഷ്യമെങ്കിലും എന്റെ മനസ്സിൽ മൊത്തം ആരതിയെ എങ്ങനെ ഒതുക്കാമെന്നായിരുന്നു... കൊറേ മുമ്പുവരെ എനിക്കറിമായിരുന്ന ആരതി ഇങ്ങനെയൊന്നും ആരോടും പെരുമാറീട്ടില്ല, അവള്ടെ സംസാരവും ആളുകളോടുള്ള സമീപനവുമെല്ലാം ബാക്കിയുള്ളവരെ പോലെ എനിക്കും ഇഷ്ടായിരുന്നു... പക്ഷെ ഇപ്പൊ ഇവൾടെയീ കാട്ടിക്കൂട്ടൽ എനിക്കത്ര ദഹികണില്ല... അല്ലെങ്കിലും ചെലര് അങ്ങനെയാണ്, പുതിയ ആൾകാര് ജീവിതത്തിലേക്ക് വരുമ്പോ അവരുടെ സ്വഭാവം ഒക്കെയങ്ങുമാറും... എന്നുംപറഞ്ഞെന്റെ മേക്കെട്ടെങ്ങാനും കേറിയ അവള്ടെ നെറുംതല ഞാൻ പൊളിക്കും...!!

അന്ന് വൈകീട്ട് വരെ കോളേജ് ചുറ്റിപ്പറ്റി നേരംകളഞ്ഞു ഞങ്ങൾ തിരിച്ചുവീട്ടിലേക്ക് വിട്ടു... പിറ്റേന്നുള്ള രണ്ടുദിവസം കോളേജിൽ പറയാനും മാത്രം ഒന്നുമുണ്ടായില്ല...!

വെള്ളിയാഴ്ച കോളേജിലെത്തിയപ്പോഴാണ് ഇന്ന് ഫ്രഷേഴ്‌സ് ഡേ ആണെന്നുള്ള ബോധമേനിക്കുണ്ടായത്... മൈര് വരണ്ടായിരുന്നു ന്ന് തോന്നണു... അത് റാഗിംഗ് കിട്ടോന്ന് പേടിച്ചിട്ടല്ല, ഡാൻസ്ന്നും പറഞ്ഞ് ഓരോ വാണത്തരങ്ങള് കാണണോലോന്നാലോയിക്കുമ്പോ ഒരു മടി...! അല്ലെങ്കിലും നമ്മക്കിനിയെന്ത് റാഗിംഗ്...!

കുറച്ചുനേരം അവന്മാരുടെ കൂടെ കോളേജുമൊത്തം ഒന്നുകറങ്ങിയ ശേഷം ഞങ്ങള് നേരെ സ്റ്റേജിനെടുത്തേക്ക് വിട്ടു...! എങ്ങും തരുണിമണികളും തരുണിമണന്മാരും മാത്രം...! വായ്നോക്കൽ എന്റെ എത്തിക്സിൽ ഇല്ലെങ്കിലും വിച്ചൂന്റേം ആദർശിന്റേം എത്തിക്സിൽ അതെ ഒള്ളു...!! എനിക്കാണേൽ ദാഹിച്ചിട്ടു വയ്യ...! പുറത്തുപോയി ഒരു ജ്യൂസ്‌ വേടിച്ചുകൂടിച്ചാലോ...? എന്നാലങ്ങനെ ആവാം...!!

അവന്മാരെ ജ്യൂസ്‌ കുടിക്കാൻ വിളിച്ചെങ്കിലും ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥതകാരണം ആ നായിന്റെ മക്കള് വന്നില്ല...!! വേണെങ്കി വന്നമതീന്ന് മനസ്സിൽ പറഞ്ഞോണ്ട് ഞാൻ പുറത്തോട്ട് നടന്നു...

കോളേജിന്റെ പുറത്തിറങ്ങിയ ഞാൻ തൊട്ടടുത്തായി കണ്ട നേഹൽ ബേക്കറിയിൽ കേറി കൂൾഡ്രിങ്ക് വെച്ച ഫ്രിഡ്ജ് തുറന്നൊന്നു പരതി...! പത്തുരുപടെ ഫ്രൂട്ടി ചെറുതായോ...? ഈ ബൂർഷകളുടെ ഒരു കാര്യം...! അപ്പോഴാണ് അവടെ ഡെയിനിങ് ഏരിയയിൽ നിന്ന് പരിജയം ഉള്ളൊരു ശബ്ദം കേൾക്കണേ...!!തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് എന്റെ പിന്നിലായി തന്നെയുള്ള ഡെയിനിങ് ഏരിയയിൽ ആരതിയും കല്യാണിയും ഒപ്പം വേറെ ഒരു പെണ്ണും കൂടി ഇരുന്ന്

💬 Comments

View all comments