0%

Chapter Title : ആരതി കല്യാണം 5 [അഭിമന്യു]

ദിവസങ്ങളിലെല്ലാം ഞാനും ആരതിയും പല രീതിയിൽ കോർത്തെങ്കിലും കൂടെയുള്ളവരുടെ സന്തുലിതമായ ഇടപെടലിൽ അതൊന്നും അപകടകരമാവും വിതം മുന്നോട്ട് പോയ്യില്ല... ഇതിനിടയിൽ മറ്റൊരു കാര്യംകൂടി നടന്നു, ചേച്ചിയുടേം ശരത്തേട്ടന്റേം കല്യാണ തിയതി ഉറപ്പിച്ചു... എൻഗേജ്മെന്റ് മുന്പേ തന്നെ കഴിഞ്ഞിരുന്നു... ഒരേയൊരു അനിയൻ എന്ന നിലക്ക് ഞാനും അതിന്റേതായ തിരക്കിലായി... പന്തലുകാരേയും കാറ്ററിങ്ങും പൂവും പറിയും കല്യാണത്തിനുള്ള വണ്ടികളും എല്ലാം ഞാൻ തന്നെ ഏർപ്പാടാക്കി...

ഇന്ന് തിങ്കളാഴ്ച്ച... കോളേജിൽ പോവാൻ ഒരു മൂഡില്ലെങ്കിലും അറ്റന്റെൻസ് കിട്ടാൻ വേണ്ടി മാത്രം പോവാം... കോളേജിലെത്തി ക്ലാസ്സിന് കേറാൻ നിക്കുമ്പോഴാണ് അന്ന് മുൻപ് പരിചയപ്പെട്ട സീനിയർ ആയ കിരൺ ഞങ്ങളുടെ അടുത്തേക്ക് വരുന്നത്...!

"" നിങ്ങള് ക്ലാസ്സിൽ കെറുവാണോ...? "" തൊള്ളിൽ ബൂട്ടിന്റെ കിറ്റും കയ്യിലൊരു വാട്ടർ ബോട്ടിലുമായി ഞങ്ങളുടെ അടുത്തെത്തിയ കിരൺ അത് ചോദിച്ചതും,

"" അതേലോ... എന്ത് പറ്റി...?? "" യദുവിന്റെ പോക്കറ്റിൽ ചില്ലറയെന്തോ തപ്പികൊണ്ട് അജയ് ചോദിച്ചതിന്,

"" ഞാൻ വിഷ്ണുവിനോട് പറഞ്ഞതാണല്ലോ ഇന്ന് ഇയർ ബേസ് ഫുട്ബോൾ ടൂർണമെന്റ് നടത്തുന്ന കാര്യം... ഇവൻ നിങ്ങടെയെല്ലാം പേര് തന്നതുമാണ്...!!!"" ഈ മൈരേൻ... ഇങ്ങനെന്തെങ്കിലുംണ്ടെങ്കിൽ ഇവനിത് ആദ്യം തന്നെ പറഞ്ഞൂടെ... അല്ലെങ്കിലും തന്തേടെ പേര് ചോദിച്ച റേഷൻ കാർഡിൽ നോക്കി പറയണ ഇവനോടൊന്നും കൂട്ടുകൂടാനേ പാടില്ല...! എല്ലാം കേട്ടിട്ടുള്ള അവന്റെ നോട്ടം കണ്ടാലേ അറിയാം മറന്നുപോയതാന്ന്...!!

"" ഇപ്പൊ തന്നെ ഇറങ്ങണോ...?? അറ്റന്റൻസ് കൊടുത്തിട്ട് വന്നാപോരെ...?? "" ഫസ്റ്റ് പീരീടെങ്കിലും ക്ലാസ്സിൽ കേറണം എന്നുള്ളൊണ്ട് അത് കഴിഞ്ഞിട്ട് കേറിയാൽ പോരെ എന്നൊരു തോന്നലായിരുന്നു എനിക്ക്...

"" ഓ അത് മതി...! ഉച്ചക്ക് ശേഷമാണ് മാച്ചസ് എല്ലാം... ഞാൻ പിന്നെ നിങ്ങൾക് പ്രാക്ടീസ് വല്ലതും ചെയ്യാണോന്ന് അറിയാൻ വേണ്ടി ചോദിച്ചതാ... അപ്പോ ശെരി ഉച്ചക്ക് ശേഷം കാണാം...!!"" ന്നും പറഞ്ഞ് അവൻ പോയതും ഞാൻ വിച്ചുവിനെ ഒന്ന് കൂർപ്പിച്ഛ് നോക്കി അവന്മാരെയും വിളിച്ഛ് ക്ലാസ്സിൽ കേറി...! ക്ലാസ്സിലിരിക്കുമ്പോ ഇതിനെക്കാളും ബേധം പ്രാക്ടീസ് എന്നും പറഞ്ഞ് പുറത്തിരിക്കുന്നതാണെന്ന് തോന്നാതിരുന്നില്ല, ഇജ്ജാതി വെറുപ്പിക്കൽ...!

ഉച്ചവരെ കഷ്ടപ്പെട്ട് ക്ലാസ്സിലിരിക്കുവായിരുന്നു... ഒരുവിതത്തിലാണ് ഉറങ്ങാതെ പിടിച്ചിരുന്നതൊക്കെ...! പിന്നെ ക്യാന്റീനിൽ കേറി ചോറും

💬 Comments

View all comments