0%

Chapter Title : ആരതി കല്യാണം 5 [അഭിമന്യു]

ഗർഭിണിയാക്കുന്നു... ഗർഭിണി ആയ വിവരം വീട്ടിലറിയുമ്പോ അവളെ സ്വാഭാവികമായും വീട്ടീന്ന് പുറത്താക്കും, അതോടെ ഇവന്റെ പ്രതികാരം വിജയിക്കുവേം ചെയ്യും...!!"" എന്തോ വലിയ സംഭവം പറഞ്ഞപോലെ അവൻ ഞങ്ങളെ അഭിമാനത്തോടെ നോക്കി അത് പറഞ്ഞപ്പോ എനിക്കങ്ങു പൊളിഞ്ഞുകേറി...

"" നിന്റെ അച്ഛനോട് പറയടാ മൈരേ പീഡിപ്പിക്കാൻ, അങ്ങേർക്കാവുമ്പോ നിന്നെപോലെ ഒന്നിനെ ഉണ്ടാക്കി എക്സ്പീരിയൻസും ഒള്ളതാ...!!"" അവനെ നോക്കി ഞാൻ ചീറിയതിന് തിരിച്ച് ഒരു ഓഞ്ഞ ചിരി ചിരിച്ചതല്ലാതെ അവൻ മറുത്തോന്നും പറഞ്ഞില്ല... പിന്നാലെ ഞാൻ ഹരിയെ ഒന്ന് നോക്കി... ഇതിനെക്കാളും എന്റെ ഐഡിയ ആയിരുന്നില്ലെടാ മൈരേ ബേധം...!!

അങ്ങനെ കൊടികുത്തിയ ചിന്തയിലിരിക്കുമ്പഴാണ് ശരത്തേട്ടൻ വാതിലും തള്ളിതുറന്ന് അകത്തേക്ക് വരുന്നത്...

"" നീയെന്ത് അടിയാടാ മൈരേ അവന്മാരെ അടിച്ചേ...?? "" ഓടിക്കേറി വന്നകിതപ്പിൽ അരയിൽ കൈവെച്ഛ് അങ്ങേരത് പറഞ്ഞപ്പോ ഞാൻ അടക്കം എല്ലാവരും മിഴിച്ചുനിന്ന് പോയി... ഇനി അവന്മാര് ചത്തുകാണോ...?

"" എന്ത് പറ്റി ശരത്തേട്ട...?? "" കാര്യം അറിയാൻ വേണ്ടി വിച്ചു അത് ചോദിച്ചതിന്,

"" എന്റെ പൊന്നു വിച്ചു നിനക്കോർമ്മയില്ലേ അന്ന് നമ്മൾ മൂക്കൊല പൂരത്തിന് പോയി അടിയുണ്ടായത്... അന്ന് ഇവൻ അവരടെ കൂട്ടത്തിലെ ആരെയൊക്കെയോ പിടിച്ചിടിച്ഛ് കേസ് ആയതൊക്കെ നിന്നോട് ഞാൻ പറയണ്ടല്ലോ... ആഹ്, ഇന്നും അത്പോലെ ആവണ്ടതായിരുന്നു... എന്റെ ഒരു കൂട്ടുകാരൻ എടപ്പെട്ടോണ്ട് മാത്രാണ് ഒഴിവായത്..!!"" പടച്ചോനെ അത്രക്കും സീൻ ആയോ...? ഒരു കൊല്ലം മുൻപ് ഞങ്ങളെല്ലാവരും കൂടി സച്ചിന്റെ ക്ഷേണം പ്രകാരം മൂക്കൊലപൂരത്തിന് പോയി, അവന്റെ അമ്മാവന്റെ വീട്ടിൽ ഞങ്ങക്ക് വിരുന്നൊരിക്കിരുന്നു...

അന്നവടെ വച്ച് അവന്റെ അമ്മാവന്റെ മോളോട് ഒരുത്തൻ കേറി എന്തോ

💬 Comments

View all comments