0%

Chapter Title : ആരതി കല്യാണം 5 [അഭിമന്യു]

മാർക്ക്‌ ചെയ്യുന്നുണ്ടായിരുന്നു... പോരാത്തതിന് അവന്മാരെല്ലാം ഒരു ദയയും ഇല്ലാതെ ഞങ്ങളെ ഫൗൾ വെക്കാനും കൂടി തുടങ്ങിയതോടെ കളിയിൽ ഞങ്ങൾക്കുണ്ടായിരുന്ന റിതം നഷ്ടപ്പെട്ടു...!

അവരുടെ മുന്നേറ്റം തടഞ്ഞ് യദു ബോൾ എനിക്കുനേരെ ഇട്ടതും ഗാലറിയിൽ നിന്ന് നല്ല രീതിയിലുള്ള കൂവൽ കേൾക്കാമായിരുന്നു... പുല്ല്...! ഗാലറി നമ്മുക്കെതിരാണല്ലോ...!

ഒരുത്തനെ മറികടന്ന് മുന്നോട്ട് പോയ ഞാൻ നല്ലൊരു ഗ്യാപ് കിട്ടിയതും അതിലുടെ ഒരു ത്രൂ ബോൾ ഹരിക്ക് നൽകാൻ ശ്രേമിച്ചെങ്കിലും സന്ദീപിന്റെയും തടിയന്റെയും ഇടയിൽ ആയത്കൊണ്ട് അവനത് വേണ്ട രീതിയിൽ മുതലാകാൻ പറ്റിയില്ല... പിന്നെയും ബോളിന്റെ നിയന്ത്രണം അവരുടെ കയ്യിലായതും അതുമായി അവർ മുന്നോട്ട് നീങ്ങി... എന്ത് വന്നാലും നിന്നെയൊന്നും ഗോൾ അടിക്കാൻ സമ്മതിക്കല്ല എന്നും പറഞ്ഞ് അവന്മാരുടെ ആ മുന്നേറ്റം യദുവും അജയ്യും കൂടി നിഷ്പ്രഭമാക്കി...

ഹാഫ് ടൈം ആവാൻ മൂന്നോ നാലോ മിനിറ്റ് ബാക്കി നിൽക്കേ ഞങ്ങൾക്കൊരു കോർണർ കിട്ടിയതും അതെടുക്കാൻ വേണ്ടി വിച്ചുവിന് യദുവിന്റെ നിർദേശം കിട്ടി... സെറ്റ് പീസിൽ നിന്നും ഗോൾ അടിക്കാനുള്ള ചാൻസ് നഷ്ടപ്പെടാണ്ടിരിക്കാൻ വേണ്ടി ഡിഫെൻസിലെ യദുവും വേറൊരുത്തനും ഒഴികെ ബാക്കി എല്ലാവരും അവരുടെ ബോക്സിൽ സ്ഥാനം പിടിച്ചിരുന്നു...

ബോക്സിൽ എന്നെ തന്നെ മാർക്ക്‌ ചെയ്തുകൊണ്ട് ആൽബിയും സന്ദീപും എന്റെ അടുത്ത് തന്നെയുണ്ടായിരുന്നു... എന്നോട് ഒട്ടിച്ചേർന്നുള്ള അവരുടെ നിൽപ്പിൽ എനിക്കെന്തോ ഒരു പന്തികേട് തോന്നാതിരുന്നില്ല... റെഫെറീയുടെ വിസ്സിൽ കേട്ടതും വിച്ചു ബോൾ നല്ല രീതിക്ക് തന്നെ ഉയർത്തി എന്റെ നേരെ അടിച്ചത് കണ്ട ഞാൻ അത് ഹെഡ് ചെയാൻ വേണ്ടി ചാടിയത് മാത്രമേ ഓർമ്മയുള്ളൂ, സന്ദീപിന്റെയാണോ അതോ ആൽബിന്റെയാണോന്ന് അറിയില്ല,

ഏതോ ഒരുത്തന്റെ

💬 Comments

View all comments