0%

Chapter Title : ആരതി കല്യാണം 5 [അഭിമന്യു]

ഒരു പണി...! എനിക്കാണെങ്കിൽ വയലൻസ് അല്ലാണ്ട് വേറൊന്നും മനസ്സില് വരുന്നുമില്ല... കോട്ടേഷൻ കൊടുത്ത് കൊന്നാലോ...? അല്ലെങ്കിൽ വല്ല മരുന്നും കുത്തിവെച്ഛ് കെടുപ്പിലാക്കാം... അതാവുമ്പോ ഒന്ന് അപ്പിടാൻ പോലും പറ്റാണ്ടവൾ കെടന്നോടത്തു തന്നെ തൂറേണ്ടിവരും...

അങ്ങനെ ഏതാനും ദിവസങ്ങളും ആഴ്ചകളും കടന്നുപോയി... ഈ ദിവസങ്ങളിലെല്ലാം ഞാനും ആരതിയും പല രീതിയിൽ കോർത്തെങ്കിലും കൂടെയുള്ളവരുടെ സന്തുലിതമായ ഇടപെടലിൽ അതൊന്നും അപകടകരമാവും വിതം മുന്നോട്ട് പോയ്യില്ല... ഇതിനിടയിൽ മറ്റൊരു കാര്യംകൂടി നടന്നു, ചേച്ചിയുടേം ശരത്തേട്ടന്റേം കല്യാണ തിയതി ഉറപ്പിച്ചു... എൻഗേജ്മെന്റ് മുന്പേ തന്നെ കഴിഞ്ഞിരുന്നു... ഒരേയൊരു അനിയൻ എന്ന നിലക്ക് ഞാനും അതിന്റേതായ തിരക്കിലായി... പന്തലുകാരേയും കാറ്ററിങ്ങും പൂവും പറിയും കല്യാണത്തിനുള്ള വണ്ടികളും എല്ലാം ഞാൻ തന്നെ ഏർപ്പാടാക്കി...

ഇന്ന് തിങ്കളാഴ്ച്ച... കോളേജിൽ പോവാൻ ഒരു മൂഡില്ലെങ്കിലും അറ്റന്റെൻസ് കിട്ടാൻ വേണ്ടി മാത്രം പോവാം... കോളേജിലെത്തി ക്ലാസ്സിന് കേറാൻ നിക്കുമ്പോഴാണ് അന്ന് മുൻപ് പരിചയപ്പെട്ട സീനിയർ ആയ കിരൺ ഞങ്ങളുടെ അടുത്തേക്ക് വരുന്നത്...!

"" നിങ്ങള് ക്ലാസ്സിൽ കെറുവാണോ...? "" തൊള്ളിൽ ബൂട്ടിന്റെ കിറ്റും കയ്യിലൊരു വാട്ടർ ബോട്ടിലുമായി ഞങ്ങളുടെ അടുത്തെത്തിയ കിരൺ അത് ചോദിച്ചതും,

"" അതേലോ... എന്ത് പറ്റി...?? "" യദുവിന്റെ പോക്കറ്റിൽ ചില്ലറയെന്തോ തപ്പികൊണ്ട് അജയ് ചോദിച്ചതിന്,

"" ഞാൻ വിഷ്ണുവിനോട് പറഞ്ഞതാണല്ലോ ഇന്ന് ഇയർ ബേസ് ഫുട്ബോൾ ടൂർണമെന്റ് നടത്തുന്ന കാര്യം... ഇവൻ നിങ്ങടെയെല്ലാം പേര് തന്നതുമാണ്...!!!"" ഈ മൈരേൻ... ഇങ്ങനെന്തെങ്കിലുംണ്ടെങ്കിൽ ഇവനിത് ആദ്യം തന്നെ പറഞ്ഞൂടെ... അല്ലെങ്കിലും തന്തേടെ പേര് ചോദിച്ച റേഷൻ കാർഡിൽ നോക്കി പറയണ ഇവനോടൊന്നും കൂട്ടുകൂടാനേ പാടില്ല...! എല്ലാം കേട്ടിട്ടുള്ള

💬 Comments

View all comments