Chapter Title : ആരതി കല്യാണം 5 [അഭിമന്യു]
കറിയുംമൊക്കെ പറഞ്ഞ് അവിടെയിരുന്നു...!! ഇന്ന് എങ്ങനേലും ടൂർണമെന്റ് ഫസ്റ്റടിക്കണം... എന്നാലേ കോളേജിലൊരു വിലയൊക്കെ ഉണ്ടാവു...! അല്ല...? കളിക്കാൻ ഇറങ്ങണേൽ ബൂട്ട് വേണ്ടേ...? അത് പോട്ടെ ഇടാൻ വേണ്ടി ജേഴ്‌സി വേണ്ടേ...? ഈ പൊട്ടൻ നേരത്തെ പറഞ്ഞിരുന്നേൽ വീട്ടീന്ന് വരുമ്പോ കൊണ്ടുവരാർന്നു... ഇതിപ്പോ ഇനി ഏത് പൂറ്റീന്ന് ഒപ്പിക്കാനാ...??
"" അളിയാ...!! ഇന്ന് കളിക്കാൻ നമ്മുക്ക് ബൂട്ടൊക്കെ വേണ്ടേ...?? "" എന്റെടുത്തിരുന്ന് ചോറിൽ കുഴിയുണ്ടാക്കി അതിന്റെ ചന്തം നോക്കിയിരുന്ന യദുവിനോട് ഞാൻ ചോദിച്ചതും അവനെന്നെയൊന്ന് നോക്കി എന്തോ ഒരു ചിരി ചിരിച്ചു...
"" നീയെന്നെ കുറിച്ചെന്താ വിചാരിച്ചേ... നീ മാനത്തു കാണുമ്പോ ഞാൻ അത് മനസ്സിൽ കാണും... അതോണ്ട് നേരത്തെ കിരൺ അത് പറഞ്ഞിട്ടുപോയപ്പോ തന്നെ ഞാൻ പിള്ളാരെ വിളിച്ഛ് അഞ്ച് ജേഴ്സിയും ബൂട്ടും കൊണ്ടുവരാൻ ഏർപ്പാടക്കിയിരുന്നു...!!"" സംഭവം മാസ്സ് ആക്കാൻ നോക്കി ഡയലോഗ് തെറ്റിച്ചെങ്കിലും അവന്റെ ആത്മാർത്ഥതയോട് എനിക്ക് ബഹുമാനം തോന്നി...!!
കളിയുള്ളൊണ്ട് ഞങ്ങൾ അധികം വലിച്ചുവാരി തിന്നാൻ നിന്നിരുന്നില്ല... ക്യാന്റീനിൽ നിന്നിറങ്ങിയ യദു ഇപ്പൊ വരാന്നും പറഞ്ഞ് ബൂട്ടും ജേഴ്സിയും അവന്റെ കൂട്ടുകാരന്റെ കയ്യിൽ നിന്നും വാങ്ങാൻ വേണ്ടി പുറത്തോട്ട് പോയി... ആ സമയം ഞങ്ങള് നേരെ ഗ്രൗണ്ടിലേക്കും വിട്ടു... ഫസ്റ്റ് ഇയറിലെ പിള്ളാർ സീനിയർസിനെ തോൽപ്പിക്കുന്നത് അത്രവലിയ സംഭവം അല്ലെങ്കിൽ കൂടി ബുദ്ധിമുട്ടാണെന്ന് എനിക്കറിയാമായിരുന്നു, കാരണം ഇത് വരെ ഒരു ടീമായി കളിച്ചിട്ടില്ലാത്ത ഞങ്ങൾ ടീം സ്പിരിറ്റ് കിട്ടാൻ കുറച്ഛ് വിയർക്കും... സീനിയർസിനാവട്ടെ മുൻപേ കളിച്ചിട്ടുള്ളത്കൊണ്ട് ഓരോത്തൊരുമ ഉണ്ടാവേണ്ടതാണ്...! പക്ഷെ ഞാനും വിച്ചൂവും പണ്ടുമുതലേ ഒരുമിച്ച് കളിച്ചു വളർന്നതുകൊണ്ട് ഞങ്ങള് തമ്മിലൊരു സിനർജിയുണ്ട്...
ഗ്രൗണ്ടിലെത്തി കുറച്ചുനേരം യദുവിനെ കാത്തുനിന്നെങ്കിലും അധികം ലാഗ് അടിപ്പിക്കാതെ അവൻ പെട്ടന്നുതന്നെ എത്തി...!! വേഗം ജേഴ്സിയും ബൂട്ടും ഒക്കെ ഇട്ട് ഞങ്ങളെല്ലാവരും സെറ്റ് ആയി... ഞങ്ങൾ അഞ്ച് പേരല്ലാതെ ഫസ്റ്റ് ഇയറിലെ വേറെ ആറുപേരുംകൂടി ഉണ്ടായിരുന്നു... അതിൽ യദു ഡിഫെൻഡർ, ഹരി സെന്റർ ഫോർവേഡ്, വിച്ചു ലെഫ്റ്റ് ഫോർവേഡ്, അജയ് റൈറ്റ് ബാക്ക്, പിന്നെ ഞാൻ അറ്റാക്കിങ് മിഡ് ഫീൽഡ്റും ആയിരുന്നു... പിന്നെയുള്ളവർ ബാക്കിയുള്ള പൊസിഷനിലും സെറ്റ് ആയി... പോസ്സെഷനും അറ്റാക്കിങ്ങിനും
💬 Comments
View all comments