0%

Chapter Title : ആരതി കല്യാണം 5 [അഭിമന്യു]

അവന്റെ നോട്ടം കണ്ടാലേ അറിയാം മറന്നുപോയതാന്ന്...!!

"" ഇപ്പൊ തന്നെ ഇറങ്ങണോ...?? അറ്റന്റൻസ് കൊടുത്തിട്ട് വന്നാപോരെ...?? "" ഫസ്റ്റ് പീരീടെങ്കിലും ക്ലാസ്സിൽ കേറണം എന്നുള്ളൊണ്ട് അത് കഴിഞ്ഞിട്ട് കേറിയാൽ പോരെ എന്നൊരു തോന്നലായിരുന്നു എനിക്ക്...

"" ഓ അത് മതി...! ഉച്ചക്ക് ശേഷമാണ് മാച്ചസ് എല്ലാം... ഞാൻ പിന്നെ നിങ്ങൾക് പ്രാക്ടീസ് വല്ലതും ചെയ്യാണോന്ന് അറിയാൻ വേണ്ടി ചോദിച്ചതാ... അപ്പോ ശെരി ഉച്ചക്ക് ശേഷം കാണാം...!!"" ന്നും പറഞ്ഞ് അവൻ പോയതും ഞാൻ വിച്ചുവിനെ ഒന്ന് കൂർപ്പിച്ഛ് നോക്കി അവന്മാരെയും വിളിച്ഛ് ക്ലാസ്സിൽ കേറി...! ക്ലാസ്സിലിരിക്കുമ്പോ ഇതിനെക്കാളും ബേധം പ്രാക്ടീസ് എന്നും പറഞ്ഞ് പുറത്തിരിക്കുന്നതാണെന്ന് തോന്നാതിരുന്നില്ല, ഇജ്ജാതി വെറുപ്പിക്കൽ...!

ഉച്ചവരെ കഷ്ടപ്പെട്ട് ക്ലാസ്സിലിരിക്കുവായിരുന്നു... ഒരുവിതത്തിലാണ് ഉറങ്ങാതെ പിടിച്ചിരുന്നതൊക്കെ...! പിന്നെ ക്യാന്റീനിൽ കേറി ചോറും കറിയുംമൊക്കെ പറഞ്ഞ് അവിടെയിരുന്നു...!! ഇന്ന് എങ്ങനേലും ടൂർണമെന്റ് ഫസ്റ്റടിക്കണം... എന്നാലേ കോളേജിലൊരു വിലയൊക്കെ ഉണ്ടാവു...! അല്ല...? കളിക്കാൻ ഇറങ്ങണേൽ ബൂട്ട് വേണ്ടേ...? അത് പോട്ടെ ഇടാൻ വേണ്ടി ജേഴ്‌സി വേണ്ടേ...? ഈ പൊട്ടൻ നേരത്തെ പറഞ്ഞിരുന്നേൽ വീട്ടീന്ന് വരുമ്പോ കൊണ്ടുവരാർന്നു... ഇതിപ്പോ ഇനി ഏത് പൂറ്റീന്ന് ഒപ്പിക്കാനാ...??

"" അളിയാ...!! ഇന്ന് കളിക്കാൻ നമ്മുക്ക് ബൂട്ടൊക്കെ വേണ്ടേ...?? "" എന്റെടുത്തിരുന്ന് ചോറിൽ കുഴിയുണ്ടാക്കി അതിന്റെ ചന്തം നോക്കിയിരുന്ന യദുവിനോട് ഞാൻ ചോദിച്ചതും അവനെന്നെയൊന്ന് നോക്കി എന്തോ ഒരു ചിരി ചിരിച്ചു...

"" നീയെന്നെ കുറിച്ചെന്താ വിചാരിച്ചേ... നീ മാനത്തു കാണുമ്പോ ഞാൻ അത് മനസ്സിൽ കാണും... അതോണ്ട് നേരത്തെ കിരൺ അത് പറഞ്ഞിട്ടുപോയപ്പോ തന്നെ ഞാൻ പിള്ളാരെ വിളിച്ഛ് അഞ്ച് ജേഴ്സിയും ബൂട്ടും

💬 Comments

View all comments