0%

Chapter Title : ആരതി കല്യാണം 5 [അഭിമന്യു]

കണ്ടില്ലല്ലോ ന്ന് വിചാരിച്ചിരിക്കുമ്പഴാണ് ഞങ്ങളെ നോക്കി കൂവുന്ന ഒരു കൂട്ടം പെഴച്ച യുവതികളെ കാണുന്നത്... ആ കൂട്ടത്തിൽ ആരതിയെ കണ്ടുപിടിക്കാൻ എനിക്ക് അധികം കഷ്ട്ടപെടേണ്ടി വന്നില്ല...

ഒരു റെഡ് ടി ഷർട്ടും ജീൻസും ആണ് അവളുടെ വേഷം, മുടി പോണി ടൈൽ ആയി കെട്ടിവെച്ചിട്ടുണ്ട്... എന്നെ മാത്രം നോക്കിയുള്ള അവളുടെ കൂവല് കാണുമ്പോ എനിക്ക് പൊളിഞ്ഞു വന്നെങ്കിലും ഇത്രേം പേരുടെ മുന്നിൽ വെറുതെ തെറിപറയണ്ടല്ലോന്ന് കരുതി...!! ഈ മൈരോള് എന്തിനാ ഞങ്ങളെ നോക്കി കൂവണേ...?? അയിന് ആ കൊണാപ്പന്മാര് ഞങ്ങളെയല്ല തോൽപിച്ചെന്ന് അവറ്റകളോട് ആരെങ്കിലും ഒന്ന് പറഞ്ഞ് കൊടുക്ക്...!!! അവരുടെ കൂട്ടത്തിൽ കിരൺ മാത്രമാണ് കുറച്ച് ഡീസന്റായി നിക്കുന്നത്... അവന്റെ മുഖഭാവം കണ്ടാലറിയാം കൂടെയുള്ളവരുടെ കാട്ടിക്കൂട്ടലൊന്നും അവന് പിടിക്കുന്നിലാന്ന്...!!

അടുത്ത മാച്ച് തുടങ്ങാൻ ഇനി കുറച്ചു സമയം മാത്രേ ഒള്ളു... എന്നെപോലെ തന്നെ കൂട്ടത്തിലെ പലർക്കും അവറ്റകളുടെ സെലിബ്രേഷൻ ഒന്നും അത്രക്ക് ദഹിച്ചിട്ടില്ല... അതോണ്ടാണെന്ന് തോന്നുന്നു യദു കാര്യമായിട്ട് എങ്ങനെ കളിക്കണം എന്നൊക്കെ പറയുന്നുണ്ട്... എനിക്കാണേൽ ഇപ്പഴും എന്നെ തന്നെ നോക്കിയുള്ള ആരതിയുടെ ആക്കിയ ചിരികാണുമ്പോ അവൻ പറയുന്നതും ശ്രേദ്ധിക്കാൻ പറ്റുന്നില്ല...! ഇവളേം കൂടി കളിക്കാൻ ഇറക്കാൻ പറ്റോ...? പറ്റിയിരുന്നേൽ രണ്ട് ഫൗൾ വെക്കാമായിരുന്നു...!

ഗ്രൗണ്ടിലേക്കിറങ്ങി ഒരു ഷോർട് ചാറ്റിനു ശേഷം എല്ലാവരും അവരവരുടെ പൊസിഷനിൽ നിന്നതും അധികം ലേഗക്കാതെ കളിതുടങ്ങി... എങ്ങനേലും കളി ജയിക്കണമെന്നുള്ള വാശി എന്റെ ടീമിലെ എല്ലാവർക്കുമുണ്ടെങ്കിലും ഒന്നും വിചാരിച്ച പോലെ എളുപ്പമായിരുന്നില്ല... അവരുടെ ടീമിൽ ഡിഫെൻഡറായി കളിച്ച സന്ദീപും പിന്നെ ആദ്യ ദിവസം യദു വിരട്ടിവിട്ട തടിയനും ഞങ്ങളെ നന്നായി തന്നെ

💬 Comments

View all comments